അനൂപ് ഒ ആര്‍

അനൂപ് ഒ ആര്‍

മാലിന്യം തള്ളാനെത്തിയവരുടെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞപ്പോള്‍

ജനവാസ മേഖലയില്‍ മാലിന്യം തള്ളിയവര്‍ കാമറ കണ്ണില്‍ കുടുങ്ങി

മുതലക്കോടം -വടക്കുംമുറി റോഡിരികില്‍ ഇരുചക്രവാഹനത്തിലെത്തി മാലിന്യം നിക്ഷേപിച്ചവരെയാണ് സിസിടിവി കാമറയിലൂടെ കൈയോടെ പൊക്കിയത്.

കൊറോണ രോഗികള്‍ കൂടുന്നു, ഇടുക്കിയില്‍ ആശങ്ക; തുടര്‍ച്ചയായ രണ്ടാം ദിവസവും നൂറിലെത്തി രോഗികള്‍, 73 പേര്‍ക്ക് രോഗമുക്തി

70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഇതില്‍ 15 പേര്‍ക്ക് രോഗം എവിടെ നിന്നാണെന്ന് വന്നതെന്നത് വ്യക്തമല്ല. മറ്റുള്ളവരില്‍ 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 2...

ന്യൂനമര്‍ദവും ചുഴലിക്കാറ്റും: ഇന്ന് മുതല്‍ കാലവര്‍ഷം ശക്തമാകും; ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്‌

ഇന്ന് മുതല്‍ 21 വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിക്കും. അതി തീവ്രമഴക്കും ചിലയിടങ്ങളില്‍ സാധ്യതയുള്ളതായാണ് ഐഎംഡി വ്യക്തമാക്കുന്നത്.

പെട്ടിമുടി ദുരന്തം; ആശ്രിതര്‍ക്ക് ഉടന്‍ സ്ഥലം പതിച്ച് നല്‍കും

കുറ്റിയാര്‍വാലിയില്‍ റോഡരികില്‍ തന്നെയുള്ള 50 സെന്റ് ഭൂമിയാണ് ഇവര്‍ക്കായി നല്‍കുന്നത്. റോഡടക്കമുള്ള സൗകര്യവുമുണ്ടാകും. ഒരോ കുടുംബത്തിനും അഞ്ച് സെന്റ് വീതം പട്ടയവും അനുവദിക്കും.

പുതിയ ന്യൂനമര്‍ദം 20ന്; സംസ്ഥാനത്ത് ശക്തമായ മഴ സാധ്യത, വയനാട്, പാലക്കാട്, തിരുവന്തപുരം ജില്ലകളിലൊഴികെ ഇന്ന് യെല്ലോ അലർട്ട്

കേരള തീരത്ത് 45-55 വരെ കിലോ മീറ്റര്‍ വേഗത്തിലുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ 21 വരെ മത്സ്യബന്ധനത്തിനും നിരോധനമുണ്ട്. തീരത്ത് 2.2- 2.7 മീറ്റര്‍ വരെ തിരമാല ഉയരാന്‍...

പിടിയിലായ വനം വകുപ്പ് ഉദ്യോഗസ്ഥരായ പ്രതികൾ

ജന്മഭൂമി ഇംപാക്ട്: ഇൻ്റലിജൻസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ അഞ്ച് വനം വകുപ്പ് വാച്ചർമാർ പിടിയിൽ

കേസിൽ രണ്ട് വനിതകൾ കൂടി ഇനിയും പിടിയിലാവാനുണ്ട്. വനം വകുപ്പ് ഇന്റലിജന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുജിത്തിനും സഹായികളായ രണ്ട് താല്‍ക്കാലിക വാച്ചര്‍മാർക്കുമാണ് മർദ്ദനമേറ്റത്.

ഇടുക്കിയില്‍ നാല് മാസം പ്രായമുള്ള കുരുന്നിനടക്കം 29 പേര്‍ക്ക് കൂടി കൊറോണ

27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 5 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ മറ്റ്...

ഇടുക്കിയില്‍ 58 പേര്‍ക്ക് കൊറോണ; 25 പേര്‍ക്ക് രോഗമുക്തി

ഇതോടെ ആകെ രോഗം ബാധിച്ചവര്‍ 2324 ആയി ഉയര്‍ന്നു. 1829 പേര്‍ രോഗമുക്തരായപ്പോള്‍ 3 പേര്‍ മരിച്ചു. 495 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

തടി പെരുമ്പാവൂരിലേക്ക് കൊണ്ടുപോകാനായി ദേവികുളം റേഞ്ച് ഓഫീസര്‍ നല്‍കിയ പാസിന്റെ പകര്‍പ്പ്

ജില്ലാ കളക്ടര്‍ ഇടപെട്ടു; ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ അനധികൃതമര മുറിയ്‌ക്കെതിരെ അന്വേഷണം, ആര്‍ഒയ്‌ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ

ഫയര്‍ വുഡ് ആവശ്യത്തിനുള്ള അനുമതിയുടെ മറവിലാണ് വന്‍തോതില്‍ മരം മുറിച്ച് ജില്ലയ്ക്ക് വെളിയിലേക്ക് കടത്താന്‍ നീക്കം നടന്നത്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍, ദേവികുളം സബ് കളക്ടര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ...

പെട്ടിമുടി ദുരന്തം; കമ്പനിയുടെ വീഴ്ച അന്വേഷിക്കണമെന്ന് പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ട്

ഇടുക്കി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം മൂന്നാര്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫന്റെ നേതൃത്വത്തിലുള്ള 12 അംഗ പ്രത്യേക ദൗത്യസംഘം പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; ജില്ലയില്‍ 85 പേര്‍ക്ക് കൂടി കൊറോണ

ഇതില്‍ 13 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സാധാരണയായി ചൊവ്വാഴ്ച ദിവസങ്ങളില്‍ കോട്ടയം തലപ്പാടിയിലെ ലാബ് അവധിമൂലം ഇടുക്കിയില്‍ ഫലം കുറയാറുള്ളതാണ്. എന്നാല്‍ തിങ്കളാഴ്ച ലഭിച്ച ഫലങ്ങള്‍...

മങ്ങാട്ടുകവലയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഷോപ്പിങ് കോംപ്ലക്‌സിന് സമീപം നിന്നിരുന്ന തണല്‍മരങ്ങള്‍ വെട്ടിനീക്കിയ നിലയില്‍

മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലെ തണല്‍ മരങ്ങള്‍ വെട്ടിനീക്കി

ഇവിടുത്തെ ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണ ജോലികള്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് മരങ്ങള്‍ വെട്ടിനീക്കിയത്. ഈ ആഴ്ച തന്നെ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനും നീക്കം നടക്കുന്നുണ്ട്.

തേയിലത്തോട്ടത്തില്‍ പണിക്കെത്തിയ തൊഴിലാളികളായ ഇന്ദിര, ആദിലക്ഷ്മി, വിഷ്ണുപ്രിയ എന്നിവര്‍. പിന്നില്‍ ദുരന്തത്തിന്റെ പ്രഭവസ്ഥലവും കാണാം

ഉറ്റവരുടെ ഓര്‍മകളുമായി അവര്‍ വീണ്ടുമെത്തി ‘ജീവിതം നുള്ളിയെടുക്കാന്‍’

വിശേഷങ്ങളും വര്‍ത്തമാനങ്ങളും പങ്കുവച്ച് ഒപ്പമുണ്ടായിരുന്നവര്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടതിന്റെ ഓര്‍മകള്‍ ഇവരെ സാരമായി തന്നെ അലട്ടുന്നുണ്ട്. മഴയുടെ നനവ് മുഖത്ത് പടരുമ്പോളും പ്രിയപ്പെട്ടവരുടെ ഓര്‍കള്‍ പൊള്ളിക്കുന്ന കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നത്...

അറബിക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് ഇന്നും മഴ തുടരും

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ അവസാന മാസത്തിലേക്ക് എത്തി നില്‍ക്കുമ്പോഴാണ് മഴ തിരിച്ച് വരവ് നടത്തുന്നത്. നീണ്ട 18 ദിവസത്തെ മണ്‍സൂണ്‍ ബ്രേക്കിന് ശേഷം ഈ മാസം ആദ്യമാണ്...

മരിച്ചവരുടെ സംസ്‌കരിച്ച സ്ഥലത്ത് ബന്ധുക്കള്‍ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നു

നീറുന്ന ഓര്‍മ്മകള്‍; പെട്ടിമുടിയില്‍ പ്രാര്‍ത്ഥനകളും ചടങ്ങുകളുമായി ബന്ധുക്കള്‍

ഇടയ്‌ക്കെത്തുന്ന മഴ അപകടത്തിന്റെ സ്മൃതിയുണര്‍ത്തുന്നു. ആര്‍ത്തലച്ചൊഴുകിയ കരിന്തരിയാര്‍ ദുരന്തത്തിന്റെ ഓര്‍മ്മകളും പേറി ശാന്തമായി ഒഴുകുന്നു.

കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് കാളിമുത്തു, ഒപ്പം ഉണ്ടായിരുന്ന അച്ഛന്‍ അരുണ്‍കുമാറും സഹോദരന്‍ വിജയകുമാറും

വനത്തിനുള്ളില്‍വെച്ച് കരടിയുടെ ആക്രമണത്തില്‍ കാലിന് പരിക്ക്; കുട്ടിയെ ആശുപത്രിയിലെത്തിച്ചത് നാലുമണിക്കൂര്‍ എടുത്ത്

കരടിയുടെ ആക്രമണത്തില്‍ നിന്ന് ഒപ്പമുണ്ടായിരുന്ന അച്ഛനും സഹോദരനും ചേര്‍ന്നാണ് രക്ഷപ്പെടുത്തി വനത്തിനുള്ളിലൂടെ കാല്‍നടയായും വാഹനത്തിലും നാലുമണിക്കൂര്‍ സമയം എടുത്താണ് മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

കുവി അജിത്തിനൊപ്പം പരിശീലനത്തിനിടെ

പുതിയ കൂട്ടില്‍ കുവി; പ്രിയദര്‍ശിനിയും കസ്തൂരിയും അവളുടെ സ്വകാര്യ ദു: ഖം

കുവിയുടെ ഉടമസ്ഥരായ കുടുംബത്തിലെ ധനുഷ്‌കയുടെ അമ്മയേയും ചേച്ചിയേയും ഇനിയും കണ്ടെത്താനായിട്ടില്ല. കസ്തൂരി, പ്രിയദര്‍ശിനി എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തെരച്ചില്‍ നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് ഇപ്പോഴും തുടരുകയാണ്.

മൂന്നാറിലെ സാഹസിക ടൂറിസം മേഖലയില്‍ ജോലി നോക്കുന്നവര്‍ മറ്റുള്ളവര്‍ക്കൊപ്പം പരിശോധനക്കിടെ

പെട്ടിമുടി ദുരന്തം;പരിശോധനക്കൊപ്പം നിന്ന് സാഹസിക ടൂറിസം ഓപ്പറേറ്റര്‍മാര്‍

ട്രക്കിങ്ങും പാറയില്‍ കയറിട്ട് കയറാനും ഇറങ്ങാനുമുള്ള പരിശീലനം ലഭിച്ചവരായതിനാല്‍ ഇത് പരിശോധനയ്ക്ക് ഏറെ സഹായകമായി. മാങ്കുളം, ആനക്കുളം, ഭൂതക്കുഴി മേഖല കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രധാനമായും തെരച്ചില്‍ നടത്തിയത്.

ഷണ്മുഖനാഥന്‍ പെട്ടിമുടിയില്‍ തെരച്ചിലിനിടെ

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ മകനെ തെരഞ്ഞ് ഷണ്മുഖനാഥനെന്ന അച്ഛന്‍

നീണ്ട 18 ദിവസത്തെ തെരച്ചില്‍ 65 പേരുടെ മൃതദേഹം കണ്ടെത്തിയതോടെ ജില്ലാ ഭരണകൂടം അവസാനിപ്പിച്ചിരുന്നു. എന്നാലും തന്റെ മകനെ കണ്ടെത്താനാകാത്തിനാല്‍ നാട്ടുകാരുടെ ഒപ്പം അച്ഛന്‍ പരിശോധന തുടരുകയാണ്.

ജന്മഭൂമി ആഗസ്റ്റ് എട്ടിന് ഒന്നാം പുറത്ത് പ്രസിദ്ധീകരിച്ച അപകടത്തിന്റെ നേര്‍ചിത്രം

പെട്ടിമുടി ദുരന്തം നടന്നിട്ട് ഇന്ന് ഒരു മാസം; പ്രേതഭൂമിയായി മേഖല

കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്ക് പ്രകാരം 82 പേരാണ് അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ 12 പേരെ രക്ഷപ്പെടുത്തി, നാല് പേര്‍ക്ക് പരിക്ക് പറ്റി. ഇതില്‍ 3...

ദുരിതജീവിതം തള്ളി നീക്കി തൊഴിലാളികള്‍; എന്ന് തീരും ഈ ദുരിതം

സ്വന്തമായി സ്ഥലമില്ലാത്തതും കിടക്കാന്‍ അടച്ചുറപ്പുള്ള വീടില്ലാത്തതുമാണ് തൊഴിലാളികളുടെ പ്രധാന പ്രശ്നം. ഇതിനൊപ്പം ചെറിയ ശബളത്തിനുള്ള ജോലിയും. ഇതുകൊണ്ട് തന്നെ കാര്യമായൊന്നും സമ്പാദിക്കാനുമാകില്ല.

പെട്ടിമുടി ദുരന്തത്തമുണ്ടായ സ്ഥലത്ത് നിലവില്‍ അവശേഷിക്കുന്ന തകര്‍ന്ന വാഹനങ്ങള്‍

പെട്ടിമുടി ദുരന്തം; ജലരേഖയായി 65 കുടുംബങ്ങളുടെ താമസവും പുനരധിവാസവും

55 ലയങ്ങള്‍ കൈമാറിയെന്നാണ് കമ്പനി ജില്ലാ കളക്ടറെ അറിയിച്ചത്. എന്നാല്‍ ഇതില്‍ 20ല്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് താമസ സൗകര്യം കിട്ടിയത്. അവശേഷിക്കുന്ന കുട്ടികളടക്കമുള്ളവര്‍ ബന്ധുവീടുകളില്‍ തുടരുകയാണ്.

ജില്ലയില്‍ 31 പേര്‍ക്ക് കൂടി കൊറോണ; 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ജില്ലയിലാകെ ഇതോടെ രോഗം സ്ഥിരീകരിച്ചവര്‍ 1862 ആയി. 1580 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 3 പേര്‍ മരിച്ചു. നിലവില്‍ 274 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇനി...

കുമളി പത്തുമുറിയില്‍ പറന്നിറങ്ങുന്ന ഹെലികോപ്ടര്‍

ടൂറിസത്തിന്റെ മറവില്‍ സ്റ്റോപ്പ്‌മെമ്മോ മറികടന്ന് ഹെലിടാക്‌സി സര്‍വ്വീസ് ആരംഭിച്ചു

കുമളി-മൂന്നാര്‍ ടൂറിസത്തിന്റെ ഭാഗമായാണ് നാലാം വാര്‍ഡില്‍പ്പെട്ട ഓറഞ്ച് ഹില്‍സ് എന്ന സ്ഥലത്ത് ഹെലിപ്പാട് തുറന്നത്. സ്വകാര്യ കമ്പനിയാണ് ഹെലിടാക്‌സി സര്‍വ്വീസ് തുടങ്ങിയത്.

ഒരാഴ്ചയ്‌ക്കിടെ അഞ്ച് പേര്‍ക്ക് രോഗം; ആശങ്കയില്‍ കരിമണ്ണൂര്‍, ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊറോണ

ഇന്നലെ വരെ ആകെ 1758 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചപ്പോള്‍ 279 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതേ സമയം ഇന്നലെ മാത്രം 42...

കാലവര്‍ഷത്തില്‍ 10% കുറവ്; ഒറ്റപ്പെട്ട മഴ തുടരും, 180.64 സെ.മീ. മഴ കിട്ടേണ്ട സ്ഥാനത്ത് ലഭിച്ചത്. 163.44 മഴ

ഈ സീസണില്‍ അടുത്തമാസം പാതിവരെ മഴ തുടരുമെന്നാണ് ഐഎംഡിയുടെ നിലവിലെ നിഗമനം. പിന്നീടാകും തുലാമഴയെന്നറിയപ്പെടുന്ന വടക്ക് കിഴക്കന്‍ മണ്‍സൂണെത്തുക.

അപകട ദിവസം വരെ ഇടമലക്കുടിയില്‍ വൈദ്യുതി പൂര്‍ണ്ണമായും മുടങ്ങിയിട്ടില്ല

പെട്ടിമുടിയില്‍ ദിവസങ്ങളായി വൈദ്യുതി ഇല്ലാതിരുന്നതാണ് ദുരന്തം പുറത്തറിയാന്‍ വൈകിയതെന്നാണ് ജില്ലാ ഭരണകൂടവും കമ്പനി അധികൃതരും വ്യക്തമാക്കുന്നത്. വൈദ്യുതി ഇല്ലാതിരുന്നതായി പ്രദേശവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുന്നുന്നു.

പിടിച്ചെടുത്ത 50 കിലോ കഞ്ചാവ്, ഇന്‍സൈറ്റില്‍ ിടിയിലായ പ്രതി ഹാരിസ് മുഹമ്മദ്

തൊടുപുഴ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 50 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി

വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസില്‍ പരിശോധന സംഘത്തെ കണ്ട വാഹനം അല്‍പ്പം മാറി നിര്‍ത്തുകായായിരുന്നു. പിന്നാലെ ക്സൈസ് സംഘത്തെ വെട്ടിച്ച് കാര്‍ പിന്നീട് നിര്‍ത്താതെ പോയി.

പെട്ടിമുടി ദുരന്തം നടന്ന് ഒരുമാസം; ദുഖം താങ്ങാനാകാതെ കുട്ടികള്‍, മതിയായ താമസ സൗകര്യമോ നല്ല ഭക്ഷണമോ പഠന സൗകര്യമോ ഇല്ല

ഒരു മുറിയില്‍ താമസിക്കുന്നത് 17 പേര്‍ വരെ, സൗകര്യമുള്ള താമസസ്ഥലം പോലും അധികൃതരും കമ്പനിയും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്റെ നേതൃത്വത്തില്‍ ദുരന്തത്തില്‍ നേരിട്ടും അല്ലാതെയും ഇരയായ 37...

പിടിയിലായ പ്രസന്നന്‍, മകന്‍ പ്രണവ് പിടിച്ചെടുത്ത കാട്ടുപോത്തിറച്ചി

ചാരായ പരിശോധനയില്‍ കാട്ടുപോത്തിറച്ചി പിടികൂടി; അച്ഛനും മകനും പിടിയില്‍

പ്രസന്നന്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നുണ്ടെന്ന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.

പുതിയ വാര്‍ത്തകള്‍