Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിസഹായരായി അധികൃതര്‍: പാറമടയായി മാറി ഗ്യാപ്പ് റോഡ്; 2018ല്‍ 4-ാം മാസം വരെ പൊട്ടിച്ച് കടത്തിയത് 6.25 കോടിയുടെ പാറ

44,747.52 ക്യുബിക് മീറ്റര്‍ പാറ (ഒരു ക്യുബിക് മീറ്ററിന് 2017ലെ വില പ്രകാരം 1397 രൂപ) പുറമ്പോക്ക് കൈയേറി ഖനനം ചെയ്തതായി സ്‌കെച്ച് സഹിതം അന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 26, 2020, 09:58 am IST
inKerala
ഗ്യാപ്പ് റോഡില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു (ഫയല്‍)

ഗ്യാപ്പ് റോഡില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു (ഫയല്‍)

ഇടുക്കി: ദേവികുളം ഗ്യാപ്പ് റോഡില്‍ നിന്ന് മാത്രം കോടികള്‍ വിലമതിക്കുന്ന പാറ കരാര്‍ കമ്പനി പൊട്ടിച്ച് കടത്തി. നിലവില്‍ ഈ സ്ഥലത്തിന്റെ അവസ്ഥ അതീവ ഭയാനകമാണെന്ന് ഇവിടം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും നടപടി ഇഴയുകയാണ്.

2018 നാലാം മാസത്തിലെ ഉടുമ്പന്‍ചോല ഭൂരേഖ തഹസില്‍ദാരുടെ റിപ്പോര്‍ട്ട് പ്രകാരം ചിന്നക്കനാല്‍ വില്ലേജിലെ ഗ്യാപ്പില്‍ മാത്രം പുറമ്പോക്ക് കൈയേറി പൊട്ടിച്ച് കടത്തിയത് 6.25 കോടിയുടെ പാറയാണ്. 44,747.52 ക്യുബിക് മീറ്റര്‍ പാറ (ഒരു ക്യുബിക് മീറ്ററിന് 2017ലെ വില പ്രകാരം 1397 രൂപ) പുറമ്പോക്ക് കൈയേറി ഖനനം ചെയ്തതായി സ്‌കെച്ച് സഹിതം അന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ കളക്ടര്‍ ഇതുമായി എത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കമ്പനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതിന് ചീത്തവിളിച്ച് മടക്കുകയാണ് ഉണ്ടായത്. പിന്നാലെ അശാസ്ത്രീയ നിര്‍മ്മാണം സംബന്ധിച്ച് വിവിധ ഉദ്യോഗസ്ഥരുടെ പത്തിലധികം റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും നടപടി എടുക്കേണ്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിസഹായത നടിക്കുകയാണ്.  

42.78 കിലോ മീറ്റര്‍ റോഡ് കൂട്ടി പണിയുന്നതിന് 5,30,676 ക്യുബിക് മീറ്റര്‍ പാറ ആകെ ഖനനത്തിന് അനുവദിച്ചിരുന്നു. ഇതിന്റെ തുകയായ 13.67 കോടി കുറവ് വരുത്തിയാണ് ടെന്‍ഡര്‍ നല്‍കിയതും. പൊട്ടിക്കുന്ന പാറ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനും അനുവദിയില്ല. അഹമ്മദാബാദിലെ ഒരു കമ്പനി 268 കോടിക്ക് കരാര്‍ എടുക്കുകയും ചെയ്തു. പിന്നീട് ഇത് കൊച്ചിയിലെ ഒരു കമ്പനിക്ക് ഉപകരാറായി നല്‍കി.  

എന്നാല്‍ ദേശീയപാത സാങ്കേതിക വിഭാഗത്തിന്റേയും എന്‍ഐറ്റിയുടേയും പിഴവാണ് പിന്നാലെ ഇവിടെ കണ്ടെത്തിയത്. ജിയോളജി വിദഗ്ധര്‍ നടത്തിയ പഠനം പോരാതെ വന്നപ്പോള്‍ ജിയോ ടെക്‌നിക്കല്‍ വിദഗ്ധരെ സ്ഥലത്തെത്തിച്ചു, എന്നാല്‍ മലയിടിച്ചില്‍ തുടര്‍ന്നു. ഗ്യാപ്പ് റോഡിലാണ് പ്രശ്‌നങ്ങള്‍ അധികവും ഉണ്ടായത്. ഇവിടുത്തെ മലയുടെ ഘടന പഠിക്കാതെ നിര്‍മ്മാണം തുടര്‍ന്നതാണ് തിരിച്ചടിയായതെന്ന് ജില്ലാ ജിയോളജി വിഭാഗം മുമ്പെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അശാസ്ത്രീയമായ നിര്‍മ്മാണവും സംരക്ഷണ ഭിത്തി കെട്ടാത്തതും കുത്തനെ പാറ പൊട്ടിച്ചതും വ്യക്തമാക്കുന്നുണ്ട്. നിര്‍മ്മാണത്തിനിടെ നിസാര കേസില്‍ വാഹനം പിടികൂടിയപ്പോള്‍ തന്നെ കോണ്‍ട്രാക്ടറുടെ ഉന്നതങ്ങളിലെ പിടി ബോധ്യമായതായി ഒരു ഉദ്യോഗസ്ഥന്‍ ജന്മഭൂമിയോട് പറഞ്ഞു.  

കാലവര്‍ഷത്തിലാണ് മലയിടിയുന്നത് എന്നതിനാല്‍ ഇതിനെ പ്രകൃതി ദുരന്തത്തിന്റെ ഗണത്തില്‍പ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. നിര്‍മ്മാണത്തിന്റെ മേല്‍നോട്ടമുള്ള ഉദ്യോഗസ്ഥരും പിഴവ് തുടരുകയാണ്. പാറയിടിയുന്നതിനാല്‍ ഇവ എടുത്ത് ഉപയോഗിക്കുന്ന കരാറുകാരന് ലാഭം കൂടുകയാണെന്നും ഇവര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.