ഡോ. കൂമുള്ളി ശിവരാമന്‍

ഡോ. കൂമുള്ളി ശിവരാമന്‍

ബോധിയുടെ ശരണമന്ത്രം

ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടില്‍ കാരുണ്യരാശിയായ ശ്രീബുദ്ധന്റെ ചരിത്രപ്രവേശദൗത്യം മായികമായ പരിവര്‍ത്തനങ്ങളിലൂടെയും നൂതന സിദ്ധാന്ത പദ്ധതികളിലൂടെയും നരവംശത്തെ ഉണര്‍ത്തിയെടുക്കുകയായിരുന്നു.

ചേതനയുടെ നൈവേദ്യം

ആത്മചേതനയുടെ നൈവേദ്യമാണ് നിവേദിത. ആ പരിവ്രാജകയുടെ പാരിജാത ഗന്ധം 'ത്യാഗം തന്നെയമൃത' മെന്ന ഭാരതീയ ദര്‍ശനാകാശങ്ങളില്‍ സദാ ഒഴുകിപ്പരക്കുന്നു.

കര്‍മ്മ തീര്‍ത്ഥ പഥങ്ങള്‍

നവോത്ഥാന ദീപ്തിയുടെ ശക്തി സ്രോതസ്സുകളായി ഉണര്‍ന്നുയര്‍ന്ന ദേശാഭിമാനികള്‍ അയിത്തത്തിനും അടിമത്തത്തിനുമെതിരെയാണ് അടരാടിയത്. അധഃകൃതരുടെ വേദനയെ വേദാന്തമാക്കി ആത്മസ്വത്വത്തെ പുനര്‍നിര്‍ണയിക്കുകയായിരുന്നു സ്വാമി ആനന്ദതീര്‍ത്ഥന്‍.

അരങ്ങിലെ നടന ശില്‍പങ്ങള്‍

എന്ന് മധുരം മലയാളത്തിലോതിയ നമ്പ്യാര്‍ കാവ്യഭാഷയെ നവീകരിച്ച് രൂപപ്പെടുത്തുകയായിരുന്നു. ഉള്‍ത്തിളക്കത്തില്‍ പദചാരുതയും സര്‍ഗസംഗീതവും ചേര്‍ന്ന ലയഭംഗിയാണ് തുള്ളല്‍പാട്ടുകളുടെ ലാവണ്യപൂര്‍ണിമ. എഴുത്തച്ഛന്റെ ഭക്തിമന്ത്രണങ്ങളിലൂടെ നേടിയത് നമ്പ്യാര്‍ വിശുദ്ധമായ ലൗകികവര്‍ണനാ...

ആവണിക്കുളിരിന്റെ ശീലുകള്‍

കൃഷ്ണപ്പാട്ടിന്റെ മുരളീഗീതം മനുഷ്യത്വമെന്ന മതത്തെ ദര്‍ശന വിധേയമാക്കുന്നു. പൗരുഷ വ്യവഹാരത്തിനപ്പുറം സ്ത്രീത്വത്തെയും പെണ്‍മനസ്സിനെയും മനഃശാസ്ത്ര ദൃഷ്ട്യാ വ്യവഹരിക്കാനുള്ള പ്രതിഭയുടെ പ്രകാശം ചെറുശ്ശേരിക്ക് കരഗതമാണ്.

മാഘ പൗര്‍ണമിയില്‍

ഉണര്‍ത്തിയെടുക്കുന്നത.് കവി കര്‍മ്മത്തിന്റെ സൂക്ഷ്മ ദര്‍ശനമാനങ്ങളിലും ജ്ഞാനസരണിയുടെ മഹിത മാര്‍ഗങ്ങളിലും മാഘന്റെ ഉത്തരായന പ്രതിഭ ഉത്തേജനമാകുന്നു.

കാവലാളുടെ കാവ്യാദര്‍ശങ്ങള്‍

കാവ്യകാരന്റെ അനുഭൂതിലോകവും മീമാംസകന്റെ ധൈഷണിക വീര്യവും സമന്വയിച്ച വിസ്മയ പ്രതിഭയാണ് അനശ്വരനായ ദണ്ഡി. ഗുജറാത്തിലെ ആനന്ദപുരം ഗ്രാമത്തിലാണ് ദണ്ഡി ജനിച്ചത്. വീരദത്തനും ഗൗരിയുമായിരുന്നു അച്ഛനമ്മമാര്‍. പിന്നീട് നാസിക്കിലുള്ള...

കുട പിടിച്ച കാവ്യഭാരതി

മഹാകാവ്യത്തിന്റെ ലക്ഷണസമ്പുഷ്ടമായ സങ്കേതപഥങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും ചിത്രവിചിത്രാനുഭൂതിയുടെ സമ്പുട സാക്ഷാത്കാരമാണ് കിരാതാര്‍ജുനീയം. സംസ്‌കൃതഭാരതിയുടെ ഭാഗധേയപ്പൊരുളായി ഭാരവി സ്വയം ഇതിഹാസമാകുന്നു.

ധര്‍മ്മ സംഹിതയുടെ ഭസ്മക്കുറി

ഭാരതീയാധ്യാത്മ വിദ്യയില്‍ ഏകനായി ചരിച്ച് വിശ്വ സംസ്്കൃതിയുടെ അരുളും പൊരുളും അനുഭൂതിയായി വിടര്‍ത്തിയ മഹാകവിയാണ് കേശവദാസ്

സുന്ദര രാഗസുധ

ശൈവസമ്പ്രദായത്തിന്റെ ഭക്തിപ്രസരം അഞ്ചാം ശതകത്തിനും പത്താം ശതകത്തിനും ഇടയില്‍ വിരചിച്ചത് ഭാവോജ്വലമായമായ കൈലാസേശ്വരചരിതമാണ്.

ശിവഗംഗാ ഗീതികള്‍

ഒരു കല്‍പ്പിത കഥപോലെ നാടകീയവും പരിണാമരമണീയവുമായ ചരിതമാണ് തിരുനാവക്കരശ് നായനാരുടെ മഹിതജീവിതം.

ധര്‍മവിഗ്രഹത്തിലെ ഭക്തിമാല

ഭക്തി വിശ്വാസങ്ങളുടെ പ്രകാശ പ്രചുരിമയില്‍ ദേവഭൂമിയായ ഭാരതത്തില്‍ സനാതന സംസ്‌കൃതിയെ പുനഃസൃഷ്ടിക്കാന്‍ അവതരിച്ച ഋഷിപരമ്പരയുടെ ചരിത്രം വിശുദ്ധശ്രേണിയില്‍ വിളങ്ങുന്നു.

കാവ്യഗംഗയിലെ സ്‌നേഹബിംബങ്ങള്‍

പത്താം നൂറ്റാണ്ട് കര്‍ണാടകത്തിന്റെ ആത്മീയ സാംസ്‌കാരിക വീഥിയില്‍ എഴുതുന്നത് ഐതിഹാസികമായ ചരിത്രമാണ്. പംപാ, ശ്രീപൊന്ന, റണ്ണ എന്നിവര്‍ ചേര്‍ന്ന 'ത്രിരത്‌നങ്ങള്‍' ആ കാലത്തിന്റെ ചൈതന്യധന്യമായ നാദമാണ്.

ദീപശിഖയുടെ സന്ദേശ സഞ്ചാരം

കാലത്തിന്റെ ഇരുട്ടിലൂടെ സഞ്ചരിക്കുന്ന ദീപശിഖയാണ് കാളിദാസന്‍. പരമരുചിരമായ കവിത്വസിദ്ധിയുടെ ആ സാധനാമാര്‍ഗം ഭാരതീയ കാവ്യസങ്കല്‍പ്പത്തെയും നാടക ദര്‍ശന സരണിയെയും എന്നും നവീകരിക്കുന്നു. അനന്യഭാസുരമായ കാവ്യപ്രതിഭയുടെ ഹിമഗിരിശൃംഗമാണ് കവികുലഗുരു....

സംഗീതജ്ഞാനയമുന

വല്ലഭ സമ്പ്രദായത്തിന്റെ വനമാലയില്‍ പ്രതിഷ്ഠിതമായ ധന്യനാമധേയമാണ് ഗോവിന്ദ് സ്വാമി. ധ്യാനത്തിന്റെ അപരിമേയമായ മുഹൂര്‍ത്തങ്ങളില്‍ ചിത്തത്തിലുദിച്ച അക്ഷരാത്മികയും നാവിലുണര്‍ന്ന നാരായണ നാമധാരയുമാണ് ഗോവിന്ദ് സ്വാമിയെ യോഗാത്മകമായ സിദ്ധിയിലേക്ക് ഉയര്‍ത്തിയത്.

ജ്ഞാനദൂതന്റെ വേദാന്തം

ഭക്തിമുക്തിയുടെ മഹാമാര്‍ഗത്തില്‍ അപൂര്‍വമായ ദര്‍ശനം കൊണ്ടും കാവ്യസിദ്ധികൊണ്ടും ആന്ധ്രയുടെ ആത്മീയ ഹൃദയത്തില്‍ ഇടം നേടിയ ബമ്മേര പൊത്തന്നയുടെ ജീവിത കഥ സംഭവബഹുലമാണ്.

താരക മന്ത്രമാലകള്‍

സൂക്ഷ്മബുദ്ധിയും കര്‍മശേഷിയും തിരിച്ചറിഞ്ഞ ഭരണാധിപന്‍ ഗോപണ്ണയ്ക്ക് സ്ഥാനക്കയറ്റം നല്‍കി. പലപ്പോഴും ഭരണകാര്യങ്ങളില്‍ നേരിട്ട് ഇടപെടാനുള്ള സ്വാതന്ത്ര്യംപോലും അദ്ദേഹത്തില്‍ വന്നു ചേര്‍ന്നു.

കൃഷ്ണാര്‍പ്പണം അമൃതകലശം

ഗുജറാത്തിലെ രാജ്‌നഗര്‍ എന്ന അംദാബാദില്‍ ചിലോത്‌രാ ഗ്രാമത്തിലെ പട്ടേല്‍ കുടുംബത്തിലാണ് ശൂദ്രനായ കൃഷ്ണദാസിന്റെ ജനനം. ബാല്യകാലത്തു തന്നെ അസാമാന്യ ധീരതയും ചിന്താശീലവും കൊണ്ട് കൃഷ്ണദാസ് ശ്രദ്ധേയനായിരുന്നു. സൂക്ഷ്മ...

യാഗാഗ്നിയുടെ വെളിച്ചം

സര്‍വാത്മകനും ജഗത്തും ജീവാത്മാക്കളും ഏകമായി വര്‍ത്തിക്കുന്നുണ്ടെങ്കിലും ജഗത്തും ജീവാത്മാക്കളും കേവലം സര്‍വാത്മകന്റെ ശരീരം മാത്രമാണെന്ന് ഈ ആചാര്യന്‍ സമര്‍ഥിക്കുന്നു. എല്ലാറ്റിനുമുപരി സര്‍വാത്മകന്‍ തന്നെയെന്ന ആത്യന്തസത്യത്തെ വിശിഷ്ടാദൈ്വതം അംഗീകരിച്ചുറപ്പിക്കുന്നുണ്ട്.

ഏകനാഥ പാഥേയം

ഗീതാഹൃദയം കണ്ടെത്തിയ ജ്ഞാനേശ്വറിന്റെ അനശ്വരനായ പിന്‍ഗാമിയാണ് ഏക്‌നാഥ്. പതിനാലും പതിനഞ്ചും ശതകങ്ങളില്‍ മഹാരാഷ്ട്ര നേടിയ ഭക്തി ധാവള്യത്തിന്റെയും സംസ്‌കൃതി പ്രബുദ്ധതയുടെയും പ്രണേതാക്കളില്‍ പ്രമുഖ നാമധേയമാണത്.

ഗുരു പൂര്‍ണിമ

''വെളിച്ചം ദുഃഖമാണുണ്ണി'' എന്നു തുടങ്ങുന്ന കാവ്യമന്ത്രമുരുവിടുമ്പോള്‍ അതുകൊണ്ടാവണം എന്റെ മനസ്സ് പൂര്‍ണതയും പുതിയതും തേടിയുള്ള മഹാകവിയുടെ യാത്രാവഴിയിലെത്തുന്നത്.

അക്ഷര ധര്‍മരസം

'വാഹീ ഗുരുസ്മരണ്‍' മൂലമന്ത്രമായ മതാത്മക ജീവനത്തില്‍ ഗുരുസമര്‍പ്പണത്തിന്റെ ഭാരതീയ ബിംബമാണ് ഗുരു അംഗദ്. ലഹണായെന്നാണ് പൂര്‍വാശ്രമനാമം. ദയാകുമാരിയുടെയും ഫേരുവിന്റെയും പുത്രനായ ലഹണ, ശൈശവ ബാല്യങ്ങളില്‍ തന്നെ പ്രകടിപ്പിച്ച...

ഗുരുമഹിമയുടെ പഞ്ചാനനം

സാമൂഹിക സഹവര്‍ത്തിത്വവും സഹിഷ്ണുതയും സ്‌നേഹലാവണ്യവും ഉപാസിച്ച മനുഷ്യസ്‌നേഹത്തിന്റെ ആചാര്യപദവിയാണ് ഗുരു നാനാക്ക്. വൈയക്തികമായ ആന്തരിക ദര്‍ശനവും വിശ്വവിശാലമായ കാഴ്ചപ്പാടുമായി ഗുരുനാനാക്കിന്റെ ചിന്താപദ്ധതി വികസിതമായി.

ജ്ഞാനാനന്ദം പരമപദം

പഞ്ചാബിന്റെ ആത്മീയഹൃദയം നവോത്ഥാനത്തിന്റെ നാന്ദീദശയ്ക്ക് കാതോര്‍ക്കാന്‍ കാലം പ്രായേണ വൈകിപ്പോയിരുന്നു. ഇസ്ലാം ഭരണത്തിന്റെ നയങ്ങളും സ്വാധീനവുമാണ് ഇതിന് കാരണമായി തീര്‍ന്നത്.

കവിതയുടെ ജ്ഞാനപീഠം

അക്കിത്തത്തിന്റെ ലാവണ്യ സംസ്‌കൃതി ജ്ഞാനദീപ്തമായ ലാവണ്യ ദൃഷ്ടിയുടെ അദൈ്വതലയനമാണ്. ധര്‍മ്മം, സത്യം, നന്മ, സ്‌നേഹം, ആദര്‍ശം എന്നീ മൂല്യപ്രമാണങ്ങളിലൂടെയാണ് കവി ലാവണ്യപുന:സൃഷ്ടി നേടുന്നത്. പൂര്‍ണ്ണതയും പുതിയതും നേടിയെടുക്കാനാണ്...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍