Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംഗീതജ്ഞാനയമുന

വല്ലഭ സമ്പ്രദായത്തിന്റെ വനമാലയില്‍ പ്രതിഷ്ഠിതമായ ധന്യനാമധേയമാണ് ഗോവിന്ദ് സ്വാമി. ധ്യാനത്തിന്റെ അപരിമേയമായ മുഹൂര്‍ത്തങ്ങളില്‍ ചിത്തത്തിലുദിച്ച അക്ഷരാത്മികയും നാവിലുണര്‍ന്ന നാരായണ നാമധാരയുമാണ് ഗോവിന്ദ് സ്വാമിയെ യോഗാത്മകമായ സിദ്ധിയിലേക്ക് ഉയര്‍ത്തിയത്.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Feb 10, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വല്ലഭ സമ്പ്രദായത്തിന്റെ വനമാലയില്‍ പ്രതിഷ്ഠിതമായ ധന്യനാമധേയമാണ് ഗോവിന്ദ് സ്വാമി. ധ്യാനത്തിന്റെ അപരിമേയമായ മുഹൂര്‍ത്തങ്ങളില്‍ ചിത്തത്തിലുദിച്ച അക്ഷരാത്മികയും നാവിലുണര്‍ന്ന നാരായണ നാമധാരയുമാണ് ഗോവിന്ദ് സ്വാമിയെ യോഗാത്മകമായ സിദ്ധിയിലേക്ക് ഉയര്‍ത്തിയത്.  

വ്രജഭൂമിയിലുള്‍പ്പെടുന്ന ഭരത്പൂരിലെ ആന്ത്‌രി ഗ്രാമത്തില്‍ ഭൂജാതനായ ഗോവിന്ദ് സ്വാമിയുടെ സൂക്ഷ്മമായ ജീവിതപഥരേഖകള്‍ കണ്ടെടുത്തിട്ടില്ല. സ്വാമിയുടെ രചനകളിലും ആത്മകഥയുടെ വ്യക്തമായ സൂചനകളില്ലെങ്കിലും ‘ഭക്തമാല്‍’ എന്ന ഗ്രന്ഥത്തിലും സ്വാമിയുടെ ചില പദങ്ങളിലും കാണുന്ന ജീവിത ചിത്രങ്ങളാണ് ആ ആത്മീയ കഥാപര്‍വം അനാവരണം ചെയ്യുന്നത്. ബാല്യകാലങ്ങളില്‍ തീര്‍ഥയാത്രാ സംഘങ്ങളിലെ സംന്യാസിമാരും ആത്മീയാനുയായികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഗോവിന്ദ് സ്വാമിയിലെ ആത്മാന്വേഷകന്‍ ഉണര്‍ന്നത്. സംസ്‌കൃതഭാഷയിലും വേദപുരാണാദികളിലും അദ്ദേഹം അസാധാരണമായ ജ്ഞാനം നേടി. കീര്‍ത്തനങ്ങളും അതിന്റെ വശ്യമായ ആലാപനരീതികളുമായി സമൂഹമനസ്സിലാണ് സ്വാമി സ്ഥാനം നേടിയത്. സംഗീതഗുരുവായി അനേകം പേര്‍ അദ്ദേഹത്തെ അംഗീകരിച്ചു. ഇതിനിടയില്‍ ഏകാന്തധ്യാനത്തിന് സ്വാമിജി ഏറെ സമയം കണ്ടെത്തിയിരുന്നു. സമീപത്തെ പര്‍വതസാനുവിലുള്ള ഒരു ഉപവനമായിരുന്നു ധ്യാനസ്ഥാനം. ഇന്നും ‘ഗോവിന്ദ് സ്വാമിയുടെ ഉപവനം’ എന്നാണ് അറിയപ്പെടുന്നത്. ധ്യാനത്തിന്റെ ധന്യതയാണ് ഗോവിന്ദസ്വാമിയുടെ ആത്മീയസ്വത്വം രൂപപ്പെടുത്തിയിരുന്നത്.

ഗോവിന്ദ് സ്വാമിയുടെ കീര്‍ത്തനങ്ങള്‍ വിവിധദേശങ്ങളിലെ ആരാധനാലയങ്ങളില്‍ ഭക്തജനങ്ങള്‍ ആലപിക്കാറുണ്ടായിരുന്നു. വല്ലഭാചാര്യയുടെ ഗോവര്‍ധന്‍ ആശ്രമത്തിലെത്തിയ ഒരു ഗായകസംഘം സന്ധ്യാവേളയില്‍ ആ പ്രാര്‍ഥനാഗീതം ആലപിക്കാന്‍തുടങ്ങി. ഇതുകേട്ട് രോമാഞ്ചമണിഞ്ഞ വല്ലഭാചാര്യയുടെ പുത്രനും പരമാചാര്യനുമായ വിഠല്‍നാഥ്ജിക്ക് ഗോവിന്ദ്‌സ്വാമിയെ കാണണമെന്ന് അതിയായ മോഹമുദിച്ചു. സ്വാമിയും വിഠല്‍നാഥ്ജിയെ ദര്‍ശിക്കാനുള്ള അവസരം പാര്‍ത്ത് കഴിയുകയായിരുന്നു. അനുയായികളോടൊപ്പം ഗോകുലത്തിലെത്തിയ ഗോവിന്ദ്‌സ്വാമി പ്രഥമദര്‍ശനത്തില്‍ത്തന്നെ വിഠല്‍നാഥജിയെ ആത്മഗുരുവായി സ്വീകരിച്ചു. ഭാഗവതത്തിന്റെ അഗാധമായ യോഗത്തിരകളില്‍ നിന്ന് ആത്മസായൂജ്യം നേടുകയായിരുന്നു സ്വാമിജി. യമുനയിലെ കൊച്ചോളങ്ങളുമായി സദാ സല്ലപിച്ച് സ്വാമിജി നേടിയത് നദിയുടെ ആത്മീയ പ്രത്യക്ഷങ്ങളാണ്. സ്വന്തം ശരീരസ്പര്‍ശം കൊണ്ട് യമുന മലിനപ്പെട്ടുകൂടാ എന്ന സങ്കല്‍പ്പത്തിലാവണം സ്വാമിജി ഒരിക്കലും യമുനാസ്‌നാനത്തിന് മുതിര്‍ന്നില്ല. ഗോകുലവാസം വെടിഞ്ഞ് ഗോവര്‍ധനത്തിലെത്തിയ സ്വാമിജി ശ്രീനാഥ്ജി മന്ദിരത്തിലെ സേവകനും സോപാനഗായകനുമായി. വിഠല്‍നാഥ്ജിക്കും സൂര്‍ദാസിനുമൊപ്പമുള്ള ആ മഹിത ജീവിതം വൈരാഗ്യത്തിന്റെയും നിര്‍മമത്വത്തിന്റെയും വിശുദ്ധി പര്‍വമായിരുന്നു. വിവിധങ്ങളായ അപൂര്‍വരാഗങ്ങളില്‍ സംഗീതത്തിന്റെ സാന്ദ്രസുഭഗമായ ലയവീചികളാണ്‌സ്വാമിജിയുടെ നാദധാരയായി പ്രവഹിച്ചത്. ഗോവിന്ദ്‌സ്വാമിയുടെ അറുപത്തിയഞ്ച് പദങ്ങള്‍ ‘രാഗകല്‍പദ്രുമത്തിലെ’ സംഗീതജ്ഞാനയമുനയാണ്. ‘രാഗരത്‌നാകര’ത്തില്‍ ഉള്‍പ്പെടുന്നത് സ്വാമിയുടെ പത്തുപദങ്ങളാണ്. അസാധാരണമായ അനുഭൂതിയുടെ മുരളീഗാനമാണത്. പുഷ്ടി ഭക്തിധാരയുടെ മഹാഗ്രന്ഥശേഖരത്തില്‍ സംഗ്രഹിച്ച ഇരുനൂറു പദങ്ങള്‍ ആത്മാനന്ദത്തിന്റെ പരമപദത്തിലേക്കുള്ള നാദസഞ്ചാരമാണ്. രാമാകൃഷ്ണന്മാരുടെ ഉപവനലീലയും ബാലഗോപലീലയും ആധാരമാക്കിയ യോഗസത്തായ കാവ്യങ്ങള്‍ ഭക്തിമന്ദാരങ്ങളുടെ ശ്രുതി മേളനമാണ്.  

യൗഗികാനുഭൂതികളെ നാദയോഗവും അക്ഷരാത്മികയുമായി പരിവര്‍ത്തനം ചെയ്ത ഗോവിന്ദ് സ്വാമിജി വിഷ്ണുപദം പ്രാപിക്കുന്നത് 1642 ലാണ്. ഭക്തിയുടെ ആത്മാനുസന്ധാനത്തില്‍ വിരാഗിയുടെ വിമലവിഭൂതിയാണ് സ്വാമിജി വിരിയിച്ചത്. ആ കൃഷ്ണായന ജീവിതത്തിന്റെ കാന്തി ഭാരതീയ പൈതൃക സമസ്യകള്‍ക്ക് പരഭാഗശോഭയേകുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അദ്ധ്യാത്മരാമായണം – രാമായണ മാസം; ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)
World

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

Kerala

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

Kerala

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

India

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

പുതിയ വാര്‍ത്തകള്‍

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies