Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാവ്യഗംഗയിലെ സ്‌നേഹബിംബങ്ങള്‍

പത്താം നൂറ്റാണ്ട് കര്‍ണാടകത്തിന്റെ ആത്മീയ സാംസ്‌കാരിക വീഥിയില്‍ എഴുതുന്നത് ഐതിഹാസികമായ ചരിത്രമാണ്. പംപാ, ശ്രീപൊന്ന, റണ്ണ എന്നിവര്‍ ചേര്‍ന്ന 'ത്രിരത്‌നങ്ങള്‍' ആ കാലത്തിന്റെ ചൈതന്യധന്യമായ നാദമാണ്.

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
Apr 8, 2021, 05:00 am IST
inSamskriti

പത്താം നൂറ്റാണ്ട് കര്‍ണാടകത്തിന്റെ ആത്മീയ സാംസ്‌കാരിക വീഥിയില്‍ എഴുതുന്നത് ഐതിഹാസികമായ ചരിത്രമാണ്. പംപാ, ശ്രീപൊന്ന, റണ്ണ എന്നിവര്‍ ചേര്‍ന്ന ‘ത്രിരത്‌നങ്ങള്‍’ ആ കാലത്തിന്റെ ചൈതന്യധന്യമായ നാദമാണ്.  

ആത്മീയ സൗഭഗങ്ങളുടെ വിശുദ്ധിയും സങ്കല്‍പ്പവുമുണര്‍ത്തി സമൂഹത്തിന്റെ സമ്പൂര്‍ണമായ ഉന്നതിയാണ് ജനപ്രിയ കവിയായ റണ്ണാ ലക്ഷ്യമിട്ടത്. ഭാരതീയമായ പുരാണേതിഹാസങ്ങളില്‍ നിന്ന് ഊര്‍ജം കൊണ്ടാണ് റണ്ണാ സാഹിതീ സഞ്ചാരത്തില്‍ ശോഭനീയമായ വിജയം നേടുന്നത്.  

കര്‍ണാടകത്തിലെ മുഡുവോവണ്‍ ജില്ലയിലാണ് റണ്ണായുടെ ജനനം. വളക്കച്ചവടക്കാരുടെ കുടുംബമായിരുന്നു അത്. പ്രാഥമിക വിഭ്യാഭ്യാസം നേടിയ ശേഷം സംസ്‌കൃതി, ഗ്രന്ഥങ്ങളിലൂടെയും സഞ്ചാരത്തിലൂടെയുമാണ് ആത്മീയമൂല്യങ്ങള്‍ റണ്ണായുടെ ഹൃദയത്തില്‍ വെളിച്ചമാകുന്നത്. തീര്‍ഥങ്കര പരമ്പരയുടെ സൂക്ഷ്മപഠനത്തിലൂടെ ജൈനതത്ത്വസംഹിതയുടെ ജ്ഞാന ബോധത്തില്‍ പ്രവേശിച്ച റണ്ണാ കവിതയുടെ മഹാകാശങ്ങളില്‍ ജ്വലിക്കാന്‍ തുടങ്ങി.  

പുരാതന കന്നഡ ഭാഷയായ ‘ഹളേ ഗന്നഡ’ യിലാണ് ആ കൗതുകങ്ങള്‍ ചിറകുവിരിക്കുന്നത്. പടിഞ്ഞാറന്‍ ഗംഗാവംശത്തിന്റെ മന്ത്രിമുഖ്യനായ ചൗണ്ഡരായന്റെ ആശിസ്സും ആശീര്‍വാദവും തേടി റണ്ണാ കവിത്വത്തിന്റെ വിസ്മയ വീഥികളില്‍ ചരിച്ചു. സാമാന്യ ജനങ്ങളുടെയും സഹൃദയരുടെയും അംഗീകാരവും പ്രീതിയും നേടിയ റണ്ണാ കവിതയുടെ സ്‌നേഹപഥങ്ങളില്‍ നന്മയുടെ വിത്തുകളാണ് വിതച്ചത്.  

ചാലൂക്യ സാമ്രാജ്യത്തിന്റെ ഉദയത്തോടെ രാജാ സത്യാശ്രയന്റെ പിന്‍ഗാമിയായെത്തിയ തൈലപന്‍ രണ്ടാമന്റെ ആസ്ഥാനകവി പദത്തില്‍ റണ്ണാ അവരോധിതനായി. മാനുഷ്യകത്തിന്റെ സ്‌നേഹബിംബങ്ങളില്‍ ജനമനസ്സില്‍ ഇടം നേടിയ ഗുരു റണ്ണായെ ‘കവി ചക്രവര്‍ത്തി’യെന്ന ബിരുദ നാമധേയം നല്‍കി രാജാവ് ആദരിക്കുകയായിരുന്നു.  

രണ്ടാം തീര്‍ഥങ്കരനായ അജിതനാഥന്റെ യോഗാത്മക ജീവനചരിതമാണ് റണ്ണായുടെ പ്രകൃഷ്ട കൃതിയായ ‘അജിത പുരാണം’. പട്ടാളമേധാവിയായ നാഗവര്‍മന്റെ പത്‌നി അത്തിമബെയുടെ നിരന്തരമായ പ്രോത്സാഹനം ചമ്പൂശൈലിയിലെഴുതിയ ഈ രചനയുടെ പിന്നിലുണ്ടെന്ന സൂചന കാണാം. വിഖ്യാതമായ ‘പരശുരാമചരിതം’ എന്ന കൃതി ഗംഗാവംശത്തിന്റെ സചിവ മുഖ്യനും സൈന്യാധിപനുമായ ചാമുണ്ഡരായരെക്കുറിച്ചുള്ള സ്തുതി ഗീതകങ്ങളാണ്.  

സാക്ഷാല്‍ പരശുരാമന്റെ വിക്രമധന്യമായ ജീവിതബിംബത്തെ പ്രതീകാത്മകമായി സ്വീകരിച്ചാണ് ചാമുണ്ഡരായരെ പ്രകീര്‍ത്തിക്കുന്നത്. അതിശയോക്തിപരമെങ്കിലും ഭാവസത്യത്തിന്റെ നിലാവിലാണ് കാവ്യം ശോഭിക്കുന്നത്. ‘റണ്ണാ കാണ്ഡ’ എന്ന ‘പദാര്‍ഥ ഗ്രന്ഥ’ത്തിന്റെ പന്ത്രണ്ടു കാണ്ഡം മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്.  

വീരചരിതങ്ങളുടെ ഐതിഹ്യപ്പെരുമകള്‍ പാടിപ്പുകഴ്‌ത്തുന്ന ആ കാലഘട്ടത്തിന്റെ സാഹസിക ഗാഥയാണ് ‘സാഹസഭീമ വിജയം’ അഥവാ ‘ഗദായുദ്ധം’. ഈ രചന റണ്ണായുടെ പ്രകൃഷ്ട രചനകളില്‍ പ്രാഥമ്യമര്‍ഹിക്കുന്നു. മാധ്യമപാണ്ഡവനായ ഭീമനുമായി പ്രതീകഭംഗ്യാസമരസപ്പെടുത്തി ചാലൂക്യരാജാവായ സത്യരായന്റെ കര്‍മചരിതത്തെ ഘോഷിക്കുകയാണ് ഗ്രന്ഥം. ‘ചക്രേശ്വര ചരിതെ’ എന്ന വിശിഷ്ട രചന ആത്മീയ വിഭൂതിയുടെ ദിവ്യസന്ദേശവുമായി ജനഹൃദയങ്ങളില്‍ ഇടം നേടുന്നു.  

ആത്മീയവും ഭൗതികവുമായ നവോത്ഥാനത്തിന്റെ നാള്‍ വഴികളിലാണ് സുകൃത കവിയായി റണ്ണാ പ്രാമാണ്യം കുറിച്ചത്. കേവലം മുഖസ്തുതികളോ സാഹസിക ചരിതങ്ങളോ മാത്രമായിരുന്നില്ല ആ കാവ്യസമ്പുടങ്ങള്‍.  

സാമൂഹ്യ പരിവര്‍ത്തനാഹ്വാനങ്ങളും മാനവത തേടുന്ന മഹാമന്ത്രണങ്ങളും പൈതൃകധാരയുടെ ചിരന്തന സങ്കല്‍പ്പങ്ങളും മഹാകവി റണ്ണായുടെ ഉദാത്തരചനകളുടെ അന്തര്‍നാദമാണ്. സംസ്‌കൃതി സമസ്യകളില്‍ ആ കാവ്യഗംഗ വിലയം ചെയ്യുന്നു.              

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.