Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കൃഷ്ണാര്‍പ്പണം അമൃതകലശം

ഗുജറാത്തിലെ രാജ്‌നഗര്‍ എന്ന അംദാബാദില്‍ ചിലോത്‌രാ ഗ്രാമത്തിലെ പട്ടേല്‍ കുടുംബത്തിലാണ് ശൂദ്രനായ കൃഷ്ണദാസിന്റെ ജനനം. ബാല്യകാലത്തു തന്നെ അസാമാന്യ ധീരതയും ചിന്താശീലവും കൊണ്ട് കൃഷ്ണദാസ് ശ്രദ്ധേയനായിരുന്നു. സൂക്ഷ്മ ബുദ്ധിയും ധര്‍മബോധവും ആ കുഞ്ഞു ഹൃദയത്തില്‍ വളരാന്‍ താമസമുണ്ടായില്ല.

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
Dec 21, 2020, 03:00 am IST
inSamskriti

മാനവസ്‌നേഹത്തിന്റെയും സമഭാവനയുടെയും ദിവ്യസന്ദേശം സമൂഹത്തിനേകിയാണ് വല്ലഭാചാര്യയുടെ പുഷ്ടി മാര്‍ഗത്തിന്റെ ഭക്തിപ്രത്യയങ്ങള്‍ പതിനഞ്ച്, പതിനാറ് ശതകങ്ങളില്‍ പ്രചരിപ്പിച്ചത്. ദേവദമന്‍ എന്ന ശ്രീനാഥ്ജിയെ ഗോവര്‍ധനില്‍ പണികഴിച്ച മന്ദിരത്തില്‍ വല്ലഭാചാര്യ പ്രതിഷ്ഠിച്ചത് 1509 ലാണ്. ശിഷ്യനായ സൂര്‍ദാസിനെ ആ ക്ഷേത്രത്തില്‍ സോപാന ഗായകനായി അവരോധിക്കുകയായിരുന്നു. കീര്‍ത്തന സമ്പ്രദായത്തിന്റെ പരിഷ്‌ക്കരണത്തിലൂടെ എട്ടുപൂജാവേളകളില്‍ ഓരോന്നിനും ഓരോ ഗായകന്‍ തന്നെ വേണം. ആ എട്ട് സോപാന ഗായകരുടെ സംഘമാണ് ‘അഷ്ടഛാപ്’. അതില്‍ ശ്രേഷ്ഠ കവികളായ കുംഭന്‍ദാസ്, പരമാനന്ദദാസ, ഛീത്‌സ്വാമി തുടങ്ങിയവരുടെ നിരയില്‍ ഇടം തേടുകയാണ് യോഗാത്മക കവിയായ കൃഷ്ണദാസ്. സോപാനഗായകരില്‍ നാലാമനായിരുന്നു അദ്ദേഹം.

ഗുജറാത്തിലെ രാജ്‌നഗര്‍ എന്ന അംദാബാദില്‍ ചിലോത്‌രാ ഗ്രാമത്തിലെ പട്ടേല്‍ കുടുംബത്തിലാണ് ശൂദ്രനായ കൃഷ്ണദാസിന്റെ ജനനം. ബാല്യകാലത്തു തന്നെ അസാമാന്യ ധീരതയും ചിന്താശീലവും കൊണ്ട് കൃഷ്ണദാസ് ശ്രദ്ധേയനായിരുന്നു. സൂക്ഷ്മ ബുദ്ധിയും ധര്‍മബോധവും ആ കുഞ്ഞു ഹൃദയത്തില്‍ വളരാന്‍ താമസമുണ്ടായില്ല.  

ധനസമ്പാദനത്തില്‍ മാത്രം അഭിരമിച്ച ഗ്രാമുഖ്യനായ സ്വന്തം പിതാവിന്റെ സത്യവിരുദ്ധമായ കര്‍മങ്ങളെ കൃഷ്ണദാസ് ചോദ്യം ചെയ്യാന്‍ തുടങ്ങി. പിതാവും പുത്രനുമായി ക്രമേണ മാനസികമായി അകലാന്‍ തുടങ്ങി. ഒടുക്കം പിതാവിന്റെ അധര്‍മവൃത്തികളും കള്ളങ്ങളും രാജസദസ്സില്‍ മകന് വെളിപ്പെടുത്തേണ്ടതായി വന്നു. അങ്ങനെയാണ് ഗ്രാമത്തലവന്റെ പദവിയില്‍ നിന്ന് കൃഷ്ണദാസിന്റെ  

പിതാവിനെ രാജാവ് നീക്കം ചെയ്യുന്നത്. കേവലം പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള പുത്രനെ പ്രതികാരദാഹിയായ പിതാവ് നിഷ്‌ക്കരുണം വീട്ടില്‍ നിന്ന് പുറന്തള്ളി. കൃഷ്ണദാസ് ജീവിതത്തിന്റെ വഴിത്താരയില്‍ ഇറങ്ങി നടന്നു. സംന്യാസി സംഘങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടൊണ് ആ ബാലന്‍ അറിവനുഭവങ്ങള്‍ സ്വന്തമാക്കാന്‍ തുടങ്ങിയത്. ഗുജറാത്തി മാത്രം സംസാരിച്ചിരുന്ന കൃഷ്ണദാസ് വ്രജഭാഷയും അവധും സംന്യാസിമാരില്‍ നിന്നാണ് വശമാക്കിയത്.  

തീര്‍ഥയാത്രാ സംഘത്തോടൊപ്പം ചരിച്ച കൃഷ്ണദാസ് പുണ്യക്ഷേത്ര സങ്കേതങ്ങളില്‍ നിന്ന് ഗുരുവര്യന്മാരുടെ അനുഗ്രഹാശിസ്സുകള്‍ നേടി. വൃന്ദാവനവും മഥുരയും സന്ദര്‍ശിച്ച് ഗോവര്‍ധനത്തിലെത്തി ശ്രീനാഥ്ജി ക്ഷേത്രത്തിലെ ദേവദമന വിഗ്രഹത്തെ തൊഴുതു നിന്നു. വിഭൂതിജന്യമായ ആ നിമിഷങ്ങളില്‍  ഭക്തി ചൈതന്യത്തിന്റെ അലൗകികമായ ആനന്ദമാണ് കൃഷ്ണദാസ് അനുഭവിച്ചറിഞ്ഞത്. ഒട്ടും താമസിയാതെ വല്ലഭാചാര്യയെ സന്ദര്‍ശിച്ച് സാഷ്ടാംഗം പ്രണമിച്ചു. കൃഷ്ണദാസിന്റെ ധിഷണയിലും വ്യക്തി പ്രഭാവത്തിലും സംതൃ

പ്തരായ വല്ലഭാചാര്യ അദ്ദേഹത്തെ  പൂര്‍ണമനസ്സോടെ സ്വീകരിച്ചു. ശ്രീനാഥ്ജി മന്ദിരത്തിലെ കാര്യക്കാരനായി കൃഷ്ണദാസ് ചെയ്ത സേവനങ്ങള്‍ അംഗീകരിക്കപ്പെടുകയായിരുന്നു. ഭഗവദ്‌സേവയ്‌ക്കും മന്ദിര ഭരണ കാര്യങ്ങള്‍ക്കുമിടയിലാണ് ഉള്ളില്‍ നിന്ന് ഉറവയായി കവിതയുടെ പരിമളം പരന്നത്. കൃഷ്ണാവബോധത്തിന്റെ ആത്മീയ കലകളിലൂടെ ആ കാവ്യസരണി ഒഴുകാന്‍ തുടങ്ങി. യൗഗികാനുഭവങ്ങളും അനുഭൂതിയുമായി കവിതയുടെ അതീതശ്രേണി പൂത്തുലഞ്ഞു. ആശയത്തിനപ്പുറം മഹാശയങ്ങളും കാല്‍പ്പനികതയുടെ ബിംബാവലികള്‍ക്കപ്പുറം ശ്രേഷ്ഠബിംബങ്ങളുടെ അനശ്വര പ്രതിഷ്ഠാപനവുമായിരുന്നു ആ സര്‍ഗസാക്ഷ്യം.  

രാധാകൃഷ്ണ കുഞ്ജലീലയും ഗോചരണലീലയും പ്രമേയങ്ങളായി പ്രേമഭക്തിയുടെ മന്ദാരങ്ങള്‍ വിടര്‍ന്നു. സമൂഹത്തിന്റെ നിത്യവിശുദ്ധമായ അംഗീകാരമാണ് കൃഷ്ണദാസ് നേടിയെടുത്തത്. വല്ലഭാചാര്യയുടെ പുത്രന്‍ വിഠല്‍നാഥ് ആചാര്യന്റെ അക്ഷര സംസ്‌കൃതിയെ സംവേദനത്വത്തിന്റെ സമ്പൂര്‍ണ സമ്പുടമായി വാഴ്‌ത്തി. ‘ഭ്രമരഗീതം’, ‘പ്രേമസത്വനിരൂപ്,’ ‘വൈഷ്ണവ് വന്ദന്‍’, ‘പ്രേം രസ് രാസ’, ‘ഭക്തമാല്‍ ടീക്കാ’, ‘ഭാഗവത് ഭാഷാനുവാദ്’, ‘കൃഷ്ണദാസ് കീ ബാണി’ ‘ജുഗല്‍മാന്‍ ചരിത്ര്’ തുടങ്ങിയ ശ്രേഷ്ഠഗ്രന്ഥങ്ങള്‍ വല്ലഭസമ്പ്രദായത്തിന്റെ സംസ്‌ക്കാര നിധി ശേഖരണമാണ്.  

ഗവേഷകരുടെ നിരീക്ഷണത്തില്‍ 1632 നും 38 നു മിടയ്‌ക്കാണ് കൃഷ്ണദാസ് യോഗേശ്വരനില്‍ വിലയം പ്രാപിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.