Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജ്ഞാനദൂതന്റെ വേദാന്തം

ഭക്തിമുക്തിയുടെ മഹാമാര്‍ഗത്തില്‍ അപൂര്‍വമായ ദര്‍ശനം കൊണ്ടും കാവ്യസിദ്ധികൊണ്ടും ആന്ധ്രയുടെ ആത്മീയ ഹൃദയത്തില്‍ ഇടം നേടിയ ബമ്മേര പൊത്തന്നയുടെ ജീവിത കഥ സംഭവബഹുലമാണ്.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jan 5, 2021, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഭക്തിമുക്തിയുടെ മഹാമാര്‍ഗത്തില്‍ അപൂര്‍വമായ ദര്‍ശനം കൊണ്ടും കാവ്യസിദ്ധികൊണ്ടും ആന്ധ്രയുടെ ആത്മീയ ഹൃദയത്തില്‍ ഇടം നേടിയ ബമ്മേര പൊത്തന്നയുടെ ജീവിത കഥ സംഭവബഹുലമാണ്.  

ഭക്തി സംസ്‌കൃതിയോടൊപ്പം ഭാരതത്തിലെ പ്രാദേശിക ഭാഷകള്‍ വളര്‍ന്നത് പലപ്പോഴും പുരാണേതിഹാസങ്ങളുടെ പരിഭാഷയിലൂടെയാണ്. ഋഷിപ്രതിഭകളാണ് ഈ നേട്ടങ്ങള്‍ക്ക് അക്ഷരക്കൂട്ടൊരുക്കിയത്. ആദ്യം മഹാഭാരത വിവര്‍ത്തനവും തുടര്‍ന്ന് രാമായണ തര്‍ജ്ജമയും തെലുങ്കില്‍ ആവിഷ്‌കാര സുകൃതം നേടി. ബമ്മേര പൊത്തന്നയുടെ ദിവ്യനാമം ഈ ഘട്ടത്തില്‍ ശ്രദ്ധേയമാകുന്നു. വൈഷ്ണവഭക്തിജ്വാലയുടെ അണയാത്ത മൂശയായ ശ്രീമദ് ഭാഗവതം തെലുങ്കിന്റെ പരിഭാഷ രൂപമെടുക്കുന്നത് ഈ പ്രതിഭയിലൂടെയാണ്.  

അതിനു ശേഷമാണ് ബോപദേവന്റെ പ്രസിദ്ധമായ ഭാഗവതവ്യാഖ്യാനം വന്നത്. പതിനഞ്ചാം ശതകത്തില്‍ തെലുങ്കാനയിലെ വാറങ്കല്‍ പ്രവിശ്യയിലാണ് പൊത്തന്ന ഭൂജാതനായത്. ലക്ഷാംബയും കേശന്നയുമായിരുന്നു മാതാപിതാക്കള്‍. ബ്രാഹ്മണകുടുംബാംഗമെന്ന നിലയില്‍ പൊത്തയ്യ എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചു വന്നത്.  

കുടുംബത്തില്‍ കടുത്ത ദാരിദ്ര്യമായിരുന്നു. കൃഷിപ്പണിയിലൂടെയാണ് അദ്ദേഹം നിത്യവൃത്തിക്കുള്ള വക തേടിയത്. സാമാന്യമായ വിദ്യാഭ്യാസം മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും പൊത്തന്നയുടെ ജ്ഞാനതൃഷ്ണ വളര്‍ന്നു വന്നു. പുരാണേതിഹാസങ്ങളിലൂടെയുള്ള സഞ്ചാരമാണ് ആ സ്വതബോധം വികസ്വരമാക്കിയത്.  

ക്രമേണ വായനാ സംസ്‌കൃതിയുടെയും നിരീക്ഷണ കൗതുകത്തിന്റെയും വഴിയില്‍ ജ്ഞാനം നേടുകയായിരുന്നു. കവിത്വശക്തിയുടെയും പ്രകാശം അബോധതലത്തില്‍ പൂത്തുലയാന്‍ തുടങ്ങി. പ്രശസ്തിയുടെ നറുവാസനയില്‍ ലയിക്കാനോ, ഭൗതികമായ നേട്ടങ്ങള്‍ക്ക് പിറകെ മത്സരബുദ്ധിയോടെ ഓടാനോ പൊത്തന ഒരുക്കമായിരുന്നില്ല. രാജാക്കന്മാരെയും പ്രഭുക്കന്മാരെയും കുറിച്ച് സ്തുതിപാടി ധനാഢ്യനാവാന്‍ ആ യോഗാത്മക ഹൃദയം ഉദ്യമിച്ചില്ല. ‘ഇദം ന മമ’. ‘ഇതൊന്നും എന്റെയല്ല’ എന്ന നിസ്സംഗ ഭാവത്തിലായിരുന്നു അദ്ദേഹത്തിന്റെ കര്‍മശ്രേണി.  

ഭാഗവതം തര്‍ജ്ജമ പൂര്‍ത്തിയാക്കിയെന്നറിഞ്ഞ് രാജാ സര്‍വജിന സിംഘഭൂപാലന്‍ കാവ്യം തനിക്ക് സമര്‍പ്പിക്കണമെന്ന് പൊത്തനയോട് കല്‍പനയരുളി. ദൂതന്മാര്‍ വന്ന് രാജഹിതമറിയിച്ചു. ധനവും ഭൂമിയും പാരിതോഷികം നല്‍കാമെന്നായിരുന്നു വാഗ്ദാനം.  

കവി ഇതനുസരിക്കാന്‍ ഒരുക്കമായിരുന്നില്ല. ക്ഷുഭിതനായ രാജാവ് ഭാഗവത തര്‍ജമയുടെ കയ്യെഴുത്തു പ്രതി അഗ്നിക്കിരയാക്കാന്‍ കല്‍പ്പിക്കുകയായിരുന്നു. രാജകിങ്കരന്മാരുടെ തീപ്പന്തങ്ങള്‍ ആ ഋഷികവിയുടെ മുന്നില്‍ നിഷ്പ്രഭമായി. അഗ്നി പരീക്ഷണത്തിലൂടെ അതിജീവിച്ച ‘

പൊത്തന്ന ഭാഗവതം’ കാലത്തിന്റെ ഇരുട്ടില്‍ അഗ്നിശലാകയായി സഞ്ചരിച്ചു. ഭക്തിമീമാംസയുടെ ഉദാത്തശ്രേണിയില്‍ സിംഹാസനം നേടിയ പൊത്തന്നയ്‌ക്ക് ഉപാസനാ മൂര്‍ത്തിയായി ഒരിഷ്ടദേവത ഉണ്ടായിരുന്നില്ല.  

വ്യത്യസ്ത ആരാധനാ മാര്‍ഗങ്ങളും ഭക്തിധാരകളും സ്വാംശീകരിച്ച ഭക്തി സമന്വയ പദ്ധതിയായിരുന്നു അത്. ശിവോപാസനയും വിഷ്ണുഭക്തിയുമായി സഞ്ചരിച്ച മഹാകവി അദൈ്വത വേദാന്തത്തിന്റെയും ജ്ഞാനദൂതനായിരുന്നു. തത്വാധിഷ്ഠിതമായ ആശയാദര്‍ശത്തിന്റെ പ്രായോഗികതയാണ് ആ മുക്തിസങ്കല്‍പ്പം.  

കമ്പര്‍ക്കും തിരുവുള്ളവര്‍ക്കും സമശീര്‍ഷനായാണ് പൊത്തന്നയെ കവിശ്രേഷ്ഠനായ സുബ്രഹ്മണ്യ ഭാരതി അടയാളപ്പെടുത്തുന്നത്. ഭക്തി വിശുദ്ധിയും സമര്‍പ്പണവുമാണ് ആ ഋഷിപ്രതിഭയുടെ കര്‍മകാണ്ഡത്തെ തേജോമയമാക്കുന്നത്.  

ഔപചാരിക വിദ്യാഭ്യാസത്തിനപ്പുറം ആത്മവിദ്യയുടെ മഹിതതലങ്ങളാണ് ബമ്മേര പൊത്തന്നയുടെ സായുജ്യ സമ്പന്നത. പരമഭാഗവതന്റെ പരമരുചിരമായ ജീവനകഥ പൈതൃകപ്പെരുമയുടെ നിറച്ചാര്‍ത്താണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

India

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

India

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

Local News

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

Mollywood

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

ആലപ്പുഴയില്‍ വാഹനാപകടം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies