Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കൃഷ്ണമയം ലാവണ്യഗീതം

സാരഥികളുടെ സന്ദേശം 40

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
Oct 28, 2020, 03:45 pm IST
inSamskriti

കൃഷ്ണമയമായ കാവ്യജീവിതത്തിന്റെ മധുരോദാര സങ്കീര്‍ത്തനമായിരുന്നു ചണ്ഡിദാസ്. മധ്യകാലഘട്ടം വിരുന്നൂട്ടിയ വൈഷ്ണവ വിഭൂതിയുടെ പ്രസാദമാണ് ഈ യോഗാത്മക പ്രതിഭയിലൂടെ ബംഗാളി ജനത ഏറ്റുവാങ്ങിയത്. കൃഷ്ണ കീര്‍ത്തനത്തിന്റെ വേണുരാഗം കാലത്തിന്റെ സംഗീതികയായി മാറി.  

ചൈതന്യ മഹാപ്രഭുവിന്റെ സംവേദനത്വത്തില്‍ രത്‌നത്തിളക്കം സൃഷ്ടിച്ച ചണ്ഡിദാസ്, ചൈതന്യയുടെ മുന്‍ഗാമിയായെന്നും അതല്ല സമകാലികനാണെന്നും വാദമുണ്ട്. 14 ാം നൂറ്റാണ്ടാണ് ജീവിതകാലമെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു. ജയദേവ ഗീതകങ്ങളും വിദ്യാപതിയുടെ അക്ഷരനക്ഷത്രങ്ങളും ചൈതന്യസ്വാമിയുടെ ഭക്തിഭാവമണ്ഡലത്തെ പ്രചോദിപ്പിച്ചിരുന്നെങ്കിലും ചണ്ഡിദാസിന്റെ അതീത സൃഷ്ടികളില്‍ സ്വാമികള്‍ സ്വാംശീകരിച്ചുണര്‍ത്തിയ അടയാളമുദ്രയും അംഗീകാരവുമുണ്ട്. വിസ്മൃതിയില്‍ അകപ്പെട്ടു പോകാതെ ചണ്ഡിദാസിനെ അനശ്വരമാക്കിയത് ചൈതന്യ മഹാപ്രഭുവിന്റെ ഭാവാത്മകമായ സംരക്ഷണ സാധ്യതയാണ്.  

പാവനചരിതയായ ഗംഗാനദീതീരത്തെ രാംകലിയില്‍ രാധാഗ്രാമത്തിലാണ് ചണ്ഡിദാസ് ജന്മമെടുക്കുന്നത്. കൃഷ്ണമയയമായ ഗ്രാമീണാന്തരീക്ഷത്തില്‍ കലാജീവന കൗതുകങ്ങളെല്ലാം കൃഷ്ണജീവിതത്തിന്റെ പുണ്യാവബോധത്തിലായിരുന്നു. നാടകവും സംഗീതവും പാവക്കൂത്തും കൃഷ്ണലീലകളായി ക്ഷേത്രാഘോഷങ്ങളും പൊതുവിടങ്ങളും ഏറ്റുവാങ്ങി. ഉണ്ണിക്കണ്ണന്‍ മുതല്‍ യോഗേശ്വര കൃഷ്ണന്‍ വരെയുള്ള ഭഗവദ് കഥയിലെ തേജോമയമായ ലീലാരംഗങ്ങള്‍ ചുമര്‍ചിത്രങ്ങളില്‍ സംഗീതനടനങ്ങളായി. ഇവയില്‍ നിന്നും ഉണര്‍ന്നൊഴുകിയ അനുഭൂതികണങ്ങള്‍ ബാലനായ ചണ്ഡിദാസിന്റെ മനവും മിഴിയും കവിഹൃദയവും കവര്‍ന്നു.  

കാലം മുന്നോട്ടൊഴുകിയപ്പോഴാണ് കീര്‍ത്തനങ്ങളും സംഗീതികകളും ഭാവഗീതികളും യോഗാത്മകമായ സൃഷ്ടികളും നാടകങ്ങളുമെല്ലാം ചണ്ഡിദാസിന്റെ പ്രതിഭാ വിപഞ്ചികയില്‍ ഭാവരാഗതാളമായത്. ഗായകനും അഭിനേതാവുമായി ആയിരമായിരം അരങ്ങുകളില്‍ ചണ്ഡിദാസ് തിളങ്ങി. ആ സുന്ദരരൂപവും കൃഷ്ണമയമായ ഉള്ളറിവുകളും ആരാധക മനസ്സില്‍ വിസ്മയമായി. ചണ്ഡിദാസിന്റെ കലാതരംഗങ്ങള്‍ സമൂഹത്തിന്റെ ബോധാബോധങ്ങളില്‍ ആതിര നിലാവു പടര്‍ത്തി. പ്രേമഭക്തിയുടെയും കാരുണ്യത്തിന്റെയും ഒരല ആ സൃഷ്ടികളില്‍ മന്ദാരസ്‌മേരം വിടര്‍ത്തി. മനുഷ്യനും സമുദായവും പുതുചിന്തയുടെ ഊര്‍ജിതാശയങ്ങള്‍ ഉള്‍ക്കൊള്ളുകയായിരുന്നു. പ്രണയചാപല്യങ്ങളുടെ പേരില്‍ കാമിനിയോടൊപ്പം ചണ്ഡിദാസിന് സ്വന്തം ഗ്രാമം വിട്ടുപോകേണ്ടി വന്ന കഥ ഐതിഹ്യ രൂപത്തില്‍ ച്രചരിച്ചിട്ടുണ്ട്.  

രാധാകൃഷ്ണ പ്രണയത്തിന്റ തരളമധുരാനുഭൂതി പകരുന്ന രചനകള്‍ക്കൊപ്പം ജാതിചിന്തയ്‌ക്ക് അതീതമായ മാനവമൂല്യങ്ങളെ പ്രകീര്‍ത്തിക്കുന്ന ചണ്ഡിദാസിന്റെ എഴുത്തുകള്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും ആദര്‍ശത്തിന്റെയും വിജയപതാകയേന്തുകയായിരുന്നു. ഭാവഗായകന്റെ അതുല്യമായ ആത്മപീഠം നേടിയെടുത്ത ആ വിശ്രുതപ്രതിഭ ഇന്നും ബംഗാളിന്റെ ആത്മസ്പന്ദമായി വേണുനാദം മുഴക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.