Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

പുരിയിലെ ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയിലെ രഥങ്ങള്‍ അദാനിയ്‌ക്ക് വേണ്ടി നിര്‍ത്തിയെന്ന ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുരിയിലെ ജഗന്നാഥക്ഷേത്രത്തില്‍ പൂര്‍ണ്ണസമര്‍പ്പിതനായി ഭാര്യയ്‌ക്കും മകനുമൊപ്പം പങ്കെടുക്കുകയും അവിടുത്തെ ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്യുന്നതില്‍ വരെ പങ്കെടുക്കുകയും ഭക്തര്‍ക്കുള്‍പ്പെടെ 40 ലക്ഷം പേര്‍ക്ക് സൗജന്യഭക്ഷണം വാഗ്ദാനം ചെയ്യുകയും ചെയ്ത അദാനിയെ അപമാനിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ജഗന്നാഥഭക്തരുടെ ഇടയില്‍ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2025, 11:05 pm IST
inIndia
സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ഭുവനേശ്വര്‍ : പുരിയിലെ ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയിലെ രഥങ്ങള്‍ അദാനിയ്‌ക്ക് വേണ്ടി നിര്‍ത്തിയെന്ന ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുരിയിലെ ജഗന്നാഥക്ഷേത്രത്തില്‍ പൂര്‍ണ്ണസമര്‍പ്പിതനായി ഭാര്യയ്‌ക്കും മകനുമൊപ്പം പങ്കെടുക്കുകയും അവിടുത്തെ ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്യുന്നതില്‍ വരെ പങ്കെടുക്കുകയും ഭക്തര്‍ക്കുള്‍പ്പെടെ 40 ലക്ഷം പേര്‍ക്ക് സൗജന്യഭക്ഷണം വാഗ്ദാനം ചെയ്യുകയും ചെയ്ത അദാനിയെ അപമാനിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ജഗന്നാഥഭക്തരുടെ ഇടയില്‍ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്.

ഒഡിഷയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ ഹിന്ദുവിരുദ്ധ പരാമര്‍ശം. ഏറെക്കാലമായി ഹിന്ദുവിനെ അവഗണിച്ച് ന്യൂനപക്ഷങ്ങളുടെ മാത്രം പ്രീണിപ്പിച്ച് നീങ്ങിയ രാഹുല്‍ ഗാന്ധി കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോയപ്പോള്‍ ഹൈന്ദവപ്രീണനവുമായി ഇറങ്ങിയിരിക്കുകയാണ്.

രാഷ്‌ട്രീയത്തില്‍ മാര്‍ക്ക് നേടാന്‍ ദൈവത്തെ വെച്ചുള്ള ആരോപണമുയര്‍ത്താനും മടിക്കാത്ത രാഹുല്‍ ഗാന്ധിയുടെ ക്രൂരമനസ്സാണ് ഇതിലൂടെ പുറത്തുവന്നത്. ഹൈന്ദവമാര്‍ഗ്ഗത്തില്‍ ഭക്തിശുദ്ധിയോടെ നീങ്ങുന്ന ഭക്തരുടെ ഹൃദയം തകര്‍ക്കുന്ന പ്രസ്താവനയാണിതെന്ന് രാഹുല്‍ഗാന്ധിയ്‌ക്ക് മനസ്സിലാകുന്നേയില്ല എന്നതാണ് ദുഖകരം.

ഇക്കുറി അദാനിയും കുടുംബവും പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയ്‌ക്കായി പലദിവസങ്ങള്‍ പുരിയില്‍ തങ്ങിയിരുന്നു അദാനിയുടം കുടുംബവും അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും അവിടെ എല്ലാ പ്രാര്‍ത്ഥനകളിലും ചടങ്ങുകളിലും പങ്കുകൊണ്ടിരുന്നു. ഭക്തര്‍ക്ക് സ്വന്തം കൈകള്‍കൊണ്ട് പ്രസാദമായി നല്‍കുന്ന ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്ത് പ്രസാദ സേവ കൂടി അദാനിയും ഭാര്യയും മകനും ചെയ്തതാണ്. അദാനിയും ഭാര്യയും മകനും പ്രസാദസേവയ്‌ക്കുള്ള ഭക്ഷണം പാകം ചെയ്യുന്ന ചെമ്പില്‍ ഇളക്കുന്ന ഫോട്ടോ വരെ അന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതാണ്. മൂന്ന് പേരും വഴിപാടിന്റെ ഭാഗമായി ബാലഭദ്രന്‍, ദേവീ സുഭദ്ര, ജഗന്നാഥന്‍ എന്നീ ദൈവങ്ങളുടെ രഥങ്ങള്‍ വലിക്കുക കൂടി ചെയ്തു. എന്തിന് ക്ഷേത്രത്തിലെ ദൈവങ്ങള്‍ക്ക് മുന്‍പില്‍ മൂന്ന് പേരും തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇടയ്‌ക്കിടെ വന്നുപോയ മഴയെ വകവെയ്‌ക്കാതെ പ്രാര്‍ത്ഥനയില്‍ മുഴുകുന്നതില്‍ അദാനിയും ഭാര്യ പ്രീതിയും മൂത്ത മകന്‍ കരണ്‍ അദാനിയും ശ്രദ്ധിച്ചിരുന്നു.

ഇസ്കോണ്‍ ഭക്തര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനായി ഒരുക്കിയ അടുക്കളയുടെ പ്രവര്‍ത്തനങ്ങളിലും അദാനിയും ഭാര്യയും മകനും സജീവമായി പങ്കുകൊണ്ടിരുന്നു. അവര്‍ ഭക്ഷണം ഉണ്ടാക്കുന്നതില്‍ പങ്കാളികളായി എന്ന് മാത്രമല്ല, അത് ഭക്തര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. പിന്നീട് അവിടെ എത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത അദാനി പറഞ്ഞത് ഇക്കുറി താന്‍ രാജ്യത്തിന് വേണ്ടിയും ഒഡിഷയുടെ പുരോഗതിയ്‌ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചു എന്നാണ്. ഇക്കുറി ജൂണ്‍ 26 മുതല്‍ ജൂലായ് എട്ട് വരെയുള്ള ഉത്സവക്കാലത്ത് ക്ഷേത്ര ഭാരവാഹികള്‍ക്കും ഭക്തര്‍ക്കുമായി 40 ലക്ഷം ഭക്ഷണമാണ് അദാനി ഇസ്കോണ്‍ വഴി നല്‍കുകയും ചെയ്തിരുന്നു.

Tags: Prasad sevaAdaniGautam adaniIskconKaran AdaniPuri Jagannatha templePuri Jagannath yatraPriti Adani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

World

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.