Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കൃഷ്ണമയമീ മുരളിക

സാരഥികളുടെ സന്ദേശം 78

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
May 11, 2021, 05:34 pm IST
inSamskriti

കൃഷ്ണ വേണുവിന്റെ രാഗപരാഗമാണ് ചതുര്‍ഭുജ ദാസ്. കൃഷ്ണാര്‍പ്പണ ജീവനത്തിന്റെ മഹാധ്യായങ്ങള്‍ വിരചിച്ച വല്ലഭാചാര്യരുടെ പുഷ്ടി മാര്‍ഗ്ഗമേകിയ പുണ്യമാണ് അദ്ദേഹം. മഹാഗായകനും ആത്മീയ കവിശ്രേഷ്ഠനുമായി അടയാളപ്പെടുന്ന ചതുര്‍ഭുജദാസ് വിഷ്ണുവിഭൂതിയുടെ കാന്തിക തേജസ്സായി പരിശോഭിക്കുന്നു.

1567 ലാണ് വൃന്ദാവനത്തിലെ ജമുനാ വട ഗ്രാമത്തില്‍  ക്ഷത്രിയ കുടുംബത്തില്‍ ചതുര്‍ഭുജദാസ് ജനിക്കുന്നത്. ഗോവര്‍ധനില്‍ ശ്രീനാഥ്ജി ക്ഷേത്രത്തിലെ സോപാന ഗായകസംഘമായ അഷ്ടസഖാക്കളില്‍ പ്രമുഖനായ കുംഭന്‍ദാസ്ജിയായിരുന്നു പിതാവ്. ശൈശവ ബാല്യകാലങ്ങളിലെ കൃഷ്ണമയമായ ഗൃഹാന്തരീക്ഷത്തില്‍ ആണ് ചതുര്‍ഭുജദാസ് വളര്‍ന്നത.് സഹോദരങ്ങളായ ആറുപേരില്‍ ഇളയവനായിരുന്ന ചതുര്‍ഭുജദാസ് വളരുന്തോറും ഭക്തി ലഹരിയുടെ ആനന്ദത്തില്‍ മാത്രം മുഴുകി.സഹോദരങ്ങളാകട്ടെ ലൗകിക ജീവിതത്തിലെ സുഖഭോഗങ്ങളില്‍ ആറാടുകയായിരുന്നു. ഒടുക്കം അവര്‍ മാതാപിതാക്കളെയും കുഞ്ഞു സഹോദരനെയും ഉപേക്ഷിച്ച് അടുത്ത ഗ്രാമത്തിലേക്ക് ചേക്കേറി.  

ഗൃഹസ്ഥനായിരുന്നെങ്കിലും ഉള്ളില്‍ ജ്വലിച്ചു നിന്ന യോഗേശ്വരനെ ചതുര്‍ഭുജദാസ് ഉപാസിച്ചു പോന്നു.  ശ്രീനാഥ്ജിയെ സ്തുതിച്ചും സേവിച്ചും ജീവിത നിമിഷങ്ങള്‍ സമര്‍പ്പണത്തിന്റെ സായൂജ്യ വേളകളായി. മഹാഗ്രന്ഥങ്ങള്‍ പഠിച്ചും മനനം ചെയ്തും ആത്മാവില്‍ കൃഷ്ണ ജ്ഞാനത്തിന്റെ അനന്തനീലിമയാണ് ആ ഭക്തദാസന്‍ വിടര്‍ത്തിയത്. വല്ലഭാചാര്യരുടെ പുത്രനായ ശ്രീവിഠല്‍നാഥില്‍ നിന്ന് ഉപരി വിദ്യാഭ്യാസവും തുടര്‍ന്ന് സംന്യാസദീക്ഷയും ലഭിച്ച ചതുര്‍ഭുജദാസ് ഏറെത്താമസിയാതെ ശ്രീനാഥ് ജി മന്ദിരത്തിലെ സോപാനഗായക പദവിയില്‍ അവരോധിതനായി.  

കൃഷ്ണാവബോധത്തിന്റെ അലൗകിക നിമിഷങ്ങളില്‍ ആ ധന്യാത്മാവില്‍ നിന്ന് കൃഷ്ണാനുഭൂതിയുടെ ഗാനധാര പ്രവഹിക്കാന്‍ തുടങ്ങി. മധുരകണ്ഠങ്ങളില്‍ അവ അനുഗാനമായി. ഗോവര്‍ധനത്തിലെത്തിയ ഭക്തജനങ്ങളുടെ കാതും കരളും കുളിര്‍പ്പിക്കുകയായിരുന്നു ആ മുരളി ഗീതങ്ങള്‍. വ്രജഭാഷയില്‍ വിരിഞ്ഞ ആ ഹരിനാമകീര്‍ത്തനങ്ങളിലൂടെ ജീവനമന്ദാരത്തിന്റെ ഇതള്‍  വിടര്‍ത്തിയ ചതുര്‍ഭുജദാസ് സമൂഹത്തിനേകിയത് നവ ജീവിത ദര്‍ശനമായിരുന്നു.  

മധുമാലതി, ഭക്തിപ്രതാപ്, ഹിതജൂകോമംഗല്‍, ചതുര്‍വിധ ദാസ് കൃതികള്‍ തുടങ്ങിയ യോഗാത്മക സൃഷ്ടികളിലൂടെ കൃഷ്ണാനന്ദത്തിന്റെ മായിക ലോകമാണ് ചതുര്‍ഭുജദാസ് വരച്ചുവയ്‌ക്കുന്നത്. സ്വന്തം ജീവനകര്‍മ്മത്തിന്റെ പൂര്‍ണ്ണതയില്‍ 1642  ഈ യോഗി വിഷ്ണുലോകം ഗമിക്കുന്നത്.  

ശ്രുതി സുഭഗമായ കൃഷ്ണഗീതി പോലെ ഭാവ രാഗ താളങ്ങളുടെ സംവിധാനഭംഗിയാണ് ജീവിതരംഗമെന്ന് ചതുര്‍ഭുജദാസ് സ്വജീവിതത്തിന്റെ മഹിത മാര്‍ഗത്തിലൂടെ   തെളിയിക്കുകയായിരുന്നു. ആ വേണുഗാനത്തിന്റെ  മാറ്റൊലി  ഇന്നും ഗോകുലത്തിലും ഗോവര്‍ധനിലും നിപുണ ശ്രോത്രങ്ങളില്‍ അലയടിക്കുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

News

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

Kerala

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

Kerala

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

Samskriti

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.