Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആവണിക്കുളിരിന്റെ ശീലുകള്‍

കൃഷ്ണപ്പാട്ടിന്റെ മുരളീഗീതം മനുഷ്യത്വമെന്ന മതത്തെ ദര്‍ശന വിധേയമാക്കുന്നു. പൗരുഷ വ്യവഹാരത്തിനപ്പുറം സ്ത്രീത്വത്തെയും പെണ്‍മനസ്സിനെയും മനഃശാസ്ത്ര ദൃഷ്ട്യാ വ്യവഹരിക്കാനുള്ള പ്രതിഭയുടെ പ്രകാശം ചെറുശ്ശേരിക്ക് കരഗതമാണ്.

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
Jun 15, 2021, 05:00 am IST
inSamskriti

ഉദാത്തമായ ഗാഥാകാവ്യഗരിമയെ കൃഷ്ണ സന്തര്‍പ്പണത്തിലൂടെ ഉണര്‍ത്തിയെടുത്ത ആചാര്യ കവിയാണ് ചെറുശ്ശേരി നമ്പൂതിരി. നാരദ വീണയില്‍ നിന്ന് നാരായണ മന്ത്രങ്ങള്‍ പോലെ ചെറുശ്ശേരിയുടെ മാകന്ദ മഞ്ജരിയില്‍ വിടരുക കൃഷ്ണ ജീവനത്തിന്റെ മഹാഗാഥയാണ്. ചുണ്ടുകളില്‍നിന്ന് ചുണ്ടുകളിലേക്കും കാതുകളില്‍ നിന്ന് കാതുകളിലേക്കും കൃഷ്ണപ്പാട്ട് നിറഞ്ഞൊഴുകുകയായിരുന്നു. ആവണിക്കുളിരില്‍ സന്ധ്യാ ദീപത്തിന്റെ ശാന്തി പ്രാര്‍ത്ഥനയായ് ഗാഥാ ശീലുകള്‍ നാടിന്റെ അകത്തളങ്ങളില്‍ നിറവുകളായി.  

‘ഇന്ദിര തന്നുടെ പുഞ്ചിരിയായൊരു

ചന്ദ്രിക മെയ്യില്‍ പരക്കയാലേ

പാലാഴി വെള്ളത്തില്‍  

മുങ്ങി നിന്നീടുന്ന  

നീലാഭമായുള്ള ശൈലം പോലെ’  

ഉറക്കുപാട്ടല്ല, സ്‌നേഹഭക്തിയാല്‍ സാന്ദ്രമായ കൃഷ്ണഗാഥാ കാവ്യം മാനവതാപ്പൊരുളിന്റെ ഉണര്‍ത്തുപാട്ടാണ്.  പാട്ടുകാവ്യചരിതവും മണിപ്രവാള കാലവും കടന്നെത്തുന്ന ഗാഥാകാവ്യസംസ്‌കൃതിയെ അന്നത്തെ സാഹിത്യ സാമൂഹ്യ രാഷ്‌ട്രീയ ചരിത്രങ്ങളുടെ പശ്ചാത്തല സൂചനയിലൂടെ മൂല്യനിര്‍ണയം ചെയ്ത ഗവേഷകരാണ് ഉള്ളൂരും കൂട്ടരും. പതിനഞ്ചാം ശതകത്തിലെ ഉത്തരാര്‍ദ്ധമാണ് മഹാകാവ്യപ്പിറവിയെന്ന പൊതു സിദ്ധാന്തത്തിനപ്പുറം കവിയെയും കാലത്തെയും സൂക്ഷ്മവും സമഗ്രവുമായ രീതിയില്‍ സിദ്ധാന്ത നിര്‍ണയം നടത്തിയത് ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായരാണ്. കോലത്തുനാട്ടരചനായ ഉദയവര്‍മ്മന്റെ ആജ്ഞ പ്രകാരമാണ് കാവ്യരചനയെന്ന് ഗ്രന്ഥവരികള്‍ പ്രമാണമാണെങ്കിലും കൊല്ലവര്‍ഷം 621 മുതല്‍ 650 വരെയാണ് ഉദയവര്‍മ്മയുടെ ഭരണകാലമെന്ന് അദ്ദേഹം തെളിവേകുന്നു. സാമൂതിരിയുടെ പതിനെട്ടര കവികളിലൊരാളായ പൊനത്തില്‍ ശങ്കരന്‍ നമ്പിടി (പുനത്തില്‍ ശങ്കരന്‍ നമ്പൂതിരി) യാണ് കൃഷ്ണഗാഥയുടെയും ഭാഗവതഗാഥയുടെയും കര്‍ത്താവെന്ന് ചിറക്കല്‍ കണ്ടെത്തുന്നുണ്ട്.

ഗാഥ എന്നാല്‍ ഗാനം എന്നര്‍ത്ഥം. കൃഷ്ണ ജീവനകഥയുടെ ഉജ്ജീവനഗാഥയാണ് മാണ്‍പുറ്റ ഈ മഹാകാവ്യം. ഭാഗവതപ്രചുരമായ 47 കഥകള്‍ കാവ്യത്തിന്റെ ഭാവരാഗതാളം  നിര്‍ണയിക്കുന്നു. ‘ഉന്തുന്തു’ പാടി കുഞ്ഞിനെ ഉറക്കാനായുള്ള തൊട്ടില്‍പ്പാട്ട്  രാജാവിനെ ഉണര്‍ത്തിയതിനപ്പുറം മാനവ മാധവനെയും മാധവ മാനവനെയും സാക്ഷാത്കരിച്ച് മധ്യകാല മലയാളത്തിന്റെ ചിന്തുപാട്ടായി മാറി. ഭക്തി ജ്ഞാന കര്‍മ്മ യോഗ വൈഭവങ്ങളിലൂടെ ആദിബിംബത്തെ താരാട്ടിന്നീണങ്ങളില്‍ പ്രതിഷ്ഠിക്കുന്ന കൃഷ്ണപ്പാട്ട് മാനവതയുടെ ധര്‍മ്മ പ്രഹേളികയായി പുരുഷാന്തരങ്ങളില്‍ പുണ്യപര്‍വം രചിക്കുന്നു. കൃഷ്ണാര്‍പ്പണത്തിന്റെ താരാട്ടിനപ്പുറം വിളിയേല്‍ക്കുന്ന ചെറുശ്ശേരി ഭാഗവതം തന്നെയാണ് പൂര്‍ണ്ണ പുണ്യാവതാരത്തിന്റെ ജീവനകലയില്‍ കൃഷ്ണാവബോധം പൊഴിക്കുന്ന മുരളീരവ സായൂജ്യം. ആത്മശുദ്ധിപ്രദവും ഭക്തിമുക്തി പ്രദമായ കാവ്യസരണിയാണ് ചെറുശ്ശേരിയെ ആവേശിക്കുക. ഗാഥാന്ത്യം കവി സ്വന്തം മുക്തിചിത്രം നെയ്‌തെടുക്കുന്നു. സാന്ദ്രാനന്ദമായ അവബോധത്തിലാണ് ചെറുശ്ശേരിയുടെ സച്ചിദാനന്ദം.  

തുഞ്ചത്തെഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും കൃഷ്ണഗാഥയുടെ വായനാ സംസ്‌കൃതി കാവ്യാത്മാവില്‍ ലയിപ്പിച്ചത് അതിലെ മാനവതാപ്രകാശത്തിലാണ.് സ്ത്രീകളുടെ  പാരായണസംസ്‌കൃതിയിലും  പാട്ടിന്റെ ഈ പാലാഴി ഒഴുകിയെത്തി.  

പ്രേമം, ധര്‍മ്മം, ഭക്തി എന്നീ മൂല്യ സങ്കല്‍പ്പനങ്ങളാണ് ആത്മീയ-ഭൗതിക സ്രോതസ്സുകളായി ഗാഥാ ഹൃദയത്തില്‍ വളരുന്നത്. അദൈ്വതം, സ്ഥലം, കാലം, മൃത്യു, ആത്മാവ്, സംഗീതം, ലാവണ്യം, ഏകാത്മകത, പ്രകൃതി എന്നീ സാഹിതീയ ദര്‍ശനങ്ങള്‍ ചെറുശ്ശേരിയുടെ ആ സാരസ്വതവിദ്യ പരീക്ഷിച്ചറിയുന്നു. ആത്മവിദ്യയുടെയും ആത്മ സംലയനത്തിന്റെയും വിചാരധാരയാണത.് ‘ചെറുശ്ശേരിയുടെ എരിശ്ശേരിയിലെ കഷ്ണം ഇളക്കി നോക്കിയാല്‍ കാണാം’. മനുഷ്യന്‍ തന്നെ ദര്‍ശനമായി മാറുകയാണ് ചെറുശ്ശേരിയില്‍.  

വിശിഷ്ടാദൈ്വത ദര്‍ശനത്തിന്റെ മുരളികയാണ് ആ കാവ്യകല.

അര്‍ത്ഥ ശബ്ദാലങ്കാരാദികളിലൂടെയും ഔചിത്യദീക്ഷയുള്ള ശൈലീ സംരചനയിലൂടെയുമാണ് ആ സര്‍ഗ്ഗകലയുടെ സമ്പൂര്‍ണ്ണ രീതിശാസ്ത്രം വികസ്വരമാവുക. ചെറുശ്ശേരിയുടെ ശൃംഗാര സങ്കല്പം ഗാഥാവീഥിയുടെ കല്‍പ്പന കാല്പനിക മന്ദാരമാകുന്നു. തൈര് കലക്കുന്ന യശോദ, പ്രണയ സ്വരൂപന്റെ വേണുഗാനം, തുടങ്ങിയ രംഗങ്ങള്‍ വരികളായല്ല, വരകളായി വാര്‍ന്നു വീഴുന്നു. അസാധാരണമായ രചനാതന്ത്ര സംസ്‌കൃതിയുടെ സാന്ദ്രസൗഭഗമാണ് ആ വര്‍ണ്ണനകള്‍. ഗോവര്‍ദ്ധനോദ്ധാരണവും സൈരന്ധ്രീസംഗമവും ഗാഥാ രസികന്മാര്‍ക്ക് അമൃതരസമാണ.് ഫലിതത്തെ ഫലിത സംസ്‌കാരമാക്കുന്ന രസായന പ്രക്രിയയാണ് ചെറുശ്ശേരിച്ചിരി. ഉത്തരകേരളത്തിന്റെ തനി നാടന്‍ പ്രയോഗങ്ങളും വാക്കുകളും മഹാകവിക്ക് പ്രിയങ്കരമാണ്. ഉപമാസാരൂപ്യം ഉദാത്തമെങ്കിലും ഉല്‍പ്രേക്ഷയാണ് ചെറുശ്ശേരിയുടെ വര്‍ണരാജി. ഉല്‍പ്രേക്ഷാ മാലകള്‍ കൃഷ്ണചരിത വിഗ്രഹത്തിന് മാറ്റുകൂട്ടുന്നതു കൊണ്ടാവാം ‘ഉല്‍പ്രേക്ഷാ കൃഷ്ണഗാഥായാം’ എന്ന ചൊല്ല് പ്രചാരസിദ്ധി നേടുന്നത്.  

കൃഷ്ണപ്പാട്ടിന്റെ മുരളീഗീതം മനുഷ്യത്വമെന്ന മതത്തെ ദര്‍ശന വിധേയമാക്കുന്നു. പൗരുഷ വ്യവഹാരത്തിനപ്പുറം സ്ത്രീത്വത്തെയും പെണ്‍മനസ്സിനെയും മനഃശാസ്ത്ര ദൃഷ്ട്യാ വ്യവഹരിക്കാനുള്ള പ്രതിഭയുടെ പ്രകാശം ചെറുശ്ശേരിക്ക് കരഗതമാണ്.  

ഭാരതീയ സംസ്‌കൃതിയുടെ നൈതികമൂല്യവും പ്രണയസാരവും ആത്മ സ്വത്വാവബോധവും ഉദാര മാനവികതയും ജീവനമന്ദാരങ്ങളും ഗാഥയുടെ ശാന്തിഗീതമാണ്. മനുഷ്യമഹത്വവും ജീവിത കാമനയും സാമൂഹ്യ പരിപ്രേക്ഷ്യവും സ്വത്വാവബോധമാര്‍ജിച്ച് ചെറുശ്ശേരിയുടെ കാവ്യകല പ്രസാദാത്മകഥയുടെ സത്യ ശിവ സൗന്ദര്യം മുഴക്കുന്നു.  

പാട്ട് -മണിപ്രവാള പ്രാചീന ഭാഷാ സങ്കലനത്തിന്റെ അവ്യവസ്ഥയില്‍ നിന്ന് ഭാഷയുടെ നിര്‍മ്മലവും ലാവണ്യാത്മകവുമായ പ്രാദേശിക ഭൂമികയിലേക്ക് മലയാളകവിതയെ ആനയിക്കുന്നത് ചെറുശ്ശേരിയാണ്. ഭാരതീയ ധര്‍മ്മപൊരുളിന്റെ അഗ്നിസ്തവമായ കൃഷ്ണഗാഥ സംസ്‌കാരത്തിന്റെ നവഭാവുകത്വമായി സൂക്ഷ്മകാലത്തില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.