തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാനത്തെ ഡിജിപിക്ക് കത്ത് നൽകി. മകൾ വീണ വിജയനെതിരെയും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി കൈമാറിയിട്ടുണ്ട്.
















