Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അസ്വസ്ഥത സൃഷ്ടിക്കുന്ന ഗൂഢാലോചനകള്‍ക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തും: സര്‍സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 10:45 am IST
inIndia, Parivar

നാഗ്പൂര്‍: ലോകരാജ്യങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അതുകൊണ്ടാണ് ഭാരതം അത്തരക്കാരുടെ ശത്രുവാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രേശിംബാഗ് മൈതാനത്ത് വിജയദശമി മഹോത്സവത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

ഭാരതം ഉള്‍പ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും എല്ലാ നല്ല കാര്യങ്ങളെയും സാംസ്‌കാരികവും മാനുഷികവുമായ മൂല്യങ്ങളെയും നശിപ്പിക്കാനും ദുഷിപ്പിക്കാനുമുള്ള പൈശാചിക പ്രതിജ്ഞയുമായി പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് ഒരു കൊടുങ്കാറ്റ് വീശിയിരിക്കുന്നു. വികസിത രാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ പോലും നിസ്സഹായതയിലും ആണ്. എന്നാല്‍, സമീപ ദശകങ്ങളില്‍, സ്വന്തം കരുത്ത് കൊണ്ടും പെരുമാറ്റത്തിലൂടെയും ഭാരതം ക്രമേണ ലോകത്ത് അതിന്റെ സ്ഥാനം ഉറപ്പിച്ചു. മികച്ച നയങ്ങള്‍, നേതൃത്വം, ദേശസ്നേഹം, ലോകത്തോടുള്ള ഉത്തരവാദിത്തബോധം എന്നിവ മുഖമുദ്രയാക്കിയ ഭാരതീയ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം എല്ലാ മേഖലകളിലും ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ഇത് അത്തരക്കാരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള കുതന്ത്രങ്ങള്‍ക്ക് അറുതി വരുത്തും.

ഭാരതത്തെയും ഹിന്ദു സമൂഹത്തെയും, സംഘത്തെയും തകര്‍ക്കാന്‍ അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. സഹായിക്കാന്‍ സമാനസ്വഭാവമുള്ള ചിലരെ കണ്ടെത്തുന്നു. സങ്കുചിത രാഷ്‌ട്രീയ താല്‍പ്പര്യങ്ങളും വിവേകമില്ലായ്‌മയും അധികാരമോഹവുമുള്ള ചില രാഷ്‌ട്രീയ നേതാക്കളും ഇവര്‍ക്കൊപ്പം ചേരുകയാണെന്ന് സര്‍സംഘചാലക് പറഞ്ഞു.
നമ്മുടെ വിശാലമായ സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ട്; വ്യവസ്ഥിതിയില്‍ പല പോരായ്‌മകളും ഉണ്ടാകാം. പ്രതിഷേധങ്ങളും സ്വാഭാവികമാണ്. എന്നാല്‍ പ്രക്ഷോഭങ്ങള്‍ പരിഹാരങ്ങള്‍ക്കു വേണ്ടിയായിരിക്കണം. പ്രക്ഷോഭത്തെ നയിക്കുന്നവരായാലും ക്രമസമാധാന നടപടി സ്വീകരിക്കുന്ന ഭരണകൂടമായാലും നേതാക്കളായാലും സ്വന്തം പ്രവര്‍ത്തനം സമൂഹത്തില്‍ ഭിന്നതയോ ശത്രുതയോ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വികാരങ്ങള്‍ ആളിക്കത്തുമ്പോള്‍ പോലും, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയുടെയും നിയമങ്ങളുടെയും പരിധിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കണം. സംസാരവും പെരുമാറ്റവും എപ്പോഴും പരിഷ്‌കൃതമായ ഒരു സംവാദത്തിന് ചേരുന്ന അന്തസ്സും മര്യാദയും പ്രതിഫലിപ്പിക്കുന്നതായിരിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.

സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സര്‍ക്കാരിന് മാത്രമായി കഴിയില്ല; അതുപോലെ, പ്രക്ഷോഭങ്ങളിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ എന്നതും ശരിയല്ല. അതില്‍ സമൂഹത്തിനാകെ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘത്തിന് ഒരു ബന്ധവുമില്ലാത്തതോ സംഘം പിന്തുണയ്‌ക്കാത്തതോ ആയ അപ്രതീക്ഷിതവും അഭികാമ്യമല്ലാത്തതുമായ ചില സംഭവങ്ങള്‍ പലയിടങ്ങളിലായി നടക്കുന്നുണ്ട്. അവ ചൂണ്ടിക്കാട്ടി സംഘത്തിന്റെ സദുദ്ദേശ്യത്തിലും ആത്മാര്‍ത്ഥതയിലും സംശയം ജനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സംഘ പ്രവര്‍ത്തനം നിസ്വാര്‍ത്ഥവും സാത്വികവുമായ സ്‌നേഹത്തില്‍ അധിഷ്ഠിതമാണ്. സ്വയംസേവകരുടെ സമര്‍പ്പണവും ഉത്സാഹവുമാണ് ആ പ്രവര്‍ത്തനത്തെ നിലനിര്‍ത്തുന്നത്. സംഘം സ്വന്തമായി ഒന്നും ആഗ്രഹിക്കുന്നില്ല. അടിസ്ഥാന സത്യത്തിലുള്ള ഉറച്ച വിശ്വാസത്തില്‍, ആ സത്യം സ്ഥാപിക്കാനുള്ള പ്രതിബദ്ധതയോടെ ലക്ഷ്യം കൈവരിക്കുന്നതുവരെ സ്വയംസേവകര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും, അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സഞ്ജയ് ഗുപ്ത മുഖ്യാതിഥിയായിരുന്നു. വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് താംശേട്ടിവാര്‍, സഹസംഘചാലക് ശ്രീധർ ഗാഡ്കെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

Tags: India's Global RiseIndian Cultural ValuesIndian nationalismMohan Bhagwatnational securityReshim Bagh NagpurRSSVijayadashami Speech
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

Main Article

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

India

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

India

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസ്വസ്ഥത സൃഷ്ടിക്കുന്ന ഗൂഢാലോചനകള്‍ക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തും: സര്‍സംഘചാലക്

ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് വെടിവയ്‌പ്പ്; 34,000 രൂപയുടെ കരാർ, വിദേശജോലി വാഗ്ദാനവും ചെയ്ത് അനിൽ പണ്ഡിറ്റ്

കോവളത്ത് 16കാരിയെ സ്പായിൽ ഒരു ദിവസം പീഡിപ്പിച്ചത് 15ഓളം പേർ; വഴങ്ങാതിരുന്നപ്പോൾ മർദിച്ചു, തീകൊളുത്തി പൊള്ളിച്ചെന്നും മൊഴി

‘ഒരു സമരം നടത്തുക, ഒരാഴ്ചത്തേക്ക് അസ്ഥിരത സൃഷ്ടിക്കുക, തുടർന്ന് മാസങ്ങളോളം വിയറ്റ്നാമിലേക്ക് രഹസ്യയാത്ര’: രാഹുൽ ഗാന്ധിക്കെതിരെ സോഷ്യൽ മീഡിയ

ശബരിമല തീർഥാടകർക്ക് ആശ്വാസം; കൂടുതൽ സ്പെഷൽ ട്രെയിനുകൾ, ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക്

എക്സ് പോസ്റ്റിലൂടെ ഭാരതത്തെ വരുതിയിലാക്കാനാവില്ല

ഫ്രാന്‍സിലെ കലാപങ്ങള്‍ നമ്മോടു പറയുന്നത്

നിലപാടുകളില്‍ ഉറച്ച്, സമന്വയത്തിന്റെ പാതയില്‍

‘പാരീസ് ഉടൻ തന്നെ മുസ്ലീം നഗരമായി മാറും, മാക്രോണിന് കുടിയേറ്റത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു’: ട്രംപ്

വാക്സിനെടുത്താൽ വന്ധ്യതയും ഓട്ടിസവും ഉണ്ടാകുമെന്ന തെറ്റായ പ്രചാരണം തിരിച്ചടിയാകുന്നു: സമ്പൂർണ വാക്സിനേഷൻ കൈവരിക്കാനാകാതെ കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.