Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ഫ്രാന്‍സിലെ കലാപങ്ങള്‍ നമ്മോടു പറയുന്നത്

സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ രാജ്യങ്ങളില്‍ പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയതെങ്കിലും ഇതിന് അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് നിയന്ത്രണാതീതമായ കുടിയേറ്റമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 09:40 am IST
inEditorial, Vicharam

ഫ്രാന്‍സിന്റെ തെരുവുകളില്‍ അരങ്ങേറിയ കലാപ കലുഷിതമായ പ്രതിഷേധങ്ങള്‍ ലിബറല്‍ ജനാധിപത്യം പിന്തുടരുന്ന രാജ്യങ്ങള്‍ക്കെല്ലാമുള്ള മുന്നറിയിപ്പാണ്. തുടക്കത്തില്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങളായി ചിത്രീകരിക്കപ്പെട്ട സംഭവങ്ങള്‍ പിന്നീട് വ്യാപക അക്രമങ്ങളിലേക്ക് നീങ്ങി. പാരീസിലേക്കും മറ്റു നിരവധി പ്രധാന നഗരങ്ങളിലേക്കും അക്രമം വ്യാപിച്ചു. മുഖംമൂടി ധരിച്ച കലാപകാരികള്‍ കച്ചവട സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും ആക്രമിക്കുകയും തീയിടുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാസേന കണ്ണീര്‍വാതകവും ജലപീരങ്കികളും പ്രയോഗിച്ചു. ഒട്ടേറെപ്പേര്‍ മരിച്ചു. പലര്‍ക്കും പരിക്കേറ്റു. ആയിരക്കണക്കിനാളുകള്‍ അറസ്റ്റിലുമായി.

ഫ്രാന്‍സിലുണ്ടായ നാശത്തില്‍ ഏറ്റവും ദുഃഖകരമായത് ലിമോജസ് നഗരത്തിലെ സംഭവമായിരുന്നു. അവിടെ 143 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ നഗരസഭാ മന്ദിരത്തിന് കലാപകാരികള്‍ തീയിട്ടു. 1883ല്‍ നിര്‍മിക്കപ്പെട്ട ഈ ചരിത്രസ്മാരകത്തിന്റെ അലങ്കാരങ്ങളോടുകൂടിയ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണപ്പോള്‍ അക്രമകാരികള്‍ ആര്‍ത്തുവിളിച്ച് ആഘോഷിച്ചു.

തുടക്കത്തില്‍ സമാധാനപരമായിരുന്ന പ്രതിഷേധങ്ങള്‍ ആസൂത്രിതമായ രീതിയില്‍ അക്രമത്തിലേക്ക് നീങ്ങി. തീവ്രവാദികളായ ഇടതുപക്ഷമാണ് നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗത്തിനും ഉത്തരവാദികളെന്ന് ഫ്രാന്‍സിന്റെ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഫ്രാന്‍സില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് പൂര്‍ണ സ്ഥാനമുണ്ടെന്നും, കൊള്ളയ്‌ക്കും ആക്രമണങ്ങള്‍ക്കും സ്ഥാനമില്ലെന്നും ഫ്രാന്‍സ് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു പ്രഖ്യാപിച്ചു.

ഫ്രാന്‍സിന്റെ തെരുവുകളിലെ പ്രക്ഷോഭങ്ങള്‍ അതിവേഗം അതിര്‍ത്തി കടന്ന് ഇറ്റലിയിലേക്കും വ്യാപിച്ചു. അവിടെ മിലാന്റെ മധ്യഭാഗത്ത് സമാനമായ അരാജകത്വ സംഭവങ്ങള്‍ അരങ്ങേറി. യുദ്ധങ്ങള്‍ക്കും ജീവിതച്ചെലവിലെ വര്‍ധനവിനുമെതിരെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സംഘടിപ്പിച്ച പ്രകടനങ്ങള്‍, മിലാന്‍ കത്തീഡ്രലിന്റെ പരിസരത്ത് അക്ഷരാര്‍ത്ഥത്തില്‍ കലാപമായി മാറി. മുഖംമൂടി ധരിച്ച കലാപകാരികള്‍ നടപ്പാതയിലെ കല്ലുകളും പാറക്കഷണങ്ങളും ആയുധങ്ങളാക്കി പോലീസിനെ ആക്രമിച്ചു. കഫേകളിലെ മേശകള്‍ റോഡുകളിലേക്ക് വലിച്ചിട്ട് തീയിടുകയും, മാര്‍ഗ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. തിരക്കേറിയ ചത്വരം ഒഴിപ്പിക്കുന്നതിനും ചരിത്രപ്രസിദ്ധമായ വ്യാപാരകേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സുരക്ഷാസേന കണ്ണീര്‍വാതകവും ജലപീരങ്കികളും പ്രയോഗിച്ചു.

സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ രാജ്യങ്ങളില്‍ പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയതെങ്കിലും ഇതിന് അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് നിയന്ത്രണാതീതമായ കുടിയേറ്റമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ ആദ്യം സ്വാഗതം ചെയ്തിരുന്നു. ഇവരെ സ്വീകരിക്കാതിരിക്കുന്നത് തങ്ങളുടെ ലിബറല്‍ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന മനോഭാവമാണ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും ഭരണാധികാരികള്‍ പുലര്‍ത്തിയത്. കുടിയേറുന്നവര്‍ക്ക് തദ്ദേശീയര്‍ക്ക് ഇല്ലാത്ത പലതരം ആനുകൂല്യങ്ങളും നല്‍കി. ഇത് സാമൂഹ്യ സാഹചര്യങ്ങളുടെ താളം തെറ്റിച്ചു. അനിയന്ത്രിതമായ കുടിയേറ്റങ്ങള്‍ക്കെതിരെ പലരും മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിക്കപ്പെട്ടു. ചില രാജ്യങ്ങള്‍ നടപടി എടുത്തു തുടങ്ങിയപ്പോഴേക്കും വൈകിപ്പോയിരുന്നു.

ഏറെക്കുറെ സമാനമായ സംഭവ പരമ്പരകളാണ് ദല്‍ഹിയില്‍ അരങ്ങേറിയത്. പരീക്ഷാ ക്രമക്കേടിന്റെ പേരിലും, തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും പാറ്റ പാര്‍ട്ടിക്കാരുടെയും കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും പങ്കാളിത്തത്തോടെ നടന്ന പ്രതിഷേധങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കരുതലോടെ കൈകാര്യം ചെയ്യുകയായിരുന്നു. ഈ സമരങ്ങളിലെല്ലാം പൊതുവായ ഘടകം ഇസ്ലാമിക മതമൗലികവാദികളുടെയും ജിഹാദി ശക്തികളുടെയും സാന്നിധ്യമായിരുന്നു. കുടിയേറ്റക്കാരുടെ ലേബലില്‍ ജിഹാദി ശക്തികള്‍ അക്രമാസക്തരാവുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളിലെ സാഹചര്യവുമായി ഇതിന് സാമ്യമുണ്ട്. ഇക്കാര്യത്തില്‍ ഭാരതത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും, അവിടെ നിന്ന് ഭാരതത്തിനും ഏറെ പഠിക്കാനുണ്ട്.

Tags: Violent DemonstrationsParis RiotsPublic SecurityPolice ClashesMass ArrestsImmigration PolicyFrance ProtestsCivil UnrestLiberal DemocracyImmigration Crisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എക്സ് പോസ്റ്റിലൂടെ ഭാരതത്തെ വരുതിയിലാക്കാനാവില്ല

ഫ്രാന്‍സിലെ കലാപങ്ങള്‍ നമ്മോടു പറയുന്നത്

നിലപാടുകളില്‍ ഉറച്ച്, സമന്വയത്തിന്റെ പാതയില്‍

‘പാരീസ് ഉടൻ തന്നെ മുസ്ലീം നഗരമായി മാറും, മാക്രോണിന് കുടിയേറ്റത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു’: ട്രംപ്

വാക്സിനെടുത്താൽ വന്ധ്യതയും ഓട്ടിസവും ഉണ്ടാകുമെന്ന തെറ്റായ പ്രചാരണം തിരിച്ചടിയാകുന്നു: സമ്പൂർണ വാക്സിനേഷൻ കൈവരിക്കാനാകാതെ കേരളം

കൊല്ലത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കുഞ്ഞിനും അമ്മയ്‌ക്കും ഇടിമിന്നലേറ്റു; ഗുരുതര പരിക്ക്

തിന്മയ്‌ക്ക് മേൽ നന്മയുടെയും ദേവിയുടെ വിജയത്തിന്റെയും പ്രതീകമായ മഹാനവമി ഇന്ന്

കുടുംബത്തിൽ സമാധാനം, തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും

ശിവപുത്രിയായ സാക്ഷാൽ ഭദ്രകാളിക്ക് വസൂരി വന്നതും, ഭദ്രകാളി ക്ഷേത്രങ്ങളിലെ കളമെഴുത്തു പാട്ടും തമ്മിൽ… ഐതീഹ്യം അറിയാം

സിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ്; ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ സിജെപിക്ക് പണം നല്‍കുമെന്നും ഖലിസ്ഥാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.