Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

എക്സ് പോസ്റ്റിലൂടെ ഭാരതത്തെ വരുതിയിലാക്കാനാവില്ല

രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എbyരാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ
Oct 20, 2026, 09:46 am IST
inVicharam, Main Article

ഇക്കാലത്തെ ഏറ്റവും ശ്രദ്ധേയരായ സാങ്കേതിക സംരംഭകരില്‍ ഒരാളാണ് ഇലോണ്‍ മസ്‌ക്. ഉപഗ്രഹ സാങ്കേതികവിദ്യയിലെ വലിയ മുന്നേറ്റമാണ് അദ്ദേഹം വിഭാവനം ചെയ്ത സ്റ്റാര്‍ലിങ്ക്. ഭാരതത്തെപ്പറ്റി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നടത്തിയ ചില പരാമര്‍ശങ്ങളുടെ വസ്തുതയിലേയ്‌ക്കാണ് ഈ ലേഖനത്തിലൂടെ വിരല്‍ ചൂണ്ടുന്നത്.

ഭാരതത്തില്‍ ‘ചങ്ങാത്ത മുതലാളിത്തം’ നിലനില്‍ക്കുന്നു എന്നാണ് മസ്‌ക് എക്സില്‍ കുറിച്ചത്. അദ്ദേഹം പറയാന്‍ ശ്രമിച്ചതിന്റെ ഏകദേശം രൂപം ഇങ്ങനെയാണ്: സ്റ്റാര്‍ലിങ്കിന് 165-ലധികം രാജ്യങ്ങളില്‍ ലൈസന്‍സുണ്ട്. അഞ്ചുവര്‍ഷമായി ഭാരത സര്‍ക്കാരിന്റെ നിയമങ്ങളും നിബന്ധനകളും പാലിക്കാന്‍ ശ്രമിച്ചിട്ടും എന്തുകൊണ്ടാണ് ഇതുവരെ ലൈസന്‍സ് ലഭിക്കാത്തത്? ഭാരതത്തിന്റെ യഥാര്‍ഥ അധിപന്‍ അംബാനിയാണോ? പൗരന്മാരുടെ താല്‍പ്പര്യങ്ങളെക്കാള്‍ ചങ്ങാത്ത മുതലാളിമാരുടെ താല്‍പ്പര്യങ്ങള്‍ക്കാണോ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്? ഞാന്‍ സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചിട്ടുണ്ട്. മികച്ച സാങ്കേതികവിദ്യയാണതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഇവിടെ പരിശോധിക്കേണ്ടത് സാങ്കേതികവിദ്യയുടെ മികവല്ല, മസ്‌ക് ഉന്നയിച്ച ആരോപണത്തിന്റെ വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളുമാണ്. ചില കമ്പനികളെ സഹായിക്കാനാണ് ഭാരതത്തിന്റെ നടപടികളെന്ന വാദം വസ്തുതാപരമായി നിലനില്‍ക്കില്ല.

മസ്‌ക് കാണാത്ത വസ്തുതകള്‍
ഭാരതത്തില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തിന് ലൈസന്‍സ് കാത്തിരിക്കുന്ന ഏക കമ്പനിയല്ല സ്റ്റാര്‍ലിങ്ക്. റിലയന്‍സ് ജിയോയുടെ ഉപഗ്രഹ സേവന സംരംഭമായ ജിയോ സാറ്റ്കോമും ഭാരതിയുടെ പിന്തുണയുള്ള വണ്‍വെബും ഇതേ നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയാണ്. സുരക്ഷാ അനുമതികളും സ്പെക്ട്രം അനുവദിക്കലുമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകാനുണ്ട്. ജിയോയെ സഹായിക്കാനാണ് സര്‍ക്കാര്‍ സ്റ്റാര്‍ലിങ്കിന്റെ ലൈസന്‍സ് വൈകിപ്പിക്കുന്നതെങ്കില്‍, ജിയോ സാറ്റ്കോമിനും ലൈസന്‍സ് ലഭിക്കാത്തത് എങ്ങനെ വിശദീകരിക്കും? സ്റ്റാര്‍ലിങ്കിന് ബാധകമായ അതേ നടപടിക്രമങ്ങള്‍ ജിയോയ്‌ക്കും ബാധകമാണ്. ഈ വസ്തുത തന്നെ മസ്‌കിന്റെ ആരോപണത്തെ ചോദ്യം ചെയ്യുന്നു. ഭാരതത്തില്‍ ഉപഗ്രഹം വഴി ടെലികോം സേവനം നല്‍കുന്ന കമ്പനികള്‍ ചില സുരക്ഷാ നിബന്ധനകള്‍ പാലിക്കണം. നിയമപ്രകാരം ആശയവിനിമയ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയണം.

നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളും ഭൂതല സ്റ്റേഷനുകളും പരിശോധിക്കാന്‍ സൗകര്യമുണ്ടാകണം. ഇവിടത്തെ ഉപയോക്താക്കളുടെ വിവരങ്ങള്‍ അനുമതിയില്ലാതെ വിദേശത്തേക്ക് കൈമാറുന്നില്ലെന്ന് ഉറപ്പാക്കണം.

ഭാരതത്തില്‍ മാത്രമുള്ള നിബന്ധനകളല്ല ഇവ. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും യൂറോപ്യന്‍ യൂണിയനിലും സമാന സുരക്ഷാ വ്യവസ്ഥകളുണ്ട്. മൊബൈല്‍ ടവറുകള്‍ വഴിയുള്ള ടെലികോം സേവനങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഉപഗ്രഹ ഇന്റര്‍നെറ്റ്. ഒരു മൊബൈല്‍ ടവര്‍ എവിടെയാണെന്ന് അറിയാം. അതിന്റെ പ്രവര്‍ത്തനം പരിശോധിക്കാനും കഴിയും. എന്നാല്‍, സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹങ്ങള്‍ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നവയാണ്. ഉപഗ്രഹങ്ങള്‍ക്കും ഭൂതല സ്റ്റേഷനുകള്‍ക്കുമിടയിലൂടെയാണ് വിവരങ്ങള്‍ കൈമാറുന്നത്. ഈ സ്റ്റേഷനുകളില്‍ ചിലത് ഭാരതത്തിനു പുറത്തുമാണ്.

ഉപയോക്താക്കളുടെ വിവരങ്ങള്‍ എങ്ങനെയാണ് കൈമാറുന്നത്? ഭൂതല സ്റ്റേഷനുകള്‍ എവിടെയാണ്? നിയമാനുസൃത നിരീക്ഷണം എങ്ങനെ ഉറപ്പാക്കും? ഈ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരമുണ്ടാകണം. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനു ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഉക്രെയ്ന്‍ യുദ്ധത്തില്‍ സ്റ്റാര്‍ലിങ്ക് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സൈനികര്‍ക്ക് ആശയവിനിമയ സൗകര്യം ഒരുക്കുന്നതില്‍ ഈ സംവിധാനം സഹായിച്ചു. ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങളുമായി ഭാരതം അതിര്‍ത്തി പങ്കിടുന്നു. പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്നുള്ള ഭീകരവാദവും നേരിടുന്നു. ഈ സാഹചര്യത്തില്‍ പുതിയ സാങ്കേതികവിദ്യകളുടെ സുരക്ഷാപ്രാധാന്യം അവഗണിക്കാനാവില്ല. സ്റ്റാര്‍ലിങ്കിന്റെ ഉപയോഗം ഇന്റര്‍നെറ്റ് സേവനത്തില്‍ മാത്രം ഒതുങ്ങുന്നതുമല്ല. സൈനിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയാണത്.

2017-ല്‍ സ്പേസ് എക്സ് സ്റ്റാര്‍ലിങ്കുമായി ബന്ധപ്പെട്ട ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ വിപുലീകരിച്ചപ്പോള്‍ സൈനിക ആവശ്യങ്ങള്‍ക്കുള്ള ഉപഗ്രഹ ചിത്രീകരണം, വിദൂര സംവേദനം, ആശയവിനിമയം എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു. അമേരിക്കന്‍ വ്യോമസേനയുടെ ഉപഗ്രഹ വിക്ഷേപണ കരാറുകളും സ്പേസ് എക്സിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് സ്റ്റാര്‍ലിങ്കിനെ കേവലം ഒരു ഇന്റര്‍നെറ്റ് സേവനമായി കാണാനാവില്ല. സാധാരണക്കാര്‍ക്കും സൈന്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന തന്ത്രപ്രധാന സംവിധാനമാണത്. അതിനുള്ള സുരക്ഷാ പരിശോധനകള്‍ സ്വാഭാവികമാണ്. 165 രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്കിന് ലൈസന്‍സുണ്ടെന്നാണ് മസ്‌ക് പറയുന്നത്. എന്നാല്‍, ആ രാജ്യങ്ങളില്‍ ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പ് എന്തെല്ലാം സുരക്ഷാ നിബന്ധനകള്‍ പാലിക്കേണ്ടിവന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല. ആശയവിനിമയ വിവരങ്ങളുടെ സുരക്ഷയും നിരീക്ഷണ സംവിധാനങ്ങളും ഉറപ്പാക്കുന്നത് സാധാരണ നടപടിയാണ്. ഭാരതവും അതുതന്നെയാണ് ചെയ്യുന്നത്. നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാകണം. ഒരു സമൂഹമാധ്യമ പോസ്റ്റിന്റെ സമ്മര്‍ദത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ മാറ്റാന്‍ പറ്റില്ല. അങ്ങനെ സംഭവിച്ചാല്‍ അതായിരിക്കും ചങ്ങാത്ത മുതലാളിത്തത്തിന്റെ യഥാര്‍ഥ ഉദാഹരണം. ‘ഭാരതത്തിന്റെ യഥാര്‍ഥ അധിപന്‍ അംബാനിയാണോ?’ എന്ന ചോദ്യത്തിന് ഉത്തരം വ്യക്തമാണ്: അല്ല. ജിയോയെ സഹായിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ ജിയോ സാറ്റ്കോമിന് അനുകൂലമായി തീരുമാനമെടുക്കുകയും സ്റ്റാര്‍ലിങ്കിന്റെ ലൈസന്‍സ് വൈകിപ്പിക്കുകയും ചെയ്യുമായിരുന്നില്ലേ? എന്നാല്‍, മൂന്ന് കമ്പനികളും ലൈസന്‍സിനായി കാത്തിരിക്കുകയാണ്. ടെലികോം മേഖലയില്‍ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ ഉണ്ടായത്. ഒരുകാലത്ത് ഈ മേഖലയിലെ സുതാര്യമല്ലാത്ത നടപടികള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. 2ജി സ്പെക്ട്രം അഴിമതിയും സുതാര്യമല്ലാത്ത രീതിയിലുള്ള സ്പെക്ട്രം വിതരണവും ഉദാഹരണങ്ങളാണ്. 2014-നുശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത്തരം രീതികള്‍ മാറ്റാന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. സ്പെക്ട്രം ലേലത്തില്‍ സുതാര്യത ഉറപ്പാക്കാനുള്ള ചട്ടക്കൂട് രൂപപ്പെടുത്തുന്നതില്‍ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഞാനും പങ്കുവഹിച്ചു. വ്യക്തിപരമായി വലിയ വില നല്‍കേണ്ടിവന്നിട്ടും ഈ പരിഷ്‌കാരങ്ങള്‍ക്കായി ഞാന്‍ നിലകൊണ്ടു. ഇന്ന് ഭാരതത്തിന്റെ സാങ്കേതിക മേഖലയില്‍ ഇവിടത്തെ കമ്പനികള്‍ക്കും വിദേശ കമ്പനികള്‍ക്കും ഒരേ നിയമങ്ങളാണ് ബാധകം. സുരക്ഷ, സുതാര്യത, ഉത്തരവാദിത്വം എന്നിവയ്‌ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനെ ചങ്ങാത്ത മുതലാളിത്തമെന്ന് വിളിക്കാനാവില്ല. അത്തരം പ്രവണതകള്‍ തടയാനുള്ള സംവിധാനമാണിത്.

ദേശീയ താല്‍പര്യം
വലിയ സമ്പത്തും ലോകമെമ്പാടുമുള്ള പ്രശസ്തിയും രാജ്യത്തിന്റെ നയങ്ങള്‍ മാറ്റാനുള്ള അവകാശം നല്‍കുന്നില്ല. ഇക്കാര്യം തിരിച്ചറിയേണ്ടിവന്ന ആദ്യത്തെ സാങ്കേതിക സംരംഭകനല്ല ഇലോണ്‍ മസ്‌ക്. ഭാരതത്തില്‍ ഡാറ്റ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളെ മാര്‍ക്ക് സക്കര്‍ബര്‍ഗും അദ്ദേഹത്തിന്റെ കമ്പനിയും എതിര്‍ത്തിട്ടുണ്ട്. ഗൂഗിളിന് ഇന്ത്യന്‍ കോമ്പറ്റീഷന്‍ കമ്മിഷനുമായി നിയമപരമായ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇവിടുത്തെ നിയമങ്ങള്‍ പാലിക്കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. 2020-ല്‍ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചുകൊണ്ടാണ് ജെഫ് ബെസോസ് ഭാരതത്തിലെത്തിയത്. എന്നാല്‍, സന്ദര്‍ശിക്കുന്നതോ നിക്ഷേപം വാഗ്ദാനം ചെയ്യുന്നതോ രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നതിന് പകരമാവില്ല. സ്വാധീനമുള്ള സംരംഭകര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരുകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താനാകുമെന്നാണ് ചിലര്‍ കരുതുന്നത്. ഭാരതത്തിന്റെ സാമ്പത്തിക ശക്തിയെയും വിപണിയുടെ പ്രാധാന്യത്തെയും കുറച്ചുകാണുന്നതാണ് ഈ സമീപനം. 90 കോടിയിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള രാജ്യമാണ് ഭാരതം. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളിലൊന്നും അതിവേഗം വളരുന്ന നിര്‍മിതബുദ്ധി മേഖലയുമുണ്ട്. വിദേശ കമ്പനികള്‍ക്ക് ഈ വിപണി വളരെ പ്രധാനമാണ്. ഭാരതത്തിന് വിദേശ സാങ്കേതിക കമ്പനികളെ ആവശ്യമുള്ളതുപോലെ അവര്‍ക്ക് ഭാരതത്തേയും ആവശ്യമാണ്. പക്ഷേ, ഇവിടത്തെ നിയമങ്ങളും നിബന്ധനകളും അംഗീകരിക്കണം. ഔദാര്യം ചെയ്യുന്നതുപോലെയല്ല ഇവിടെ പ്രവര്‍ത്തിക്കേണ്ടത്. ഇവിടെ വിജയകരമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയിട്ടുണ്ട്. ആഭ്യന്തര ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിച്ചുകൊണ്ട് ആപ്പിള്‍ ഇവിടെ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിച്ചു. സാംസങ്ങും ഉല്‍പ്പാദനശേഷി വികസിപ്പിച്ചു. ഈ കമ്പനികള്‍ അതൃപ്തിയുണ്ടെങ്കില്‍ അതു സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി പ്രകടിപ്പിക്കുന്നതിനു പകരം സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയും ഔദ്യോഗിക സംവിധാനങ്ങളിലൂടെ ആവശ്യങ്ങള്‍ അറിയിക്കുകയും ചെയ്തു. അതുവഴി ദീര്‍ഘകാല ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

പരിഹാരമാണ് വേണ്ടത്
സ്റ്റാര്‍ലിങ്കിന്റെ സാങ്കേതിക മികവിനോടും ഇലോണ്‍ മസ്‌കിന്റെ നേട്ടങ്ങളോടും ആദരവുണ്ട്. സ്റ്റാര്‍ലിങ്കിനോ ജിയോ സാറ്റ്കോമിനോ വണ്‍വെബിനോ ഭാരതത്തില്‍ ലൈസന്‍സ് ലഭിക്കുന്നത് രാജ്യത്തിന്റെ ആശയവിനിമയ മേഖലയുടെ വളര്‍ച്ചയ്‌ക്ക് ഗുണകരമായിരിക്കും. പ്രത്യേകിച്ച് ടെലികോം സൗകര്യങ്ങള്‍ കുറവുള്ള ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും. എന്നാല്‍, ചങ്ങാത്ത മുതലാളിത്ത ആരോപണങ്ങളും ഭാരതം ആര് ഭരിക്കുന്നു എന്ന ചോദ്യങ്ങളുംവഴി വിവാദം സൃഷ്ടിച്ചിട്ടു കാര്യമില്ല. പരിഹാരം ലളിതമാണ്: സുരക്ഷാ അനുമതികള്‍ നേടുക, നിയമങ്ങള്‍ പാലിക്കുക, ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക. പൗരന്മാരുടെയും ദേശീയ സുരക്ഷയുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. നിയമങ്ങള്‍ പാലിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന കമ്പനികള്‍ക്ക് ഇവിടത്തെ വിപണിയില്‍ പ്രവര്‍ത്തിക്കാം. ആ കാര്യത്തില്‍ സ്റ്റാര്‍ലിങ്കിനും ആശങ്ക വേണ്ട.

 

Tags: satellite internetIndian governmentIndia Telecom PolicyCrony CapitalismTelecommunications LicensingDigital ConnectivityBusiness RegulationElon MuskMukesh AmbaniStarlink
രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ
രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ
ബിജെപി സംസ്ഥാന അധ്യക്ഷന്‍ [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ ഇലോണ്‍ മസ്കിന്‍റെ ഉക്രൈന്‍ ‍ഡ്രോണുകള്‍ (ഇടത്ത്) ഇലോണ്‍ മസ്ക് (വലത്ത്)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിനെ റഷ്യ വെറുത്തത് ഇതുകൊണ്ടാണ്…അതുകൊണ്ട് തന്നെയാണ് ഇന്ത്യ സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കാന്‍ മടിക്കുന്നത്

India

ഇലോണ്‍ മസ്കിന്റെ നുണ പൊളിഞ്ഞു: സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നത് മോദിയോ അംബാനിയോ അല്ല, ഇന്ത്യയിലെ സുരക്ഷാ ഏജന്‍സി

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എക്സ് പോസ്റ്റിലൂടെ ഭാരതത്തെ വരുതിയിലാക്കാനാവില്ല

ഫ്രാന്‍സിലെ കലാപങ്ങള്‍ നമ്മോടു പറയുന്നത്

നിലപാടുകളില്‍ ഉറച്ച്, സമന്വയത്തിന്റെ പാതയില്‍

‘പാരീസ് ഉടൻ തന്നെ മുസ്ലീം നഗരമായി മാറും, മാക്രോണിന് കുടിയേറ്റത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു’: ട്രംപ്

വാക്സിനെടുത്താൽ വന്ധ്യതയും ഓട്ടിസവും ഉണ്ടാകുമെന്ന തെറ്റായ പ്രചാരണം തിരിച്ചടിയാകുന്നു: സമ്പൂർണ വാക്സിനേഷൻ കൈവരിക്കാനാകാതെ കേരളം

കൊല്ലത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കുഞ്ഞിനും അമ്മയ്‌ക്കും ഇടിമിന്നലേറ്റു; ഗുരുതര പരിക്ക്

തിന്മയ്‌ക്ക് മേൽ നന്മയുടെയും ദേവിയുടെ വിജയത്തിന്റെയും പ്രതീകമായ മഹാനവമി ഇന്ന്

കുടുംബത്തിൽ സമാധാനം, തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും

ശിവപുത്രിയായ സാക്ഷാൽ ഭദ്രകാളിക്ക് വസൂരി വന്നതും, ഭദ്രകാളി ക്ഷേത്രങ്ങളിലെ കളമെഴുത്തു പാട്ടും തമ്മിൽ… ഐതീഹ്യം അറിയാം

സിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ്; ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ സിജെപിക്ക് പണം നല്‍കുമെന്നും ഖലിസ്ഥാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.