Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ത്യയുടെ ഏപ്രില്‍ മാസ പിഎംഐ ചുരുങ്ങിയാലും നേട്ടം തന്നെ; കഴിഞ്ഞ മൂന്നരവര്‍ഷത്തില്‍ ഇന്ത്യ നേടിയ മികച്ച മുന്നേറ്റം

ഏപ്രിലില്‍ രേഖപ്പെടുത്തിയ ഇന്ത്യയുടെ സംയോജിത പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ-Purchasing Managers Index) 58.8 കഴിഞ്ഞ 40 മാസങ്ങളില്‍ നേടിയ മികച്ച മുന്നേറ്റം തന്നെയെന്ന് വിലയിരുത്തല്‍.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
May 4, 2024, 09:16 am IST
inBusiness

ന്യൂദല്‍ഹി: ഏപ്രിലില്‍ രേഖപ്പെടുത്തിയ ഇന്ത്യയുടെ സംയോജിത പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ-Purchasing Managers Index) 58.8 കഴിഞ്ഞ 40 മാസങ്ങളില്‍ നേടിയ മികച്ച മുന്നേറ്റം തന്നെയെന്ന് വിലയിരുത്തല്‍. മാര്‍ച്ചിനെ അപേക്ഷിച്ച് പിഎംഐ സൂചിക അല്‍പം കുറഞ്ഞിട്ടുണ്ട്. മാര്‍ച്ചില്‍ 59.1ഉം ഫെബ്രുവരിയില്‍ 60.6 ഉം ഉണ്ടായിരുന്ന പിഎംഐ സൂചികയാണ് ഏപ്രിലില്‍ 58.8 ലേക്ക് താഴ്ന്നത്. എങ്കിലും ഈ കണക്ക് കഴിഞ്ഞ മൂന്നര വര്‍ഷങ്ങളില്‍ നേടിയ മികച്ച വളര്‍ച്ചതന്നെയാണെന്ന് വിലയിരുത്തുന്നു. കാരണം പിഎംഐ സൂചികയുടെ ദീര്‍ഘകാല ശരാശരി 52.1 മാത്രമാണ്. ഇത് ഇന്ത്യയ്‌ക്ക് പ്രതീക്ഷ പകരുന്ന ഘടകം തന്നെയാണ്. മാത്രമല്ല, ഇന്ത്യയുടെ ഉല്‍പാദന-സേവന രംഗം ചുരുങ്ങുന്നു എന്ന് കാണിക്കുന്നതിന്റെ അളവ് 50 ആണ്. അതിനേക്കാള്‍ എത്രയോ ഉയര്‍ന്ന കണക്കാണ് ഏപ്രില്‍ രേഖപ്പെടുത്തിയ 58.8 .

എച്ച് എസ്ബിസി പിഎംഐ സൂചിക അനുസരിച്ച് ആദ്യ സാമ്പത്തികപാദത്തില്‍ ഇന്ത്യയുടെ ഉല്‍പാദനരംഗം മികച്ച ഫോമിലാണ്. അതുപോലെ കഴിഞ്ഞ 40 മാസങ്ങളില്‍ വെച്ച് മികച്ച പ്രവര്‍ത്തന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. കാരണം മികച്ച ഡിമാന്‍റ്, ബിസിനസില്‍ ഉണ്ടായ മികച്ച മുന്നേറ്റം, ഉല്‍പാദനം കൂട്ടിയത്- ഇതെല്ലാം മികച്ച സാഹചര്യമാണ്. അതുപോലെ 19 വര്‍ഷം മുന്‍പ് പിഎംഐ ഡേറ്റയ്‌ക്കുള്ള വിവരം ശേഖരിച്ചുതുടങ്ങുന്ന കാലത്തെ അപേക്ഷിച്ച് ഉല്‍പാദനത്തിനുള്ള അസംസ്കൃത വിഭവങ്ങള്‍ വന്‍തോതിലാണ് കമ്പനികള്‍ ശേഖരിച്ചിരിക്കുന്നത്. അലൂമിനിയം, പേപ്പര്‍ ഉല്‍പന്നങ്ങള്‍, സ്റ്റീല്‍,പ്ലാസ്റ്റിക്സ് എന്നിവയുടെ വില ഉയര്‍ന്നിട്ടുണ്ട്.

“ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന പുതിയ ഓര്‍ഡറുകള്‍, ഉല്‍പാദനരംഗം കഴിഞ്ഞ 40 മാസങ്ങളില്‍ വെച്ച് മികച്ച രണ്ടാമത്തെ വേഗം കൈവരിച്ചുണ്ടായ വളര്‍ച്ച, കമ്പനികള്‍ അല്‍പം സാവധാനത്തിലാണെങ്കിലും വീണ്ടും ജീവനക്കാരെ നിയമിക്കാന്‍ തുടങ്ങിയത്- ഇതെല്ലാം ഇന്ത്യന്‍ സമ്പദ് ഘടനയ്‌ക്കുള്ള പ്രതീക്ഷയുടെ വെള്ളിവെളിച്ചങ്ങളാണ്.”-എച്ച് എസ് ബിസി ചീഫ് ഇക്കണോമിസ്റ്റ് പ്രഞ്ജുള്‍ ഭണ്ഡാരി പറയുന്നു. തൊഴില്‍രംഗത്ത് നേരിയ തോതിലേ മുന്നേറ്റം ഉണ്ടായുള്ളൂവെങ്കിലും സെപ്തംബര്‍ 2023ന് ശേഷം ഇത് വന്‍വളര്‍ച്ച തന്നെയാണ്.

എന്താണ് പര്‍ച്ചേസ് മാനേജേഴ്സ് സൂചിക അഥവാ പിഎംഐ?

ഉല്‍പാദന-സേവന രംഗങ്ങളിലെ സാമ്പത്തിക പ്രവണതകളുടെ ദിശ നോക്കി വിപണി വികസിക്കുകയാണോ ചുരുങ്ങുകയാണോ എന്ന് പ്രവചിക്കുന്ന സൂചികയാണ് പിഎംഐ (പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ-Purchasing Managers Index) . നിലവിലുള്ളതും വരാനിരിക്കുന്നതുമായ വ്യവസായത്തിന്റെ പോക്കിനെക്കുറിച്ച് കമ്പനികാര്യങ്ങളില്‍ തീരുമാനമെടുക്കുന്നവര്‍ക്കും വ്യവസായരംഗം വിശകലനം ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും കൃത്യമായി സൂചന നല്‍കുന്ന ഒന്നാണ് പിഎംഐ സൂചിക. 19 സുപ്രധാന വ്യാവസായിക ഉല്‍പന്നങ്ങളുടെ വിതരണശൃംഖലകള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍മാരില്‍ നിന്നും മാസാമാസം ശേഖരിക്കുന്ന കണക്കുകള്‍ ഉപയോഗപ്പെടുത്തിയാണ് പിഎംഐ സൂചിക തയ്യാറാക്കുന്നത്. യുഎസിലെല്ലാം സാമ്പത്തികനില സൂചിപ്പിക്കുന്ന സുപ്രധാന വഴികാട്ടിയായ ഒന്നായാണ് പിഎംഐയെ കാണുന്നത്. പുതിയ ഓര്‍ഡറുകള്‍, ഇന്‍വെന്‍ററിയുടെ നില, ഉല്‍പാദനം, സപ്ലൈയര്‍ക്ക് നല്‍കിയ ചരക്ക് കൈമാറ്റം, തൊഴില്‍ എന്നീ അഞ്ച് മേഖലകളില്‍ സര്‍വ്വേ എടുത്തശേഷമാണ് പിഎംഐ തയ്യാറാക്കുക.

Tags: HSBC PMIJobIndian economyEconomyproductionPMI dataPurchasing Managers Indexraw material
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ മേയര്‍ തെരഞ്ഞെടുപ്പ് നടന്ന ഏഴില്‍ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി മേയര്‍മാര്‍, കോണ്‍ഗ്രസിന് ഒരു മേയര്‍ സ്ഥാനം മാത്രം

കനത്ത പ്രതിഷേധവും സെന്‍സര്‍ വിലക്കും: ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഉപേക്ഷിച്ചു

കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളില്‍ അഞ്ജനയുടെ സംസ്‌കാരം നടത്തി, ആന്‍ മേരിയുടേത് നാളെ

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

വ്യക്തിപരമായ നേട്ടങ്ങൾക്കായി രാമജന്മഭൂമിയെ വലിച്ചിഴയ്‌ക്കരുത് ; സ്വര ഭാസ്‌കറിന്റെ മറുപടിയുമായി പുനീത് ഇസ്സാർ

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പെണ്‍കുട്ടികളുള്‍പ്പെടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ ഷാപ്പുടമയ്‌ക്കെതിരെ കേസ്

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.