Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

എന്റെ മക്കള്‍ കാര്‍ ഭ്രാന്തന്മാരാണെന്ന് അഭിമാനത്തോടെ പറയുന്ന അമ്മമാര്‍ മക്കളെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. മൂന്നുപേരുടെ ജീവന്‍ കവര്‍ന്നിട്ടും 'എന്റെ ബാപ്പയ്‌ക്ക് പൈസയുണ്ട്, ബാപ്പ നോക്കിക്കോളും!' എന്നു മകന്‍ പറയുന്നത് ഇത്തരം അമ്മമാര്‍ പറയുന്നതിന്റെ തുടര്‍ച്ചയാണ്. പണമുണ്ടെങ്കില്‍ ആരെയും കൊല്ലാം, പോലീസിനെയും കോടതിയേയും വിലയ്‌ക്കു വാങ്ങാം എന്നുള്ള ധാര്‍ഷ്ട്യമാണ് ഇതിനു കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2026, 11:05 am IST
inEditorial, Vicharam

നെടുമ്പാശേരിയില്‍ മദ്യലഹരിയില്‍ പത്തൊന്‍പതുകാരന്‍ അമിത വേഗത്തില്‍ ആഡംബര കാറോടിച്ച് മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവം, തുടര്‍ക്കഥയായി മാറിയിരിക്കുന്ന നിയമലംഘനങ്ങളുടെ ഭീകര മുഖമാണ് കാണിച്ചുതരുന്നത്. എറണാകുളത്ത് ഏവിയേഷന്‍ പഠനം പൂര്‍ത്തിയാക്കുകയും, തൃക്കാക്കരിലെ കരകൗശല വ്യാപാര സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയുമായിരുന്ന രണ്ട് യുവതികളും യുവാവുമാണ് വൈകിട്ട് പുറത്തിറങ്ങിയ ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുമ്പോള്‍ മിനി കൂപ്പര്‍ കാറിടിച്ച് തല്‍ക്ഷണം മരണമടഞ്ഞത്.

അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മനസ്സു മരവിപ്പിക്കുന്ന ഈ സംഭവത്തെ ഒരു അപകടമായി കാണാന്‍ കഴിയില്ല. പത്തൊമ്പതാം വയസില്‍ മിനി കൂപ്പര്‍ സ്വന്തമാക്കിയ പ്രതി സുഹൈല്‍ മൂന്നു ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷം അമിതവേഗതയില്‍ കാറോടിച്ചാണ് മൂന്നു ജീവനുകളെടുത്തത്.
ഇയാള്‍ സ്ഥിരമായി അമിത വേഗതയിലും അപകടകരമായും വണ്ടിയോടിക്കുന്നയാളാണ്. 215 കിലോമീറ്റര്‍ വേഗതയില്‍ മിനി കൂപ്പറോടിക്കുന്ന വീഡിയോ ഇയാള്‍ തന്നെ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ടതറിഞ്ഞിട്ടും ലഹരി തലയ്‌ക്ക് പിടിച്ച സുഹൈല്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഡോര്‍ തുറക്കാന്‍ ശ്രമിച്ച നാട്ടുകാരോട് ഡോറിന്റെ സെന്‍സര്‍ തകരാറിലാവുമെന്ന് തര്‍ക്കിക്കുകയായിരുന്നു. ഒടുവില്‍ പിടിച്ചു വലിച്ച് പുറത്തിറക്കിയപ്പോള്‍ എല്ലാം ബാപ്പ നോക്കിക്കൊള്ളുമെന്നാണ് ഇയാള്‍ ആക്രോശിച്ചത്. നാട്ടുകാര്‍ ബലംപ്രയോഗിച്ച് പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു.

ആലപ്പുഴ സ്വദേശിയായ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരിയുടെ മകനും ബികോം വിദ്യാര്‍ത്ഥിയുമായ സുഹൈലിന് ഡ്രൈവിങ് ലൈസന്‍സുണ്ടെങ്കിലും യുവതീ-യുവാക്കളെ ഇടിച്ചുകൊലപ്പെടുത്തിയ മിനി കൂപ്പര്‍ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്.

മദ്യപിക്കുന്നതിന്റെ വീഡിയോയും പ്രതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. മദ്യത്തിനപ്പുറം രാസലഹരിയും പ്രതി ഉപയോഗിച്ചിടുണ്ടോ എന്ന സംശയവും പോലീസിനുണ്ട്. വാഹനത്തില്‍ അതുമായി ബന്ധപ്പെട്ട തെളിവുകളുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. രക്ത, മൂത്ര പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ അതിന് സ്ഥിരീകരണമാകൂ. നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. പത്തൊന്‍പതുകാരന് ബാറുകള്‍ നിയമവിരുദ്ധമായി മദ്യം നല്‍കിയതും കുറ്റകരമാണ്. സുഹൈലിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യ ചുമത്തിയാണ് കേസെടുത്തത്. സുഹൈലിന്റെ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകട സമയത്ത് ഇയാളും കാറിലുണ്ടായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചിട്ടും തടയാത്തതിനാണ് കേസെടുത്തിരിക്കുന്നത്.

മൂന്ന് പേരുടെ ജീവനെടുത്തിട്ടും ഈ യുവാവ് നടത്തിയ പ്രതികരണം സമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. പണത്തിന്റെ ഹുങ്കാണ് ഇയാള്‍ പ്രകടിപ്പിച്ചത്. ഒരുപക്ഷേ ഇയാള്‍ ആദ്യമായല്ല ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നതെന്ന് സംശയിക്കണം. ഇത് ഇയാളുടെ മാത്രം പ്രതികരണമായി കാണാനും കഴിയില്ല. മക്കളെ സാമൂഹ്യബോധമില്ലാതെ വളര്‍ത്തുന്ന മാതാപിതാക്കളും കുറ്റക്കാരാണ്. സ്വന്തം വീടിന് പുറത്ത് മക്കള്‍ എങ്ങനെയൊക്കെയാണ് പെരുമാറുന്നതെന്ന് അറിയാന്‍ മാതാപിതാക്കള്‍ ബാധ്യസ്ഥരാണ്. പണമുണ്ടെന്ന ഒറ്റക്കാരണത്താല്‍ നിയമലംഘനങ്ങള്‍ നടത്താന്‍ മക്കള്‍ക്ക് കൂട്ടുനില്‍ക്കുന്നവരെയും സാമൂഹ്യവിരുദ്ധരായി കാണേണ്ടിയിരിക്കുന്നു.

എന്റെ മക്കള്‍ കാര്‍ ഭ്രാന്തന്മാരാണെന്ന് അഭിമാനത്തോടെ പറയുന്ന അമ്മമാര്‍ മക്കളെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. മൂന്നുപേരുടെ ജീവന്‍ കവര്‍ന്നിട്ടും ‘എന്റെ ബാപ്പയ്‌ക്ക് പൈസയുണ്ട്, ബാപ്പ നോക്കിക്കോളും!’ എന്നു മകന്‍ പറയുന്നത് ഇത്തരം അമ്മമാര്‍ പറയുന്നതിന്റെ തുടര്‍ച്ചയാണ്. പണമുണ്ടെങ്കില്‍ ആരെയും കൊല്ലാം, പോലീസിനെയും കോടതിയേയും വിലയ്‌ക്കു വാങ്ങാം എന്നുള്ള ധാര്‍ഷ്ട്യമാണ് ഇതിനു കാരണം. എന്ത് അക്രമം കാണിച്ചാലും കുറ്റബോധമില്ലാത്ത, നിയമത്തെ ഭയക്കാത്ത ഈ മനോഭാവം ഭയാനകമാണ്! ഇതിനെതിരെ സമൂഹം കനത്ത ജാഗ്രത പാലിക്കണം. ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുകയും വേണം.

Tags: Drunk Driving DeathsCCTV Footagedrunk drivingReckless drivingKerala road accidentNedumbassery Car AccidentMini Cooper CrashThree Killed in Road AccidentOverspeedingRoad Safety Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വാഹനാപകടങ്ങളും നാം തിരുത്തേണ്ട ശീലങ്ങളും

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ
Kerala

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

Entertainment

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

Kerala

പോലീസ് പ്രചരിപ്പിക്കുന്ന സിസിടിവി ദൃശ്യത്തിൽ ചിത്രപ്രിയ ഇല്ല; പോലീസ് പറയുന്ന കാര്യങ്ങളിൽ പലതും കളവാണെന്നും ബന്ധുക്കൾ

Kerala

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.