2026 ഒക്ടോബര്‍ 6 മുതല്‍ ഭാരതത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ദല്‍ഹിയില്‍ നടത്തിവരുന്ന അനാവശ്യ സമരങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി നടത്തുന്ന ജനാധിപത്യവിരുദ്ധ സമരങ്ങള്‍ തന്നെയാണ്. ഈ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന രാഷ്‌ട്രീയ സാഹചര്യം വിശദമായി പരിശോധിക്കേണ്ടതുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷണറായി പ്രവര്‍ത്തിക്കുന്ന, കേരള കേഡറില്‍ നിന്നും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്‌ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും ആവശ്യപ്പെടുന്നത്. എന്നാല്‍ സിപിഎം നിലപാടിലെ ഇരട്ടത്താപ്പ് വളരെ വ്യക്തമാണ്. ഒക്ടോബര്‍ 6 മുതല്‍ 9 വരെ കോണ്‍ഗ്രസ് നേതാവ് രാഹുലിനോടൊപ്പം സമരം ചെയ്ത സിപിഎം. നേതൃത്വത്തിലുള്ള ഇടതുപക്ഷം, 10, 11 തീയതികളില്‍ സിജെപിയുമായി ചേര്‍ന്ന് അട്ടിമറി സമരം തുടര്‍ന്നു.
അനാവശ്യ പ്രക്ഷോഭങ്ങളും യാഥാര്‍ത്ഥ്യവും
വിഷയത്തില്‍ ഞായറാഴ്ച അടിയന്തര സിറ്റിംഗ് നടത്തിയ സുപ്രീം കോടതി, നിയമവിരുദ്ധമായി ആരെയും തടങ്കലില്‍ വയ്‌ക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആറാം തീയതി മുതല്‍ സമരം ചെയ്ത ആരെയും പോലീസ് നിയമവിരുദ്ധമായി തടങ്കലില്‍ വച്ചിട്ടില്ല എന്നതാണ് വാസ്തവം.
ശനിയാഴ്ച സമരം നടത്തിയ നാല് മുന്‍ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. ഇതില്‍ പ്രധാനി കേരളത്തില്‍ 10 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാ
ണ്. കള്ളപ്പണം സമ്പാദിച്ചതിനെതിരെയുള്ള കേസില്‍ കേരള പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നതിനു പി
ന്നാലെയാണ് പിണറായി വിജയന്‍ ദല്‍ഹിയിലെത്തി ഈ നാടകത്തില്‍ പങ്കെടുത്തത്.
രണ്ടാമതായി അറസ്റ്റിലായത് മുന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്. മദ്യനയ അഴിമതിക്കേസില്‍പ്പെട്ട് ജയിലില്‍ കിടക്കുകയും തുടര്‍ന്ന് നടന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്ത് രാഷ്‌ട്രീയ വനവാസത്തിലായ ആളാണ് കെജ്രിവാള്‍. മൂന്നാമതായി അറസ്റ്റിലായ മമതാ ബാനര്‍ജി, സി.പി.എമ്മിനെ തോല്‍പ്പിച്ച് 15 വര്‍ഷം ബംഗാള്‍ ഭരിച്ച് സംസ്ഥാനത്തെ ബഹുദൂരം പിന്നിലാക്കിയ നേതാവാണ്. ഇങ്ങനെയുള്ള അഴിമതിക്കാരെയും അസംതൃപ്തരെയും വികസനവിരോധികളെയും കൂടെക്കൂട്ടിയാണ് രാഹുലും എം.എ. ബേബിയും ദല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ അട്ടിമറി സമരം നടത്തിയത്. കോണ്‍ഗ്രസ് എം.പി.മാര്‍ നടത്തിയ സമരത്തില്‍ നിന്ന് 40 എം.പി.മാര്‍ വിട്ടുനിന്നത് എന്തുകൊണ്ടെന്ന് രാഹുലും കെ.സി. വേണുഗോപാലും വ്യക്തമാക്കണം. അഖിലേഷ് യാദവിന്റെ പാര്‍ട്ടിയില്‍പ്പെട്ട എം.പി.മാരും ഈ നിയമവിരുദ്ധ സമരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു.
വ്യാജ പ്രചാരണങ്ങളും സമരക്കാരുടെ അക്രമവാസനയും
ദല്‍ഹി പോലീസ് സമരക്കാര്‍ക്കെതിരെ ബലപ്രയോഗം നടത്തിയിട്ടില്ലെന്നുള്ളതിന് തെളിവാണ് കേരളത്തില്‍ നിന്നുള്ള ജോണ്‍ ബ്രിട്ടാസ് എം.പി.യുടെ പ്രതികരണം. ശനിയാഴ്ച വിജയനോടൊപ്പം പോലീസിനോട് തര്‍ക്കിച്ച് ജന്തര്‍ മന്തിറിലെ മാര്‍ച്ച് എന്ന പേരില്‍ അറസ്റ്റിലായ ജോണ്‍ ബ്രിട്ടാസ് എം.പി.യുടെ ഭാവപ്രകടനങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടും കണ്ടതാണ്. ബ്രിട്ടാസിനെയും കെ.എന്‍. ബാലഗോപാലിനെയും പിണറായി വിജയനോടൊപ്പം 8 മണിക്കൂറിനു ശേഷം വിട്ടയച്ചു. നിയമപ്രകാരം 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ അറസ്റ്റ് ചെയ്യപ്പെട്ടവരെ കോടതിയില്‍ ഹാജരാക്കേണ്ടതുള്ളൂ.
ഞായറാഴ്ച പോലീസിനോട് തര്‍ക്കിച്ച് അറസ്റ്റിലായ ബ്രിട്ടാസ് എം.പി. പറഞ്ഞത് തന്നെ പോലീസ് മര്‍ദ്ദിച്ചുവെന്നാണ്. ‘പോലീസിന്റെ ക്യാമറ ഉള്ളതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ടു’ എന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാല്‍ ജോണ്‍ ബ്രിട്ടാസിനെ മര്‍ദ്ദിക്കുന്ന രംഗം പോ
ലീസിന്റെ നിരീക്ഷണ ക്യാമറയിലില്ല. പോലീസിന്റെ ക്യാമറ ദൃശ്യങ്ങള്‍ കോടതികള്‍ പരിശോധിക്കുന്നതാണ്; അതിനാല്‍ തന്നെ മര്‍ദ്ദിച്ചുവെന്ന ബ്രിട്ടാസിന്റെ ആരോപണം തെറ്റാണെന്നും തെളിഞ്ഞു.
ഭരണഘടന ലംഘിച്ച് അനാവശ്യ സമരങ്ങളും അക്രമസമരങ്ങളും നടത്തി ജനജീവിതം സ്തംഭിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ഇത് രാജ്യദ്രോഹക്കുറ്റവുമാണ്. ബന്ദ് നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍, ജനജീവിതം സ്തംഭിപ്പിക്കാതെ റോഡിന്റെ ഒരു വശത്തുകൂടി മാത്രം പ്രതിഷേധം നടത്താമെന്ന് കോടതി വ്യക്തമാക്കിയതാണ്. എന്നാല്‍ ദല്‍ഹിയില്‍ സമരക്കാര്‍ സ്വീകരിച്ചത് അക്രമമാര്‍ഗ്ഗം തന്നെയാണെന്ന് കഴിഞ്ഞതവണ ജന്തര്‍ മന്തിറില്‍ നടന്ന സമരത്തില്‍ സിജെപി തെളിയിച്ചു. അന്ന് 132 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇപ്പോഴും ക്രമസമാധാന പാലനത്തിനായി നിയോഗിക്കപ്പെട്ട വനിതാ പോലീസിനെ പ്രതിപക്ഷ നേതാവ് വട്ടം ചുറ്റിപ്പിടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആരോപണത്തോടൊപ്പം പ്രചരിക്കുന്നുണ്ട്. സമരക്കാര്‍ അക്രമമാര്‍ഗ്ഗം ഉപേക്ഷിച്ചിട്ടില്ലെന്ന് ഇത് തെളിയിക്കുന്നു.
എസ്ഐആര്‍ തര്‍ക്കത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍
സമരക്കാരുടെ അസംതൃപ്തിക്കും അസഹിഷ്ണുതയ്‌ക്കുമുള്ള കാരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. എസ്ഐആര്‍ പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷനേതാവും സി.പി.എം. ജനറല്‍ സെക്രട്ടറിയും സിജെപി നേതാവ് അഭിജിത്ത് ദീപ്കെയും ആവശ്യപ്പെടുന്നത്. സുപ്രീം കോടതിയുടെ അനുമതിയോടെ നടപ്പാക്കിയ വോട്ടര്‍പട്ടിക പുതുക്കലാണ് എസ്ഐആര്‍. ഇതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനും തമിഴ്നാട്ടില്‍ ജോസഫ് വിജയും മുഖ്യമന്ത്രിമാരായി അധികാരത്തില്‍ വന്നു.
കേരളത്തില്‍ സി.പി.എം. നേതാവ് വിജയന് അധികാരം നഷ്ടപ്പെട്ടത് എസ്.ഐ.ആര്‍. നടപ്പാക്കിയതുകൊണ്ടാണെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത്ത് ദീപ്കെ പറയുമ്പോഴും, തമിഴ്നാട്ടില്‍ ജോസഫ് വിജയ് മുഖ്യമന്ത്രിയായതിനെക്കുറിച്ച് മിണ്ടുന്നില്ല. തമിഴ്നാട്ടിലെ വിജയിയുടെയും കേരളത്തിലെ വി.ഡി. സതീശന്റെയും വിജയം തെര. കമ്മിഷനെതിരെയും എസ്.ഐ.ആറിനെതിരെയും ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നു.
സമരക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണ്. തെര. കമ്മിഷനെതിരായ കേസുകള്‍ പരിഗണിക്കാമെന്ന് കോടതി ഉറപ്പുനല്‍കിയിട്ടുമുണ്ട്. എസ്ഐആറിനു വേണ്ടി ഉപയോഗിച്ച ‘ഫോറം 7’ സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ നിയമാനുസൃതം സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിക്കുന്നതാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ഉന്നയിച്ച് ദല്‍ഹിയിലെ ജനജീവിതം സ്തംഭിപ്പിച്ച് അനാവശ്യ സമരവും അക്രമസമരവും നടത്തുന്നത് ഭാരതത്തില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ചേര്‍ന്നതല്ല. ജനങ്ങളില്‍ നിന്ന് പണം പിരിച്ചും വോട്ട് വാങ്ങിയുമാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടി നേതാക്കളും മനസ്സിലാക്കേണ്ടതുണ്ട്.
വികസനക്കുതിപ്പും വിദേശ ഗൂഢാലോചനയും
2014-ല്‍ മന്‍മോഹന്‍ സിങ് സ്ഥാനം ഒഴിയുമ്പോള്‍ ഭാരതത്തിലെ ജനസംഖ്യ 132 കോടിയായിരുന്നു. അതില്‍ 33 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്‌ക്ക് താഴെയായിരുന്നു. 2014 മേയ് 26-ന് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും തൊഴിലില്ലായ്‌മ നിര്‍മ്മാര്‍ജ്ജനവും മുഖ്യ പദ്ധതികളായി പ്രഖ്യാപിച്ചു. അഴിമതിക്കും തീവ്രവാദത്തിനു
മെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു. ആദായനികുതി വകുപ്പിനെയും ഇ.ഡി.യെയും ശക്തിപ്പെടുത്തി; 5 ലക്ഷം കോടിയുടെ കള്ളപ്പണം കണ്ടുകെട്ടി രാജ്യവികസനത്തിനായി മുതല്‍ക്കൂട്ടി. തീവ്രവാദ സംഘടനകളെ നിരോധിക്കുകയും നക്സലൈറ്റ് ആക്രമണങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു. 2047-ഓടെ രാജ്യത്തെ വികസിത ഭാരതമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
അതിനുവേണ്ടി തൊഴിലുറപ്പ് നിയമം ഭേദഗതി ചെയ്ത് വികസന പദ്ധതികളുമായി ബന്ധിപ്പിച്ചു. കര്‍ഷകരുടെ വരുമാനം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചു. 10 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് വര്‍ഷം 6000 രൂപ വീതം നല്‍കി. 2020 ഏപ്രില്‍ മുതല്‍ 80 കോടി ജനങ്ങള്‍ക്ക് മാസംതോറും 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കിവരുന്നു. ഐക്യരാഷ്‌ട്രസഭയുടെ കണക്കനുസരിച്ച് ദാരിദ്ര്യം 2 ശതമാനമായി കുറഞ്ഞു. ഇപ്പോഴത്തെ ജനസംഖ്യ 146 കോടിയാണ്; 32 കോടി കുടുംബങ്ങളാണ് ഭാരതത്തിലുള്ളത്. അതില്‍ 5.5 കോടി കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീട് വച്ചുനല്‍കി. ലോകത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് (7.8 ശതമാനം) നേടുന്നത് ഭാരതമാണ്.
ഇങ്ങനെയുള്ള ഭാരതത്തെ ദുര്‍ബ്ബലപ്പെടുത്താനും മോദി സര്‍ക്കാരിനെ അട്ടിമറിക്കാനും
വിദേശത്തടക്കമുള്ള രാജ്യവിരുദ്ധ ശക്തികള്‍ ശ്രമിച്ചുവരുന്നു. അമേരിക്കന്‍ സമ്പന്ന കുത്തകകളായ ഇലോണ്‍ മസ്‌കും സോറോസും ഭാരതത്തിലെത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. അവരുടെ പരിശ്രമങ്ങള്‍ക്ക് അവസരമൊരുക്കാന്‍ രാജ്യത്തെ ചില പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത് ഭാരത ജനതയ്‌ക്ക് മനസ്സിലാകും. അതിനാല്‍ അനാവശ്യ സമരങ്ങളും അക്രമസമരങ്ങളും ഉപേക്ഷിച്ച് വികസിത ഭാരതത്തിനായി ജനങ്ങളോടൊപ്പം കൈകോര്‍ക്കാന്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തയ്യാറാകണം.
















