Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാഴ്ചയ്‌ക്കപ്പുറം…

സമാനതകളില്ലാത്ത പൈതൃകസമ്പത്ത് കൊണ്ടുമാത്രം വിനോദസഞ്ചാരം വളരില്ല. ഒരു സ്മാരകമുള്ളതുകൊണ്ട് മാത്രം ഒരിടം ടൂറിസം കേന്ദ്രവുമാകില്ല; മറിച്ച്, അതൊരു ആവാസവ്യവസ്ഥയാണ്. പാതകളും സഞ്ചാരികളിലെത്തുന്ന കഥകളും ആതിഥ്യമര്യാദയും കരകൗശലത്തൊഴിലാളികളും സാങ്കേതികവിദ്യയും പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തവും ചേര്‍ന്നതാണ് ആ വ്യവസ്ഥ. അതുകൊണ്ട്, നമ്മുടെ വിനോദസഞ്ചാരത്തിന്റെ അടുത്ത അധ്യായം എഴുതപ്പെടേണ്ടത് കേന്ദ്രങ്ങളെ മാത്രം അടിസ്ഥാനമാക്കിയല്ല, പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കിയാണ്.

ഗജേന്ദ്ര സിങ് ഷെഖാവത്ത്byഗജേന്ദ്ര സിങ് ഷെഖാവത്ത്
Oct 13, 2026, 11:17 am IST
inVicharam, Main Article

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കുറവ് ഭാരതത്തിനില്ല. എന്നാല്‍ ലോകത്തിന് അവയെ പരിചയപ്പെടുത്തുന്നതിലും സഞ്ചാരികളെ തിരികെ എത്തിക്കുന്നതിലുമുള്ള സ്ഥാപനപരമായ ഭാവനാശേഷിയുടെ കുറവ് പലപ്പോഴും ഉണ്ടായിട്ടുണ്ട്.

നമ്മുടെ സമാനതകളില്ലാത്ത പൈതൃകസമ്പത്ത് കൊണ്ടുമാത്രം വിനോദസഞ്ചാരം വളരില്ല. ഒരു സ്മാരകമുള്ളതുകൊണ്ട് മാത്രം ഒരിടം ടൂറിസം കേന്ദ്രവുമാകില്ല; മറിച്ച്, അതൊരു ആവാസവ്യവസ്ഥയാണ്. പാതകളും സഞ്ചാരികളിലെത്തുന്ന കഥകളും ആതിഥ്യമര്യാദയും കരകൗശലത്തൊഴിലാളികളും സാങ്കേതികവിദ്യയും പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തവും ചേര്‍ന്നതാണ് ആ വ്യവസ്ഥ. അതുകൊണ്ട്, നമ്മുടെ വിനോദസഞ്ചാരത്തിന്റെ അടുത്ത അധ്യായം എഴുതപ്പെടേണ്ടത് കേന്ദ്രങ്ങളെ മാത്രം അടിസ്ഥാനമാക്കിയല്ല, പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കിയാണ്.

പങ്കാളിത്തത്തിന്റെ പുതിയ ഘടന
പഴയ ടൂറിസം ഘടന സര്‍ക്കാരും വ്യവസായമേഖലയും നയിച്ച ശ്രേണീകൃത രൂപമായിരുന്നു; പ്രാദേശിക സമൂഹങ്ങള്‍ അതിനു പുറത്തായിരുന്നു. എന്നാല്‍ പുതിയ ഘടന സര്‍ക്കാരും വ്യവസായമേഖലയും സാങ്കേതിക കമ്പനികളും ഉള്ളടക്ക സ്രഷ്ടാക്കളും പ്രാദേശിക സമൂഹങ്ങളും ചേരുന്ന ‘സഹസ്രഷ്ടാക്കളുടെ’ കൂട്ടായ്‌മയായിരിക്കണം.

ഇന്ന് വിനോദസഞ്ചാരം കേവല യാത്രയല്ല; ആശയങ്ങളുടെയും കഥകളുടെയും മൂലധനത്തിന്റെയും കൈമാറ്റമാണ്. കാഴ്ച കണ്ടുമടങ്ങുന്നതിന് പകരം സംസ്‌കാരവും ജീവിതവും അനുഭവിച്ചറിയാനാണ് സഞ്ചാരികള്‍ ആഗ്രഹിക്കുന്നത്.

സര്‍ക്കാരും വ്യവസായമേഖലയും
സര്‍ക്കാരിന്റെ ചുമതല അടിസ്ഥാനസൗകര്യമൊരുക്കലാണ്; വ്യവസായമേഖല മൂലധനവും വൈദഗ്ധ്യവും നല്‍കുന്നു. എന്നാല്‍ ടൂറിസത്തിന് തനിമ നല്‍കാന്‍ പ്രാദേശിക സമൂഹങ്ങള്‍ക്കു മാത്രമേ സാധിക്കൂ.

സാങ്കേതികവിദ്യ, ഹോസ്പിറ്റാലിറ്റി, പ്രചാരണം, പ്രാദേശിക സംരംഭങ്ങള്‍ എന്നിവ മുന്നില്‍ക്കണ്ട് ടൂറിസം മന്ത്രാലയം ഒപ്പുവെച്ച തന്ത്രപ്രധാന ധാരണാപത്രങ്ങള്‍ (ങീഡ)െ ഈ ദിശയിലുള്ള ചുവടുവെപ്പാണ്.

കഥപറച്ചിലും പുതിയ അനുഭവങ്ങളും
സിനിമകള്‍, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിന് ഇന്ന് ആഗോള ശ്രദ്ധ നേടാനാകും. നെറ്റ്ഫ്‌ലിക്സുമായുള്ള പങ്കാളിത്തവും ‘ഫ്‌ളേവേഴ്സ് ഓഫ് ഇന്ത്യ’ പ്രചാരണവുമെല്ലാം വ്യക്തമാക്കുന്നത്, വിനോദസഞ്ചാര ഭൂപടത്തിനു മുന്നേ കഥപറച്ചിലിന്റെ ഭൂപടം ഇടംപിടിക്കുന്നു എന്നാണ്.

എന്നാല്‍ കഥപറച്ചില്‍ യാത്രാ അനുഭവമായി മാറണം. മാസ്റ്റര്‍കാര്‍ഡുമായി ചേര്‍ന്നുള്ള ‘പ്രോജക്ട് വാരാണസി പ്രൈസ്‌ലെസ്’ ഇതിനൊരു ഉദാഹരണമാണ്. വാരാണസിയെ സ്മാരകമായല്ല, അനുഭവിച്ചറിയേണ്ട നാഗരികതയായാണ് അവിടെ അവതരിപ്പിക്കുന്നത്. കാഴ്ചകള്‍ വില്‍ക്കുന്നതില്‍ നിന്ന് അനുഭവങ്ങള്‍ ഒരുക്കുന്നതിലേക്ക് ഭാരതം മാറണം.

ഈ സംവിധാനത്തില്‍ വ്യോമഗതാഗത സൗകര്യങ്ങളും തുല്യപ്രാധാന്യമുള്ള ഘടകമാണ്. അലയന്‍സ് എയര്‍, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നിവയുമായുള്ള പങ്കാളിത്തം ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ പ്രചാരണം യാത്രക്കാരിലേക്കും വ്യാപിപ്പിക്കുന്നു. ഇതിലൂടെ വിമാനയാത്രകളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും അന്താരാഷ്‌ട്ര വിപണികളിലും വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രചാരണം സാധ്യമാകുന്നു.

സാങ്കേതികവിദ്യയും ഗ്രാമീണ ടൂറിസവും
ഗൂഗിള്‍ ഇന്ത്യയുമായി ചേര്‍ന്ന് നടത്തുന്ന വിവരവിശകലനം കൃത്യമായ ഡാറ്റയിലധിഷ്ഠിതമായ നയരൂപീകരണത്തിന് സഹായിക്കുന്നു.
വിനോദസഞ്ചാരം സമഗ്രമാകണമെങ്കില്‍ നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങള്‍ക്കും ഹോട്ടലുകള്‍ക്കൊപ്പം ഹോംസ്റ്റേകള്‍ക്കും പ്രാധാന്യം
ലഭിക്കണം. എയര്‍ബിഎന്‍ബി, മേക്ക് മൈ ട്രിപ്പ് എന്നിവയുമായുള്ള സഹകരണം ഗ്രാമീണ സംരംഭകര്‍ക്ക് ഡിജിറ്റല്‍ കരുത്തും സാമ്പത്തിക അവസരങ്ങളും നല്‍കുന്നു.

യഥാര്‍ത്ഥ വിജയം അളക്കുന്നത് എങ്ങനെ?
സന്ദര്‍ശകരുടെ എണ്ണം കൊണ്ടുമാത്രം വിജയത്തെ അളക്കാനാവില്ല.
കരകൗശലത്തൊഴിലാളിയുടെ വരുമാനം കൂടുന്നുണ്ടോ?
പ്രദേശവാസിയായ ഒരു യുവാവിന് തൊഴില്‍ ലഭിക്കുന്നുണ്ടോ?
പൈതൃകം സംരക്ഷിക്കാന്‍ പ്രാദേശിക സമൂഹത്തിന് പ്രചോദനമാകുന്നുണ്ടോ?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ‘അതെ’ എന്നാണെങ്കില്‍ വിനോദസഞ്ചാരം സാമ്പത്തിക-സാംസ്‌കാരിക വളര്‍ച്ചയുടെ ഉപകരണമായി മാറുന്നു. ഹിമാലയന്‍ മേഖലകളിലെ സമുദായ പങ്കാളിത്ത മാതൃകകള്‍ ഇതിന് തെളിവാണ്.

ധാരണാപത്രങ്ങള്‍ ഒരു തുടക്കം മാത്രമാണ്. സഞ്ചാരിയുടെ വരവ് പ്രാദേശിക വരുമാനവും ഉടമസ്ഥാവകാശബോധവും സൃഷ്ടിക്കുമ്പോഴാണ് യഥാര്‍ത്ഥ പങ്കാളിത്തം സാധ്യമാകുന്നത്. സര്‍ക്കാരും വ്യവസായമേഖലയും, കേന്ദ്രവും സംസ്ഥാനങ്ങളും, സാങ്കേതികവിദ്യയും പാരമ്പര്യവും കൈകോര്‍ക്കുന്നതിലാണ് ഭാരത ടൂറിസത്തിന്റെ ഭാവി.

Tags: Tourism InnovationLocal ArtisansIndia Tourism PromotionCultural Heritageheritage tourismtourism developmentIndian TourismSustainable TourismTourism InfrastructureCommunity-Based Tourism
ഗജേന്ദ്ര സിങ് ഷെഖാവത്ത്
ഗജേന്ദ്ര സിങ് ഷെഖാവത്ത്
കേന്ദ്ര സാംസ്‌കാരിക, വിനോദസഞ്ചാര മന്ത്രി [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കുട്ടനാട് ഒരു വിസ്മയനാട്

India

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

Varadyam

ഭാരതത്തിന്റെ ശിലാഹൃദയം

Vicharam

സാംസ്‌കാരിക നവോത്ഥാനത്തിനുള്ള പഞ്ചരത്നങ്ങള്‍

India

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കാളകൾക്കായി രണ്ട് കോടിയുടെ പരിചരണ കേന്ദ്രവും

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.