ഇടുക്കി: മുൻ സി.പി.എം നേതാവും മൂന്ന് തവണ ദേവികുളം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയുമായിരുന്ന എസ്. രാജേന്ദ്രൻ പൂർണ്ണ ആർ.എസ്.എസ് (RSS) ഗണവേഷം ധരിച്ച് മൂന്നാറിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ പങ്കെടുത്തു. ആർ.എസ്.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടിയിൽ, സംഘടനയുടെ മുഖപത്രമായ ‘കേസരി’ വാരികയുടെ പ്രചാരണ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കുകയുണ്ടായി. മുൻപ് സി.പി.എമ്മിൽ നിന്ന് സസ്പെൻഷനിലായിരുന്ന അദ്ദേഹം പിന്നീട് ബി.ജെ.പിയിൽ അംഗത്വം എടുത്തിരുന്നു
















