തിരുവനന്തപുരം : സമരത്തിൽ നിന്ന് ബ്രേക്ക് എടുത്ത് വിയറ്റ്നാമിൽ ഉല്ലാസയാത്രയ്‌ക്ക് പോയ രാഹുലിനെതിരെ വിമർശനവും, പരിഹാസവും. ഒപ്പം സമരത്തിനിറങ്ങിയ പാറ്റാ നേതാക്കൾ ജയിലിലും,ചിലർ പൊലീസിന്റെ അടി കിട്ടിയതിന്റെ ഭയത്തിലുമാണ് . ഇതിനിടെയാണ് രാഹുൽ സുഖവാസത്തിന് പോയത്.
മിന്നൽ സമരം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നും , 24 മണിക്കൂറില്‍ ദില്ലിയിലെത്താന്‍ എംപിമാര്‍ തയ്യാറായിരിക്കണമെന്നും വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടാകണാമെന്നുമായിരുന്നു ഇൻഡി മുന്നണിയിലെ അംഗങ്ങളോട് രാഹുൽ പറഞ്ഞത് . എന്നാൽ ഇത് വിയറ്റ്നാമിലേയ്‌ക്കുള്ള ടിക്കറ്റ് കയ്യിലെടുത്ത് വച്ചിട്ടാണേന്ന് ഒപ്പമുണ്ടായിരുന്ന പലർക്കും അറിയില്ലായിരുന്നു.
അതേസമയം, രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് കോൺഗ്രസ് രംഗത്തെത്തി. ഒഴിവുസമയങ്ങളിൽ ഇഷ്ടമുള്ളിടത്ത് യാത്ര ചെയ്യാൻ അദ്ദേഹത്തിന് പൂർണ അവകാശമുണ്ടെന്ന് പാർട്ടി വ്യക്തമാക്കി. വിദേശ സന്ദർശനങ്ങൾ രാഹുൽ എപ്പോഴും ഫലപ്രദമായാണ് പ്രയോജനപ്പെടുത്താറുള്ളതെന്നും പാർട്ടി പറയുന്നു.
സംഭവത്തെ ട്രോളി പലരും രംഗത്ത് വന്നു. ഇവിടെ എ എ റഹീമിക്കായും, ബ്രിട്ടാസും ഒക്കെ കാത്തു നിൽക്കുകയാണെന്നു ഇപ്പോ വിളിക്കുമോയെന്നുമാണ് ചിലർ ചോദിക്കുന്നത് . ബിജെപി സംസ്ഥാന വക്താവ് ശങ്കു ടി ദാസും പരിഹാസരൂപേണ കുറിപ്പ് പങ്ക് വച്ചിട്ടുണ്ട്.
‘ വിളിപ്പുറത്തുണ്ടാവണം. അറിയാലോ..
എപ്പോളാ വേണ്ടി വരിക എന്ന് പറയാൻ പറ്റില്ല. അതോണ്ട് നിങ്ങളൊക്കെ ഡൽഹിയിൽ തന്നെ ഉണ്ടാവണം 🤨
Okay ജീ. ഞങ്ങൾ ഒരാഴ്ച ആയി ഇവിടെ തന്നെയുണ്ട്. എന്നാലും ഏതാണ്ട് എപ്പൊ വിളിക്കും? 🙄
നോക്കട്ടെ.. ഇവിടെ വിയറ്റ്‌നാമിൽ ഒന്നാമത് മൊബൈൽ നെറ്റ്‌വർക്ക് കുറച്ചു വീക്ക് ആണ്. ഹോട്ടൽ റൂമിലെത്തി വൈഫൈയും പിന്നൊരു മൂഡും ഒക്കെ കിട്ടിയാൽ വാട്സാപ്പ് കോളിൽ വിളിക്കാം. അത് വരെ അവിടെ അങ്ങനെ തന്നെ നിന്നോ ‘ എന്നാണ് ശങ്കു ടി ദാസ് രാഹുലിനെ പരിഹസിച്ച് ഫേസ്ബുക്ക് കുറിപ്പിൽ പോസ്റ്റ് ചെയ്തത്.
















