ഡൽഹി : ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് അഭിജിത് ദീപ്കെ . പ്രതിസന്ധികളിലും ഭയമില്ലാതെയാണ് സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിൽ കഴിയുന്നത്. സമരത്തിന്റെ യഥാർത്ഥ നേതാക്കൾ അവരെന്നും ഇരുവരും പുറത്തിറങ്ങുമ്പോൾ രാജ്യം അവരെ സല്യൂട്ട് ചെയ്യുമെന്നും ദീപ്കെ പറഞ്ഞു.
സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും കുടുംബത്തിന്റെ പൂർണ്ണ പിന്തുയുണ്ട്. സൗരവിനെയും അശുതോഷിനെയും തകർക്കാൻ ആർക്കുമാകില്ലെന്ന് അഭിജിത്ത് ദീപ്കെ പറഞ്ഞു. സ്പെഷ്യൽ മജിസ്റ്റ്രേട്ട് കോടതികൾ പ്രഹസനമാണെന്നും, അത് നിർത്തലാക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു.















