തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ കോണ്‍ഗ്രസ് എം പി ജെബി മേത്തര്‍.പരസ്യ പ്രസ്താവനകള്‍ കെപിസിസി അധ്യക്ഷന്‍ വിലക്കിയിരിക്കെ ആണ് ജെബി മേത്തര്‍ എംപി ഇങ്ങനെ പറഞ്ഞത്.
മുഖ്യമന്ത്രിക്കെതിരെ യു ഡി എഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ് നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല. അഭിപ്രായങ്ങള്‍ വ്യക്തി സ്വാതന്ത്ര്യമാണ്. അതിനെ ചോദ്യം ചെയ്യരുതെന്നും ജെബി മേത്തര്‍ പറഞ്ഞു.
സൈബര്‍ ആക്രമണ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസിന് മൊഴി നല്‍കിയ ശേഷമാണ് ജെബി മേത്തര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അധിക്ഷേപത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്നും പാര്‍ട്ടിക്കാരുണ്ടോ എന്ന് പൊലീസ് നോക്കട്ടെയെന്നും എം പി പ്രതികരിച്ചു.
മുഖ്യമന്ത്രിക്കെതിരെ തുടര്‍ച്ചയായി ഒരാള്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് പിന്നില്‍ മറ്റാരോ ഉണ്ടെന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. കെ സി വേണുഗോപാലിനെ ഉന്നമിട്ടാണ് ഇങ്ങനെ പറഞ്ഞത്.
















