ചെന്നൈ: സമാധാനപരമായ റാലികളില്‍ ദേശീയ പതാക വഹിക്കാന്‍ പൗരന്മാര്‍ക്ക് മൗലികാവകാശമുണ്ടെന്നും പോലീസിന് അതു നിയന്ത്രിക്കാവില്ലെന്നും മദ്രാസ് ഹൈക്കോടതി. ത്രിവര്‍ണ്ണ പതാക റാലിക്ക് അനുമതി നിഷേധിച്ച പോലീസിന്റെ നടപടി ചോദ്യം ചെയ്ത് ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റ് ജെ രമേശ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ക്രമസമാധാന പാലനത്തിന്റെ പേരില്‍ റാലിക്ക് അനുമതി നിഷേധിച്ചത് കോടതിയുടെ മനസ്സാക്ഷിയെ ഞെട്ടിച്ചുവെന്ന് ജസ്റ്റിസ് വി ലക്ഷ്മിനാരായണന്‍ പറഞ്ഞു.
ഉദ്ദേശ്യം എന്തുമാകട്ടെ, ഒരുപക്ഷേ വിയോജിപ്പു പ്രകടിപ്പിക്കാകാം, സമാധാനപരമായ റാലികളില്‍ ദേശീയ പതാക വഹിക്കാന്‍ പൗരന് മൗലികാവകാശമുണ്ട്. ത്രിവര്‍ണ്ണ പതാകയുടെ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ പെടും. കോടതി പറഞ്ഞു.
മേലില്‍ ദേശീയ പതാകയ്‌ക്ക് ആദരവ് അര്‍പ്പിക്കാന്‍ പൗരന്മാര്‍ക്ക് കോടതികളെ സമീപിക്കേണ്ടിവരരുതെന്ന് പോലീസിനോട് കോടതി നിര്‍ദേശിച്ചു.
ആഗസ്റ്റ് 18 ന് റാലി നടത്താന്‍ അനുമതി നല്‍കി.
















