പാലക്കാട്:മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തില്‍ സഹോദരന് കൊല്ലപ്പെട്ടു. കല്ലേക്കാട് സ്വദേശി രാജേന്ദ്രന് (42) ആണ് കൊല്ലപ്പെട്ടത്.പിരായിരിയില്‍ ആണ് സംഭവം.
സഹോദരന് ശെല്‍വനെ (53) നോര്‍ത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം.
മദ്യപിച്ചെത്തിയ ശെല്വന് അയല്പക്കത്ത് താമസിക്കുന്ന സഹോദരന് രാജേന്ദ്രന്റെ വീട്ടിലെത്തി ബഹളംവച്ചു.ഇത് രാജേന്ദ്രന് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം വീട്ടില്‍ പോയി കത്തിയുമായി വന്ന്് രാജേന്ദ്രനെ വെട്ടുകയായിരുന്നു.
















