തിരുവനന്തപുരം: കടയ്ക്കാവൂരില്‍ കൊലക്കേസ് പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കടയ്ക്കാവൂര്‍ സ്വദേശി കടകംപള്ളി ബിജുകുമാര്‍ (41) ആണ് മരിച്ചത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
കണ്ണങ്കരയിലെ വയലില്‍ തലയ്ക്ക് പിന്നില്‍ മാരക വെട്ടേറ്റ മുറിവുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് ബിജുകുമാറിനൊപ്പം ഉണ്ടായിരുന്നതായി സംശയിക്കുന്ന രണ്ട് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇവരെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമാക്കി.
















