Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
India

ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍, ന്യൂസിലാന്‍ഡിലേക്കുള്ള കയറ്റുമതി തീരുവ രഹിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2026, 06:04 pm IST
inIndia

ന്യൂദല്‍ഹി : ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍ ന്നു.വിജയദശമിയോടനുബന്ധിച്ച ആഘോഷവേളയിലാണ് കരാര്‍ പ്രാബല്യത്തില്‍ വരുന്നതെന്ന പ്രത്യേകതയുമുണ്ട്.കരാര്‍ പ്രകാരം, ഇന്ത്യയില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്കുള്ള എല്ലാ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കും (100 ശതമാനം) തീരുവ രഹിത പ്രവേശനം ലഭിക്കും.

ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ, ‘വികസിത് ഭാരത് 2047’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ കരാര്‍ എന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്ക്, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ കരകൗശല വിദഗ്ധര്‍, കര്‍ഷകര്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലുള്ളവര്‍ എന്നിവര്‍ക്ക് ഈ കരാര്‍ പുതിയ അവസരങ്ങള്‍ തുറന്നുനല്‍കുന്നു. 2030-ഓടെ ന്യൂസിലാന്‍ഡുമായുള്ള ഉഭയകക്ഷി വ്യാപാരം (ചരക്കുകളും സേവനങ്ങളും ഉള്‍പ്പെടെ) ഏകദേശം 35,000 കോടി രൂപയായി ഇരട്ടിയാക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്ക് ന്യൂസിലാന്‍ഡ് വിപണിയില്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും വരുമാനം ഉയര്‍ത്താനും ഉപജീവനമാര്‍ഗങ്ങള്‍ ശക്തിപ്പെടുത്താനും ഈ കരാര്‍ സഹായിക്കും. കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതിനാല്‍, ക്ഷീരമേഖല പോലുള്ള സെന്‍സിറ്റീവ് മേഖലകള്‍ക്ക് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ 20 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം കൊണ്ടുവരാനുള്ള ന്യൂസിലാന്‍ഡിന്റെ തീരുമാനം, ഉല്‍പ്പാദനം, അടിസ്ഥാന സൗകര്യങ്ങള്‍, സേവനങ്ങള്‍, നവീകരണം എന്നീ മേഖലകളെ ശക്തിപ്പെടുത്താന്‍ വലിയ സാധ്യതകളാണ് തുറന്നുതരുന്നത്. ഈ കരാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളര്‍ച്ചയെക്കുറിച്ചും പരസ്പര സമൃദ്ധിയെക്കുറിച്ചുമുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ കാഴ്ചപ്പാടിലൂടെ, ഇരുവിഭാഗത്തിനും ഗുണകരമായ ഈ പങ്കാളിത്തം വരുംകാലങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഈ വര്‍ഷം ഏപ്രിലില്‍ ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വച്ചാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചത്. സേവനങ്ങള്‍, നിക്ഷേപം, പ്രൊഫഷണലുകളുടെയും വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും സഞ്ചാരം തുടങ്ങിയ മേഖലകളില്‍ ഈ കരാര്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. പ്രത്യേകിച്ച് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂടുതല്‍ വഴികള്‍ തുറന്നുകിട്ടും. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ദീര്‍ഘകാലമായി അടുത്ത ബന്ധമാണുള്ളത്. ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധവും, വ്യാപാരം, നിക്ഷേപം, കൃഷി, വിദ്യാഭ്യാസം, കായികം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ വിപുലമായ സഹകരണവുമാണ് ഈ ബന്ധത്തിന് അടിത്തറയേകുന്നത്. 2025-26 കാലയളവില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ചരക്ക് വ്യാപാരം ഏകദേശം 1.1 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഈ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളിലെയും ബിസിനസുകള്‍ക്കും സമൂഹങ്ങള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ സ്വതന്ത്ര വ്യാപാര കരാര്‍

ഇന്ത്യയില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്കുള്ള ആദ്യത്തെ ജെസിബി യന്ത്രത്തിന്റെ കയറ്റുമതിക്ക് ഗോയല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കൃഷി, രത്‌ന-ആഭരണങ്ങള്‍, എന്‍ജിനീയറിംഗ്, കായിക സാമഗ്രികള്‍, പാദരക്ഷകള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലെ വിവിധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കും ഇന്ന് തുടക്കം കുറിച്ചു.

 

 

Tags: free trade agreementindianewzea land
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ മിഡില്‍ പവര്‍ എന്ന് വിളിക്കരുതെന്ന് ഋഷി സുനകിനോട് ജയ് ശങ്കര്‍; കാരണം ഇതാണ്

India

സെൻസസുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ : നിർദ്ദേശവുമായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ

News

ഇന്ത്യയുടെ ജിഡിപി വളർച്ച അതിവേഗത്തിൽ : ജപ്പാനും ബ്രിട്ടനും അടുത്ത വർഷം ഇന്ത്യയെക്കാൾ പിന്നിലാകും, രാജ്യം നാലാമത്തെ ശക്തിയാകും

India

ഇന്ത്യ ചെറിയ രാജ്യമല്ല, കൂടുതൽ സഖ്യമുണ്ടാക്കണം ; അമേരിക്കയെ വിശ്വസിക്കാനാകില്ല : നെതന്യാഹു

India

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍, ന്യൂസിലാന്‍ഡിലേക്കുള്ള കയറ്റുമതി തീരുവ രഹിതം

‘ഇന്ത്യയിൽ ഭരണമാറ്റം സംഭവിക്കില്ല’: ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്

സ്പായില്‍ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തതായി മേയര്‍ വി വി രാജേഷ്

റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി:ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം, ഷൊർണൂരിൽ ബിഹാർ സ്വദേശി കസ്റ്റഡിയിൽ

സിനഗോഗ് തീവയ്‌പ്പ് കേസ് : നിര്‍ദേശം നല്‍കിയത് വിക്രം എന്ന് എബിന്‍ പോള്‍

പൂർണ്ണ ഗണവേഷം ധരിച്ച് മൂന്നാറിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ നിറഞ്ഞ് മുൻ സിപിഎം എംഎൽഎ രാജേന്ദ്രൻ

വിദേശയാത്രകൾ നന്നായി പ്രയോജനപ്പെത്തുന്നയാളാണ് രാഹുൽ ; രണ്ടോ മൂന്നോ ദിവസത്തേക്ക് മാറി നിൽക്കുന്നുവെന്നേ ഉള്ളൂവെന്ന് കെ സി വേണുഗോപാൽ

മന്ത്രി കെ മുരളീധരനെതിരെ ജെബി മേത്തര്‍,മുഖ്യമന്ത്രിക്കെതിരെ അടൂര്‍പ്രകാശ് നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നില്‍ മറ്റാരുമില്ല

മജിസ്ട്രേട്ട് കോടതികൾ നിർത്തലാക്കണം ; സൗരവ് ദാസും അശുതോഷ് റാങ്കയും പുറത്തിറങ്ങുമ്പോൾ രാജ്യം അവരെ സല്യൂട്ട് ചെയ്യുമെന്ന് ദീപ്കെ

ശുചിത്വ ബോധവത്കരണം ലക്‌ഷ്യം; ദൽഹിയിൽ ഇന്ന് രാവണനൊപ്പം 30 അടി പാറ്റയുടെ കോലവും കത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.