ന്യൂദൽഹി : നെഞ്ചിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ലാൽ കൃഷ്ണ അദ്വാനിയെ തിങ്കളാഴ്ച ദൽഹിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 98 കാരനായ അദ്വാനിയെ ഒക്ടോബർ 16 നാണ് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂറോളജി സീനിയർ കൺസൾട്ടന്റായ ഡോ. വിനിത് സൂരിയുടെ പരിചരണത്തിലായിരുന്നു അദ്ദേഹം.
“നെഞ്ചിലെ അണുബാധയെ തുടർന്ന് ഒക്ടോബർ 16 ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച എൽ കെ അദ്വാനിയെ ഇന്ന് ഡിസ്ചാർജ് ചെയ്യുന്നു. ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. വിനിത് സൂരിയുടെ പരിചരണത്തിലാണ് അദ്ദേഹം, അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി കാണിക്കുന്നു,” -ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.
















