ന്യൂദല്‍ഹി: സാധാരണ കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷനേതാവ് വിദേശയാത്രകള്‍ നടത്തുമ്പോള്‍ സുരക്ഷ ആവശ്യങ്ങള്‍ക്കായി സിആര്‍പിഎഫിനെ അറിയിക്കണമെന്ന കീഴ് വഴക്കം ഇത്തവണയും രാഹുല്‍ ഗാന്ധി ലംഘിച്ചു. ഭരണമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം കത്തിനില്‍ക്കുന്നതിനിടയില്‍ അതീവരഹസ്യമായാണ്രാ ഹുല്‍ ഗാന്ധി വിയറ്റ്നാമിലേക്ക് പോയിരിക്കുന്നത്.
ഭരണം അട്ടിമറിക്കാന്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ കയ്യില്‍ നിന്നും അടുത്ത ടൂള്‍ കിറ്റ് വാങ്ങാനാണ് രാഹുല്‍ പോയിരിക്കുന്നതെന്ന പരിഹാസവും ഉയരുന്നുണ്ട്. കാരണം വിയറ്റ്നാമിലേക്കുള്ള ഫ്ലൈറ്റിനുള്ളില്‍ രാഹുല്‍ ഗാന്ധി ഇരിക്കുന്നതും വിയറ്റ്നാമില്‍ രാഹുല്‍ ഗാന്ധി ഒരിടത്ത് ഇരിക്കുന്നതും യോഗ്യനായ ഒരു രാഷ്‌ട്രീയനേതാവിനെപ്പോലെയല്ല. കള്ളനെപ്പോലെ പതുങ്ങിയാണ് ഇരിക്കുന്നത്. എന്തോ രഹസ്യമായ കാര്യം നേടാനെന്ന വണ്ണം. ഇത് സംശയം ജനിപ്പിക്കുന്നു. ഇന്ത്യയില്‍ കലാപം നടത്താനുള്ള അടുത്ത ടൂള്‍കിറ്റ് നേടാനുള്ള കൂടിക്കാഴ്ചയ്‌ക്കായിരിക്കാം രാഹുല്‍ ഗാന്ധിയുടെ ഈ അതീവ രഹസ്യ യാത്ര എന്ന് കരുതുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാന്‍ വോട്ട് ചോരി എന്നതായിരുന്നു അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് രാഹുല്‍ ഗാന്ധിയ്‌ക്ക് നല്‍കിയ ആദ്യ ടൂള്‍കിറ്റെന്ന് പറയുന്നു. അത് ക്ലച്ച് പിടിച്ചില്ല. അതിന് ശേഷമാണ് ഇപ്പോള്‍ എസ് ഐ ആര്‍ പ്രക്രിയയെ വിമര്‍ശിക്കുന്ന രണ്ടാമത്തെ ടൂള്‍ കിറ്റ് അനുസരിച്ച് രാഹുല്‍ ഗാന്ധി സമരം ചെയ്തത്.
വിയറ്റ് നാമില്‍ നിന്നും ലഭിക്കുന്ന അടുത്ത ടൂള്‍കിറ്റ് എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍. പൊതുതെരഞ്ഞെടുപ്പിലൂടെ ജയിക്കില്ലെന്ന് ഉറപ്പായതിനാല്‍ തെരഞ്ഞെടുപ്പിലെ വിശ്വാസ്യത തകര്‍ത്ത് അക്രമത്തിലൂടെ മോദി ഭരണം അട്ടിമറിക്കാമെന്നതാണ് ലക്ഷ്യം. രാഹുല്‍ ഗാന്ധി വിയറ്റ്നാമിലേക്കുള്ള വിമാനത്തില്‍ ഇരിക്കുന്ന ചിത്രവും വിയറ്റ്നാമില്‍ ഒരിടത്ത് ഇരിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആരെയാണ് വിയറ്റ്നാമില്‍ രാഹുല്‍ കാണുന്നതെന്ന് വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
















