കാസര്‍കോട്: പതിനേഴ് വയസുളള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ ബേക്കല്‍ പൊലീസെടുത്ത കേസില്‍ അഞ്ചാം പ്രതിയും അറസ്റ്റില്‍.പെരിയ ചെറക്കാപ്പാറയിലെ ഷഹീദ് ( 35) ആണ് പിടിയിലായത്.
നേരത്തെ 16 കാരന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ അറസ്റ്റിലായിരുന്നു.ശനിയാഴ്ച പുലര്‍ച്ചെ വീടിന് സമീപം നിന്നാണ് ഷഹീദിനെ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിക്കും പ്രതിയെ വ്യക്തമായി അറിയില്ലായിരുന്നു. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചത് കണ്ടെത്തിയതാണ് ഇയാള്‍ കുടുങ്ങാന്‍ കാരണം.
പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് മാറി മാറി പീഡിപ്പിച്ചെന്നാണ് കേസ്. പോക്സോകേസില്‍ ആദ്യം അറസ്റ്റിലായ മൂന്നുപേര്‍ റിമാന്റിലാണ്. പിടിയിലായ 16 കാരന്‍ ജൂവനൈല്‍ കസ്റ്റഡിയില്‍.
















