കൊച്ചി: യൂട്യൂബ് ചാനലിലൂടെ പ്രായപൂര്ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്ശം നടത്തിയെന്ന കേസില് യൂട്യൂബര് അറസ്റ്റില്. മുംതാസ് അബ്ദുല് സലാമിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
വോയിസ് ഓഫ് ട്രൂത്ത് എന്ന യൂട്യൂബ് ചാനലില് ആണ് കേസിനാധാരമായ വീഡിയോ വന്നത്.
വീഡിയോയില് പ്രായപൂര്ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്ശം നടത്തിയെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മയാണ് പരാതി നല്കിയത്.
തൃപ്പൂണിത്തുറ പൊലിസാണ് കേസെടുത്തത്. പോക്സോ നിയമപ്രകാരം ആണ് കേസ്.
















