ആലുവ : ആലുവ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങൾ ദിവസങ്ങളിലായി വിവിധ മോഷണ കേസുകളിൽ പെട്ട ഏഴ് പേരെ അറസ്റ്റ് ചെയ്തു.
ആലുവ പുളിഞ്ചോടുള്ള സ്ക്രാപ്പ് ഗോഡൗണിന്റെ മതിൽ ചാടിക്കടന്ന് സൂക്ഷിച്ചിരുന്ന മുപ്പത്തി ഒമ്പതിനായിരം രൂപ വിലവരുന്ന കോപ്പർ കേബിളുകൾ മോഷ്ടിച്ച കണ്ണൂർ മുണ്ടയാട് അതിരകം കായാട്ട് ഉന്നതിയിലെ ബൈജു (47), പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി രാജു ഷേയ്ഖ് (29), ആലുവയിലെ ജ്വല്ലറിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് മൊബൈൽ മോഷ്ടിച്ച അസം നാഗോൺ സ്വദേശികളായ റാഷിദുൾ (19), അൻവർ ( 32) ഷാജഹാൻ (22),വെളിയത്തുനാട് മില്ലുംപടി ഫാം റോഡ് ഭാഗത്തെ പോർച്ചിൽ നിന്ന് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച മുനമ്പം ചെട്ടിക്കാട് നടുമുറി വീട്ടിൽ അരുൺ (19), ചെങ്ങമനാട് ചാലക്കൽ പായപ്പിള്ളി വീട്ടിൽ സ്റ്റെവിൻ സ്റ്റാൻലി (19) എന്നിവരെയാണ് ആലുവ സി.ഐ പി.എം ഷെമീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മൊബൈൽ മോഷ്ടിച്ച അസം സ്വദേശികളും, ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചവരും സമാന കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരാണ്. ആലുവ സർക്കിൾ ഇൻസ്പെക്ടർ പി.എം ഷെമീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ അഖിൽ, ബെന്നി കുര്യാക്കോസ്, സജീഷ് ,അലി, എ.എസ്.ഐ പ്രമോദ്, സി പി ഒ മാരായ ഷർനാസ്, ശ്രീരാജ് , റഫീഖ്, എന്നിവരാണ് ഉണ്ടായിരുന്നത്. മോഷ്ടാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
















