കൊല്ലം: പീഡന കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍. ഫാ.ഡെന്നീസ് പ്രവീണിനെയാണ് ചവറ പൊലീസ് പിടികൂടിയത്.
ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2022 മുതല്‍ 2024 വരെ പല തവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് ആരോപണം.
ഫാ. ഡെന്നീസ് പ്രവീണ്‍ പരിമണം കാര്‍മല്‍ ഭവന്‍ ആശ്രമത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് തിരുവനന്തപുരം പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറി.
















