കൊച്ചി: മതിയായ രേഖകളില്ലാതെ സ്വകാര്യ പ്ലൈവുഡ് കമ്പനിയില്‍ തൊഴിലെടുത്ത് വന്ന ബംഗ്ലാദേശ് സ്വദേശി പിടിയില്‍. മുഹമ്മദ് റാത്തോണ്‍ ഇസ്ലാം ആണ് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്.
കൊച്ചി കുറുപ്പംപടിക്ക് സമീപം വണ്ടമറ്റത്തുള്ള പ്ലൈവുഡ് കമ്പനിയില്‍ നിന്നാണ് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടിയത്. ഒരു മാസമായി ഇയാള്‍ ഇവിടെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
ബംഗ്ലാദേശ് സ്വദേശി എറണാകുളത്ത് തങ്ങുന്നുണ്ടെന്ന രഹസ്യ വിവരം കിട്ട്‌യത് പ്രകാരമാണ് പരിശോധന നടത്തിയത്. വിശദമായ അന്വേഷണത്തിനായി മുഹമ്മദ് റാത്തോണ്‍ ഇസ്ലാമിനെ കുറുപ്പംപടി പൊലീസിന് കൈമാറി.
















