പാലക്കാട്: മൂലത്തറയില്‍ ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി.മൂലത്തറ ഡാമിന് സമീപമുളള കള്ള് ഷാപ്പിന് മുന്നില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം.
ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ അഞ്ച് പേര്‍ പിടിയിലായി.മീനാക്ഷിപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
















