മുജ്ജന്മപാപങ്ങളാണ് ഈ ജന്മത്തിൽ ഗ്രഹപ്പിഴകളായി നമ്മെ ബാധിക്കുന്നത് . . മലിനമായ മനസിൽ ദുഷ്ചിന്തകൾ കടന്നു കൂടുകയും മനുഷ്യനെ തെറ്റായ പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും.
ലൗകിക ജീവിതം നയിക്കുന്ന സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ഏറ്റവും നല്ല ഭക്തി മാർഗ്ഗമാണ് നാമജപം.
ഒരിക്കൽ നാരദ മഹർഷി ബ്രഹ്മാവിനെ സമീപിച്ച് ‘‘ഏവർക്കും കഷ്ടത നല്കുന്ന ഈ കലിയുഗ ദുരിതത്തിൽ നിന്നു മുക്തി നേടുന്നതെങ്ങനെ’’ എന്നു ചോദിച്ചു. ഇതു കേട്ട ബ്രഹ്മാവ് കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം ‘‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’’ എന്നുളളതാണെന്ന് ഉപദേശിച്ചു. ഭഗവാന്റെ ഈ 16 നാമങ്ങൾ ഭക്തിയോടെ ജപിച്ചാൽ മനസ് സൂര്യനെ പോലെ തെളിഞ്ഞതാകും. ഈ മന്ത്രം ജപിക്കുന്നതിന് പ്രത്യേകിച്ച് നിഷ്ഠകളോ നിയമങ്ങളോ പാലിക്കേണ്ടതില്ല.ഏതു സമയത്തും ഭക്തിയോടെ ചൊല്ലാവുന്ന മന്ത്രമാണിത്. എല്ലാ വിധ പാപങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മുക്തി നേടാൻ ഈ മഹാമന്ത്ര ജപത്തിലൂടെ സാധിക്കും.
ഈ മന്ത്രം ജപിക്കുന്നവര്ക്ക് അവരുടെ ഉള്ളില് തന്നെ ഈശ്വരസാന്നിധ്യം അനുഭവിക്കാന് കഴിയുമെന്നാണ് വിശ്വാസം. ഈ മന്ത്രം ആവര്ത്തിച്ച് ജപിക്കുമ്പോള് വ്യക്തികള് വൈകാരികമായി സന്തുലിതാവസ്ഥ കൈവരിക്കുകയും, ഏകാഗ്രതയും പോസിറ്റീവ് ഊര്ജ്ജവും നേടുകയും ചെയ്യുന്നു. ഒരു ദിവസം പോലും മുടങ്ങാതെ പൂര്ണ്ണ ഭക്തിയോടെ ഇത് ജപിക്കുകയാണെങ്കില് ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും വെല്ലുവിളികളെയും എളുപ്പത്തില് മറികടക്കാന് കഴിയും.
















