തിരുവനന്തപുരം: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും പറവൂര്‍ മുന്‍സിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്സണുമായ ശ്രീമതി വത്സല പ്രസന്നകുമാർ ബിജെപിയിൽ. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് വത്സല പ്രസന്നകുമാറിനെ ബിജെപിയിലേക്ക് സ്വീകരിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും സ്ത്രീ ശാക്തീകരണ നിലപാടുകളുമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് വത്സല പ്രസന്നകുമാര്‍ പറഞ്ഞു.
ചടങ്ങില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്, എന്‍ഡിഎ വൈസ് ചെയര്‍മാന്‍ ശ്രീ എ എന്‍ രാധാകൃഷ്ണന്‍, ബ്രഹ്മ രാജ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.
















