പാലക്കാട്: മണ്ണാര്‍ക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി ആദര്‍ശാണ് മരിച്ചത്.
പാണ്ടിക്കാട് സ്വദേശി അനില്‍കുമാറിന്റെ മകനാണ്. എംഇഎസ് കല്ലടി കോളേജിന് സമീപത്ത് വച്ചാണ് ആദര്‍ശ് കുഴഞ്ഞുവീണത്.
ഉടന്‍ തന്നെ മണ്ണാര്‍ക്കാട് വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
















