Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം; ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത പലസ്തീന്‍ 36 ഉദ്ഘാടന ചിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 10:14 am IST
in Kerala, Entertainment

തിരുവനന്തപുരം: കേരളത്തിന്റെ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും. ഉദ്ഘാടനം വൈകിട്ട് 6 മണിക്ക് നിശാഗന്ധിയില്‍ നടക്കും. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. ടോക്കിയോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത പലസ്തീന്‍ 36 ആണ് ഉദ്ഘാടന ചിത്രം. 1936ലെ പലസ്തീന്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയതാണ് ഈ ചരിത്ര സിനിമ.

ഇത്തവണത്തെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആഫ്രിക്കന്‍ സിനിമയുടെ വക്താവും മൗറിത്താനിയന്‍ സംവിധായകനുമായ അബ്ദുറഹ്മാന്‍ സിസാക്കോയ്‌ക്ക് നല്‍കി ആദരിക്കും. ആഗോളവല്‍ക്കരണം, പലായനം, സ്വത്വം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ ‘ടിംബുക്തു’, ‘ബ്ലാക്ക് ടീ’ തുടങ്ങിയ ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങള്‍ ‘ദ ഗ്ലോബല്‍ ഗ്രിയോട്ട്: സിസാക്കോസ് സിനിമാറ്റിക് ജേര്‍ണി’ എന്ന പ്രത്യേക പാക്കേജില്‍ പ്രദര്‍ശിപ്പിക്കും. ഈജിപ്ഷ്യന്‍ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിഖ്യാത ചിത്രങ്ങളായ കെയ്‌റോ സ്‌റ്റേഷന്‍, അലക്‌സാണ്ട്രിയ എഗെയ്ന്‍ ആന്‍ഡ് ഫോറെവര്‍, ദി അദര്‍ എന്നിവ ഉള്‍പ്പെടുത്തി റിട്രോസ്‌പെക്ടീവ് വിഭാഗം ഒരുക്കിയിട്ടുണ്ട്. പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയിലുണ്ട്.

ഇന്തോനേഷ്യന്‍ സിനിമയുടെ മുഖമായ ഗാരിന്‍ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങള്‍ കണ്ടംപററി ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിര്‍സയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകര്‍ഷണമാണ്. ചലച്ചിത്രമേളയുടെ ആദ്യ ഡെലിഗേറ്റ് കിറ്റ് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരില്‍ നിന്ന് ചലച്ചിത്രതാരം ലിജോമോള്‍ ജോസ് ഏറ്റുവാങ്ങി. രാജ്യാന്തര ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, ജോ. സെക്രട്ടറി സി. അജോയി, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സുധീര്‍ കരമന, മധുപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. ലോകമെമ്പാടുമുള്ള 57 സിനിമകള്‍ ഉള്‍പ്പെടുന്ന ലോക സിനിമ വിഭാഗം ആണ് പ്രേക്ഷകര്‍ക്ക് മുമ്പിലുള്ള മറ്റൊരു പ്രധാന കാഴ്ചവിരുന്ന്. മേള 19ന് സമാപിക്കും.

Tags: ThiruvananthapuramIFFKInternational Film Festival of Kerala206 filmsPalestine 36Annemarie Jasir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

പുതിയ വാര്‍ത്തകള്‍

ബിജെപി വിടുന്നുവെന്ന അഭ്യൂഹം തള്ളി അണ്ണാമലൈ; കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക്  അണ്ണാമലൈ ദല്‍ഹിയ്‌ക്ക് തിരിച്ചു 

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

അഭിഭാഷകനായി ഇന്ത്യയിൽ നിന്ന് കൈപ്പറ്റുന്നത് കോടികൾ ; എന്നിട്ടും ഇന്ത്യയിൽ ജീവിക്കാൻ നാണക്കേടാണെന്ന് കപിൽ സിബൽ

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.