മധുര : കോടതി ഉത്തരവ് ലംഘിച്ച് ഇസ്ലാം വിശ്വാസിയായ യുവാവിനെ തിരുവണ്ണാമല ക്ഷേത്രത്തിനുള്ളിൽ കയറ്റി ടിവികെ മന്ത്രിമാർ . ടി.വി.കെ നേതാവ് ആദവ് അർജുനയും ഹിന്ദു മത-ധർമ്മ സ്ഥാപന വകുപ്പ് (HR&CE) മന്ത്രി എസ്. രമേഷും ക്ഷേത്രം സന്ദർശിക്കുന്നതിനിടെയാണ് ആദവിന്റെ സഹായിയായ യുവാവ് മതപരമായ തൊപ്പി ധരിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത് .
ഇയാളെ കണ്ട ഭക്തർ, തൊപ്പി ധരിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധിച്ചെങ്കിലും മന്ത്രിമാർ ഭക്തരെ അവഗണിക്കുകയായിരുന്നു . തനിക്ക് ഹിന്ദുമതത്തിൽ വിശ്വാസമുണ്ടെന്ന് അവകാശപ്പെട്ട ഇയാൾ, ഇതുമായി ബന്ധപ്പെട്ട രജിസ്റ്ററിൽ ഒപ്പിടാൻ വിസമ്മതിച്ചതായും പറയപ്പെടുന്നു.സെപ്റ്റംബർ 28-ന്, മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ ടി.വി.കെ നേതാവ് സി. ജോസഫ് വിജയ്, കൊടിമരത്തിനപ്പുറത്തേക്ക് കടക്കുന്നതിന് മുൻപായി, അവിടെയുണ്ടായിരുന്ന രജിസ്റ്ററിൽ തന്റെ വിശ്വാസം സംബന്ധിച്ച സത്യപ്രസ്താവനയിൽ ഒപ്പുവെച്ചിരുന്നു.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ് പ്രകാരം, അഹിന്ദുക്കളായ ഭക്തർ കൊടിമരത്തിനപ്പുറമുള്ള ക്ഷേത്രത്തിന്റെ ഉൾഭാഗത്തേക്ക് പ്രവേശിക്കുന്നതിന് മുൻപായി, തങ്ങളുടെ വിശ്വാസം വ്യക്തമാക്കുന്നതും ക്ഷേത്ര ആചാരങ്ങൾ പാലിക്കാമെന്ന് സമ്മതിക്കുന്നതുമായ രജിസ്റ്ററിൽ ഒപ്പുവെക്കേണ്ടതുണ്ട്.
നേരത്തെ, ടി.വി.കെ പാർട്ടിയിലെ മധുര സെൻട്രൽ എം.എൽ.എ വി.എം.എസ്. മുസ്തഫ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ മതപരമായ തൊപ്പി ധരിച്ച് സന്ദർശനം നടത്തിയത് വലിയ രാഷ്‌ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് കാരണമായിരുന്നു. രജിസ്റ്ററിൽ ഒപ്പുവെക്കാതെ, പരമ്പരാഗത മുസ്‌ലിം തൊപ്പി ധരിച്ച് അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ ഭക്തർ എതിർത്തു. സനാതന ധർമ്മം നശിപ്പിക്കണമെന്ന ഉദയനിധിയുടെ പ്രസ്താവനയെ ഇദ്ദേഹവും പിന്തുണച്ചിരുന്നു. ടിവികെ സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിശ്വാസികൾ.
















