Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മൂന്നര പതിറ്റാണ്ട് നീണ്ട കോര്‍പ്പറേഷന്‍ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി അധികാരം പിടിച്ചത്. മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഇന്നു നടക്കുന്നത്, നഗരം മുന്‍പ് കണ്ടിട്ടില്ലാത്ത വിധമുള്ള സല്‍ഭരണമാണ്. കോര്‍പ്പറേഷന്റെ ഭരണം പാര്‍ട്ടിക്കാര്‍ക്കു വേണ്ടി തീറെഴുതിയിരുന്ന സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2026, 11:51 am IST
inEditorial, Vicharam

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ ചുമത്തിയിരുന്ന കാപ്പ കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത് നീതിയുടെ വിജയം തന്നെ. ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രം രണ്ടു മുന്നണികളായി നില്‍ക്കുകയും, അഴിമതി നടത്താനും ബിജെപിയെ തോല്‍പ്പിക്കാനും ഒറ്റ മുന്നണിയായി മാറുകയും ചെയ്യുന്ന എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും തനിനിറം ഇത് തുറന്നു കാണിച്ചിരിക്കുന്നു. സുഗതനെതിരെ കാപ്പ ചുമത്തിയത് അന്യാവശ്യവും രാഷ്‌ട്രീയപ്രേരിതവുമാണെന്ന് കോടതിക്ക് ബോധ്യം വന്നിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കാപ്പ ചുമത്തിയതെന്ന് കണ്ടെത്തിയാണ് ജയില്‍ മോചിതനാക്കാന്‍ കോടതി ഉത്തരവിട്ടത്.

ബിജെപിയുടെ ഭൂരിപക്ഷം ഇല്ലാതാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് സുഗതന്റെ അറസ്റ്റെന്നു ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ ഹര്‍ജിയാണ് കോടതി അംഗീകരിച്ചത്. കാപ്പാ കേസ് റദ്ദാക്കിയത് സുഗതനും സംസ്ഥാനത്തെ ബിജെപിക്കും ശക്തി പകരുന്നതാണ്. സുഗതന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തോക്കു കാണിച്ച് ഭീഷണിപ്പെടുത്തി ഭാര്യയുടെയും മക്കളുടെയും മുന്നില്‍കൂടി പാതിരാത്രി ആറസ്റ്റ് ചെയ്തുകൊണ്ടു പോവുകയായിരുന്നു. ചിക്കന്‍ പോക്സ് ബാധിച്ച സുഗതന്‍ ആരോഗ്യം വീണ്ടെടുക്കുന്നതിനു മുന്‍പാണ് പോലീസ് ഈ അതിക്രമം കാണിച്ചത്.

ബിജെപിക്കു വേണ്ടി സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്ന സുഗതനെ ജനാധിപത്യപരമായ രീതിയില്‍ തോല്‍പ്പിക്കാനാകില്ലെന്ന് മനസ്സിലാക്കിയാണ് ഇടത്-വലതു മുന്നണികള്‍ പോലീസിനെ വിലയ്‌ക്കെടുത്ത് അദ്ദേഹത്തെ ജയിലില്‍ അടച്ചത്. സിപി
എമ്മിന്റെയും കോണ്‍ഗ്രസിന്റെയും അധികാരമുഷ്‌ക്കിനെ വെല്ലുവിളിച്ചാണ് സുഗതന്‍ ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്. വലിയ ജനപിന്തുണയും ഈ യുവ നേതാവിനുണ്ട്. കാപ്പ കേസ് ചുമത്തിയാല്‍ രാഷ്‌ട്രീയ ഭാവിതന്നെ ഇല്ലാതാക്കാമെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും കരുതിയത്.

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മൂന്നര പതിറ്റാണ്ട് നീണ്ട കോര്‍പ്പറേഷന്‍ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി അധികാരം പിടിച്ചത്. മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഇന്നു നടക്കുന്നത്, നഗരം മുന്‍പ് കണ്ടിട്ടില്ലാത്ത വിധമുള്ള സല്‍ഭരണമാണ്. കോര്‍പ്പറേഷന്റെ ഭരണം പാര്‍ട്ടിക്കാര്‍ക്കു വേണ്ടി തീറെഴുതിയിരുന്ന സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്തു. ബിജെപിയുടെ ആദ്യ കോര്‍പ്പറേഷന്‍ ഭരണം തുടങ്ങിയിട്ട് മാസങ്ങള്‍ ആകുന്നതേയുള്ളൂ. എന്നാല്‍ എന്ത് കുതന്ത്രം പയറ്റിയും ഭരണം അട്ടിമറിച്ച് അധികാരം പിടിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിച്ചത്. ബിജെപി ഭരണം മുന്നോട്ടു പോയാല്‍ രാഷ്‌ട്രീയമായി തങ്ങള്‍ ഒറ്റപ്പെടുമെന്ന ചിന്തയിലാണ് കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്ത് ഭരണം അട്ടിമറിക്കാനുള്ള ശ്രമം സിപിഎം നടത്തുന്നത്.

അവിശ്വാസം അവതരിപ്പിക്കാനുള്ള അംഗസംഖ്യ പോലും കോണ്‍ഗ്രസിനില്ല. സുഗതന്‍ ജയിലില്‍ തുടരുമെന്നും, അതുവഴി ഏതെങ്കിലും ഒരു ഘട്ടത്തില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമാകുമെന്നും സിപിഎമ്മും കോണ്‍ഗ്രസ്സും കരുതി. മേയര്‍ വി.വി. രാജേഷിനെ മാറ്റി തനിക്ക് ആ സ്ഥാനത്ത് കയറിയിരിക്കാമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശബരീനാഥനും സ്വപ്‌നം കണ്ടു. ശബരീനാഥനുമായി അവിഹിതബന്ധം സ്ഥാപിച്ചിരിക്കുന്ന സിപിഎം നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി.ശിവന്‍കുട്ടിയും ഇതിനുവേണ്ടി ചുക്കാന്‍ പിടിച്ചു. പാര്‍ട്ടി നേതൃത്വത്തെ ഇതിന് പ്രേരിപ്പിച്ചു. മേയര്‍ കസേര തന്നില്‍ നിന്ന് അകന്നുപോകുന്നു എന്നറിഞ്ഞ ശബരീനാഥന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ നടത്തിയ ആക്രോശങ്ങളും കാട്ടിക്കൂട്ടിയ കോപ്രായങ്ങളും ആരും മറന്നിട്ടില്ല. ഇതിനിടെ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവയ്‌ക്കുമെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ ഇന്‍ഡി മുന്നണി വലിയ ആഹ്ലാദത്തിലായിരുന്നു. പക്ഷേ 24 മണിക്കൂര്‍ പോലും ഇതിന് ആയുസ്സുണ്ടായില്ല. ഇപ്പോള്‍ എല്ലാം വിഫലമായിരിക്കുന്നു. 50 അംഗങ്ങളുടെ പിന്തുണയോടെ ബിജെപി ഭരണം തുടരും.

Tags: KAAPAActJusticePrevailsPoliticalNewsThiruvananthapuramLDFUDFKeralaHighCourt#bjpkerala#KEralaPolitics#RSugathan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.