Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

കള്ളക്കേസുകൾക്കും രാഷ്‌ട്രീയ പകപോക്കലിനുമെതിരെ നിയമസഭയ്‌ക്ക് മുന്നിൽ സുഗതന്റെ കുടുംബവും ബിജെപി കൗൺസിലർമാരും പ്രതിഷേധ ധർണ്ണ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2026, 05:04 pm IST
inKerala

തിരുവനന്തപുരം: മേയർക്കും വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനുമെതിരെ കള്ളക്കേസുകൾ ചുമത്തിയതിലും കാപ്പ നിയമം ദുരുപയോഗം ചെയ്ത് തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം അട്ടിമറിക്കാൻ എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നതിലും പ്രതിഷേധിച്ച് സുഗതന്റെ ഭാര്യയും മക്കളും ഉൾപ്പെടെയുള്ള അംഗങ്ങളും ബിജെപി കൗൺസിലർമാരും നിയമസഭയ്‌ക്ക് മുന്നിൽ ധർണ നടത്തി. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖ ഐപിഎസ് ധർണ ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കെതിരെ കാപ്പ നിയമം പ്രയോഗിച്ച് നാലു മാസത്തോളം തടങ്കലിലാക്കിയ നടപടി കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട അധ്യായങ്ങളിലൊന്നാണെന്ന് ശ്രീലേഖ പറഞ്ഞു. നഗരസഭാ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തി ഉയർന്നുവന്ന യുവ നേതാവായ സുഗതന്റെ വളർച്ചയിൽ അസഹിഷ്ണുത പൂണ്ടാണ് എൽഡിഎഫും യുഡിഎഫും ചേർന്ന് രാഷ്‌ട്രീയ പകപോക്കൽ നടത്തുന്നതെന്നും അവർ ആരോപിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങൾ തടയാൻ ഉപയോഗിക്കേണ്ട നിയമം ഒരു പൊതുപ്രവർത്തകനെതിരേ ദുരുപയോഗം ചെയ്യുന്നത് അത്യന്തം അപലപനീയമാണെന്നും അവർ പറഞ്ഞു.

സുഗതനെതിരായ കേസുകൾ ചൂണ്ടിക്കാട്ടി ബിജെപിയെ തളർത്താമെന്ന് ആരും കരുതേണ്ടെന്ന് വി. മുരളീധരൻ എംഎൽഎ പറഞ്ഞു. ബിജെപി കൗൺസിലർമാരിൽ ഒരാളുടെ അഭാവം മുതലെടുത്ത് തിരുവനന്തപുരം നഗരസഭയിലെ ഭരണം അട്ടിമറിക്കാമെന്നാണ് ചിലരുടെ വ്യാമോഹം. ജനാധിപത്യത്തിൽ ജനങ്ങളുടെ പിന്തുണയുള്ളവരാണ് ഭരിക്കേണ്ടത്. ജനവിധി അംഗീകരിക്കാതെ ജനാധിപത്യ സംവിധാനത്തെത്തന്നെ അപഹസിക്കുന്ന സമീപനം ഭരണഘടനയോടുള്ള അവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. ഡൽഹിയിൽ രാഹുൽ ഗാന്ധി സ്വീകരിക്കുന്നതും കേരളത്തിൽ ഇടതുപക്ഷം പിന്തുടരുന്നതും ഇതേ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ ബിജെപിക്ക് മേയർ വേണമെന്ന ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് ബിജെപി അധികാരത്തിലെത്തിയത്. നിലവിലെ ഭരണം അഞ്ചുവർഷം പൂർത്തിയാക്കും. തുടർന്നും ജനവിശ്വാസം ആർജിച്ച് തിരുവനന്തപുരത്തെ ജനങ്ങൾക്കുവേണ്ടിയുള്ള ഭരണം ബിജെപി ഉറപ്പാക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, അഡ്വ. എസ്. സുരേഷ്, സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ, സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ, തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ്, സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ, കൗൺസിലർ ആർ. സുഗതൻ തുടങ്ങിയ നേതാക്കളും കൗൺസിലർമാരും പ്രവർത്തകരും ധർണയിൽ പങ്കെടുത്തു.

Tags: Rajeev ChandrasekharThiruvananthapuramv.muraleedharanBJP protestR. SugathanKAPA Act Controversy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

പുതിയ വാര്‍ത്തകള്‍

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.