ന്യൂദല്‍ഹി: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയുംകസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടി കോടതി. ദൽഹിയിലെ ഒരു പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി ആണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്.
ഇനി ഇവരുടെ ജാമ്യാപേക്ഷയില്‍ ഒക്ടോബർ 19ന് വീണ്ടും വാദം കേള്‍ക്കും. പൂജാ അവധിക്കാലത്ത് കോടതി മുടക്കമാണ്. ഇനി 19നേ തുറക്കൂ. പൂജാ അവധിനാളുകളില്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവരും.
. നിരോധനാജ്ഞ നിലനിൽക്കെ ജന്തർ മന്തറിൽ ദേശീയ പതാക ഉയർത്താൻ ശ്രമിച്ചതിലൂടെ, ഇവർ നേരത്തെ ഒപ്പിട്ടുനൽകിയ സമാധാന ഉടമ്പടികൾ (peace bonds) ലംഘിച്ചു എന്നതാണ് കേസ്. ഒക്ടോബർ 14-ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മഹേഷ് കുമാർ മീണയാണ് ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നത്.
ജാമ്യാപേക്ഷ പരിഗണിക്കേണ്ട മജിസ്ട്രേറ്റ് കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയതിനാല് ഇവരുടെ മോചനം നീളുകയാണ്. ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കേണ്ട മജിസ്ട്രേറ്റിന് വധഭീഷണി ലഭിച്ചതോടെയാണ് അദ്ദേഹം കേസെടുക്കുന്നതില്‍ നിന്നും പിന്മാറിയത്. ഇതോടെ ഇനിയും ഒന്ന് രണ്ട് ദിവസം കൂടി ഇരുവരും കസ്റ്റഡിയില്‍ കഴിയേണ്ടിവരുമെന്നറിയുന്നു.
ഒക്ടോബര്‍ 14ന് സമരം നിരോധിച്ച ജന്തര്‍മന്തറിലേക്ക് ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധിച്ചതിനാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അതിന് ശേഷം വിട്ടയച്ചിട്ടില്ല.
















