Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ബൂത്തിനുള്ളില്‍ ബിഎല്‍ഒയുടെ വോട്ട്പിടുത്തത്തില്‍ പരാതി; വി. മുരളീധരന് നേരെ സിപിഎമ്മുകാരുടെ കൈയേറ്റശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 01:24 am IST
inKerala
നെടുമങ്ങാട് കരിപ്പൂരില്‍ പനങ്ങോട്ടേലാ ഓള്‍ഡേജ് ഹോം ബൂത്ത്‌ലെവല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സിപിഎമ്മിന് വേണ്ടി വോട്ട് പിടിച്ചത് ചോദ്യം ചെയ്തതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരനെ ആക്രമിക്കുന്നത് തടയാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഒത്താശയോടെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുന്നു

നെടുമങ്ങാട് കരിപ്പൂരില്‍ പനങ്ങോട്ടേലാ ഓള്‍ഡേജ് ഹോം ബൂത്ത്‌ലെവല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സിപിഎമ്മിന് വേണ്ടി വോട്ട് പിടിച്ചത് ചോദ്യം ചെയ്തതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരനെ ആക്രമിക്കുന്നത് തടയാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഒത്താശയോടെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുന്നു

തിരുവനന്തപുരം/നെടുമങ്ങാട്: ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന് നേരെ സിപിഎം അക്രമികളുടെ കൈയേറ്റശ്രമം. നെടുമങ്ങാട് കരിപ്പൂരില്‍ പനങ്ങോട്ടേലാ ഓള്‍ഡേജ് ഹോം ബൂത്ത്‌ലവല്‍ ഓഫീസറുടെ (ബിഎല്‍ഒ) നേതൃത്വത്തില്‍ സിപിഎമ്മിന് വേണ്ടി വോട്ട് പിടിച്ചത് ചോദ്യം ചെയ്തതും പരാതി നല്കിയതിലും പ്രകോപിതരായിട്ടായിരുന്നു അക്രമണം. വി. മുരളീധരനെ ആക്രമിക്കുന്നത് തടയാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസ് ഒത്താശയോടെ അക്രമം അഴിച്ചുവിട്ടു.

രാവിലെ മുതല്‍ ബിഎല്‍ഒ സിന്ധുവിന്റെ നേതൃത്വവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഇടത് സ്ഥാനാര്‍ഥിയുടെ ചിഹ്നവുമായി ബൂത്തിന് മുന്നില്‍ വോട്ടുപിടിച്ചു. സെക്ടറല്‍ ഓഫീസര്‍ ഉള്‍പ്പടെ നോക്കി നില്‍ക്കെയായിരുന്നു തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുള്ള വോട്ടുപിടിത്തം. വൈകുന്നേരം 3.30 വരെ ഇത് തുടര്‍ന്നു. 3.20ന് സെക്ടറല്‍ ഓഫീസര്‍ ബൂത്തില്‍ പരിശോധനയ്‌ക്ക് എത്തിയപ്പോഴും ബിജെപി പ്രവര്‍ത്തകര്‍ പരാതി അറിയിച്ചെങ്കിലും സമാധാനപരമായി വോട്ടെടുപ്പ് നടന്നുവെന്ന് സന്ദര്‍ശന രജിസ്റ്ററില്‍ എഴുതി മടങ്ങി. പിന്നാലെയാണ് മൂന്നരയോടെ സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍ ബൂത്തിലെത്തിയത്. ബൂത്തിനുള്ളിലെ വോട്ട്പിടുത്തത്തില്‍ പരാതിയും നല്കി പുറത്തേക്ക് ഇറങ്ങിയതോടെ സംഘടിച്ച് നിന്ന സിപിഎമ്മുകാര്‍ മുരളീധരന് നേരെ തിരിയുകയായിരുന്നു.

മുരളീധരനെ പിന്നില്‍ നിന്നും ആക്രമിക്കാനായിരുന്നു നീക്കം. ഇത് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷമായി. ഈ സമയം ബൂത്തില്‍ സുരക്ഷയ്‌ക്കുണ്ടായിരുന്ന പോലീസ് സംഘം അക്രമികള്‍ക്ക് ഒത്താശ നല്കി. ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പിടിച്ചുവച്ചുനല്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ബിജെപി പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചതോടെ ബിജെപി പ്രവര്‍ത്തകരെ പോലീസ് നീക്കി. സിപിഎം അക്രമികളെ ബൂത്തിനുള്ളില്‍ തുടരാനും അനുവദിച്ചു. അരമണിക്കൂറോളം സിപിഎമ്മുകാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

ഇത് സംബന്ധിച്ച് ബിജെപി ഇലക്ഷന്‍ ഏജന്റ് ബാലു. ജി.നായര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്കി. വാമനപുരം പഞ്ചായത്തിലെ എട്ടോളം ബൂത്തുകള്‍ സിപിഎമ്മുകാര്‍ തകര്‍ക്കുകയും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതില്‍ പോലീസ് സൂപ്രണ്ടിനും പരാതി നല്കിയിട്ടുണ്ട്. കടയ്‌ക്കാവൂരിലെ പതിനഞ്ചാം ബൂത്തില്‍ കൈയില്‍ മഷി പുരട്ടുന്ന ഉദ്യോഗസ്ഥന്‍ തന്നെ എല്‍ഡിഎഫിന് വോട്ടിടണമെന്ന് നിര്‍ദ്ദേശിച്ചതിലും പരാതി ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുള്ള സിപിഎം സ്ഥാനാര്‍ത്ഥിയുടെ പ്രചരണം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നും പോലീസിന്റേത് പക്ഷപാതപരമായ നടപടിയാണെന്നും വി.മുരളീധരന്‍ പറഞ്ഞു.

Tags: v.muraleedharanpolling boothModiyude GuaranteeCPM members
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 190ലേറെ കുട്ടികളെ പട്ടിണിക്കിട്ട് കൊന്നു: ക്രിസ്ത്യൻ പാസ്റ്റർക്ക് ശിക്ഷ

മയക്കുമരുന്നിനെതിരെ യോജിച്ച മുന്നേറ്റം വേണം; സംഘടിത ഹിന്ദുസമാജം ഐക്യമനോഭാവത്തിന് വിരുദ്ധമല്ല: സർസംഘചാലക്

ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ മെറ്റൽ ഡിറ്റക്ടർ പരിശോധനയ്‌ക്കിടെ സംശയകരമായ വസ്തു, രക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് ഷുഐബ്‌ CISFന്റെ പിടിയിൽ

അസ്വസ്ഥത സൃഷ്ടിക്കുന്ന ഗൂഢാലോചനകള്‍ക്ക് ഭാരതത്തിന്റെ മുന്നേറ്റം അറുതി വരുത്തും: സര്‍സംഘചാലക്

ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് വെടിവയ്‌പ്പ്; 34,000 രൂപയുടെ കരാർ, വിദേശജോലി വാഗ്ദാനവും ചെയ്ത് അനിൽ പണ്ഡിറ്റ്

കോവളത്ത് 16കാരിയെ സ്പായിൽ ഒരു ദിവസം പീഡിപ്പിച്ചത് 15ഓളം പേർ; വഴങ്ങാതിരുന്നപ്പോൾ മർദിച്ചു, തീകൊളുത്തി പൊള്ളിച്ചെന്നും മൊഴി

‘ഒരു സമരം നടത്തുക, ഒരാഴ്ചത്തേക്ക് അസ്ഥിരത സൃഷ്ടിക്കുക, തുടർന്ന് മാസങ്ങളോളം വിയറ്റ്നാമിലേക്ക് രഹസ്യയാത്ര’: രാഹുൽ ഗാന്ധിക്കെതിരെ സോഷ്യൽ മീഡിയ

ശബരിമല തീർഥാടകർക്ക് ആശ്വാസം; കൂടുതൽ സ്പെഷൽ ട്രെയിനുകൾ, ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക്

എക്സ് പോസ്റ്റിലൂടെ ഭാരതത്തെ വരുതിയിലാക്കാനാവില്ല

ഫ്രാന്‍സിലെ കലാപങ്ങള്‍ നമ്മോടു പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.