പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ എൻഡിഎയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് റാലിയോടെ തുടക്കം കുറിക്കും.
തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറുന്ന മോദി ഉച്ചയോടെ ജാമുയിയിൽ റാലിയെ അഭിസംബോധന ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിന്റെ പങ്ക് ഇത്തവണയും നിർണായകമാണ്.
” സംസ്ഥാനത്തെ എല്ലാ ലോക്സഭാ സീറ്റുകളിലും ബിജെപി-എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് ഇവിടെയുള്ള എന്റെ കുടുംബാംഗങ്ങൾ പ്രതിജ്ഞയെടുത്തു. ഇന്ന് ഉച്ചയോടെ ജാമുയിയുടെ പൊതുയോഗത്തിൽ ജനങ്ങളുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിക്കും,” -എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: