Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവോത്ഥാന നായകരുടെ അനുഗ്രഹം വാങ്ങി രാജീവ് ചന്ദ്രശേഖര്‍; സ്മാരകങ്ങളെ പവിത്രമായി നിലനിര്‍ത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 12:35 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: നവോത്ഥാന നായകരുടെ ജന്മസ്ഥലങ്ങളിലെത്തി ക്ഷേത്രങ്ങളും സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ച് ആചാര്യന്‍മാരെ വണങ്ങി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. ആചാര്യന്‍മാരുടെ ക്ഷേത്രങ്ങളില്‍ പൂജാ പുഷ്പങ്ങള്‍ സമര്‍പ്പിച്ച് പുഷ്പാര്‍ച്ചന നടത്തി ആരതിയും തൊഴുതു വണങ്ങി അനുഗ്രഹവും വാങ്ങിയായിരുന്നു ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത മഹാത്മാക്കളുടെ സ്മരണ എക്കാലവും നിലനിര്‍ത്താന്‍, ഈ സ്മാരകങ്ങളെ എന്നും പവിത്രമായി നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുമെന്ന് സ്മൃതി മണ്ഡപങ്ങളും ക്ഷേത്രങ്ങളും സന്ദര്‍ശിച്ച ശേഷം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാവിലെ 9ന് ശ്രീനാരായണഗുരുദേവന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിലെത്തിയ സ്ഥാനാര്‍ത്ഥി ക്ഷേത്രദര്‍ശനം നടത്തി ദീപാരാധന തൊഴുതു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി അഭയാനന്ദ, ഗുരുകുലത്തിലെ മറ്റ് സന്ന്യാസിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മണയ്‌ക്കല്‍ ക്ഷേത്രത്തില്‍ തൊഴുതു പുഷ്പാര്‍ച്ചന നടത്തി.

ചട്ടമ്പിസ്വാമികളുടെ കണ്ണമ്മൂലയിലെ ജന്മസ്ഥാന ക്ഷേത്രത്തില്‍ എത്തിയ രാജീവ് ചന്ദ്രശേഖറെ എന്‍എസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ സംഗീത്കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ചട്ടമ്പിസ്വാമിയുടെ ജീവചരിത്രവും സന്ന്യാസ പരിവര്‍ത്തനവും യൂണിയന്‍ ഭാരവാഹികളില്‍ നിന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു. ചട്ടമ്പിസ്വാമികളുടെ കൃതികളെകുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. ചട്ടമ്പി സ്വാമി പഠനകേന്ദ്രവും സന്ദര്‍ശിച്ചു. സെക്രട്ടറി ബിജു വി. നായര്‍, വൈസ് പ്രസിഡന്റ് കാര്‍ത്തികേയന്‍ നായര്‍, കണ്‍വീനര്‍ കെ.ആര്‍. വിജയകുമാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

തൈക്കാട് വൈകുണ്ഠ സ്വാമി ധര്‍മ്മപരിപാലന യോഗം ആസ്ഥാന ഓഫീസില്‍ എത്തിയ കേന്ദ്രമന്ത്രിയെ വിഎസ്ഡിപി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖര്‍ സ്വീകരിച്ചു. വൈകുണ്ഠ സ്വാമിയുടെ ചിത്രത്തിന് മുന്നില്‍ രാജീവ് ചന്ദ്രശേഖര്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ശ്യാം ലൈജു, ജില്ലാ പ്രസിഡന്റ് അരുണ്‍ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു. വൈകുണ്ഠ സ്വാമി സ്മൃതി മണ്ഡപത്തെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സാമൂഹിക പരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമായ മഹത്മാ അയ്യന്‍കാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂര്‍ പാഞ്ചജന്യത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. സാധുജന പരിപാലന സംഘം സംസ്ഥാന, ജില്ലാ നേതാക്കള്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. മഹാത്മാ അയ്യന്‍കാളിയുടെ 186-ാമത് ജന്മവാര്‍ഷികം ഈ വര്‍ഷം വിപുലമായ രീതിയില്‍ ആഘോഷിക്കുമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. സാധുജന പരിപാലന കരയോഗം പ്രസിഡന്റ് കെ.എസ്. ചന്ദ്രലേഖ, സെക്രട്ടറി അനില്‍ വെങ്ങാനൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.

Tags: bjpRajeev ChandrasekharThiruvananthapuramLoksabha Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

പുതിയ വാര്‍ത്തകള്‍

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.