കണ്ണൂര്‍ : സി സദാനന്ദന്‍ മാസ്റ്റര്‍ എം പി യെ ദസറ ആഘോഷ പരിപാടിയില്‍ നിന്നും ഒഴിവാക്കിയതായി ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ്കുമാര്‍.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവാണ് കണ്ണൂര്‍ ജില്ലക്കാരന്‍ കൂടിയായ സി സദാനന്ദന്‍ മാസ്റ്റര്‍ എന്ന് കോര്‍പ്പറേഷന്‍ ഭരണ കര്‍ത്താക്കള്‍ ഓര്‍ക്കണം. എംപി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം കണ്ണൂര്‍ ജില്ലയാണ്. ജില്ലയിലെ മറ്റെല്ലാ എംപിമാരെയും പരിപാടിയില്‍ ക്ഷണിച്ചെങ്കിലും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി.
കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കണ്ണൂര്‍ കോര്‍പ്പറേഷന്റെ വികസനത്തിന് അനുവദിക്കുന്നുണ്ട്. ഈ ഓര്‍മ്മയെങ്കിലും മേയര്‍ക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകണമെന്ന് കെ കെ വിനോദ്കുമാര്‍ പറഞ്ഞു.പതിറ്റാണ്ടുകളായി നവരാത്രി ആഘോഷം ഭംഗിയായി സംഘടിപ്പിച്ചുവരുന്ന കണ്ണൂരിലെ ക്ഷേത്രങ്ങള്‍ നടത്തുന്ന പരിപാടിക്ക് പ്രാധാന്യം കുറക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ബോധപൂര്‍വമായി ശ്രമിക്കുകയാണെന്നും വിനോദ്കുമാര്‍ കുറ്റപ്പെടുത്തി.
















