Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാമി അയ്യപ്പന്റെ ബ്രഹ്മചര്യത്തെ അവഹേളിച്ച് ഇടതു സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2019, 02:00 am IST
in Kerala

ന്യൂദല്‍ഹി: സ്വാമി അയ്യപ്പന്റെ ബ്രഹ്മചര്യത്തെ അവഹേളിച്ച് വീണ്ടും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ശബരിമല പുനപ്പരിശോധനാ ഹര്‍ജിയുമായി ബന്ധപ്പെട്ട് എഴുതി നല്‍കിയ വാദങ്ങളിലാണ് അയ്യപ്പന്റെ ബ്രഹ്മചര്യത്തിനെതിരെ സര്‍ക്കാര്‍ നിലപാടെടുത്തത്. യുവതികള്‍ എത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്നത് സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. 

യുവതീ പ്രവേശനത്തെ ശക്തമായി അനുകൂലിച്ച് സംസ്ഥാന സര്‍ക്കാരിന് വേണ്ടി കോടതിയില്‍ വാദിച്ച മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹന്‍സാരിയയാണ് എഴുതി നല്‍കിയ വാദങ്ങളില്‍ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ചോദ്യം ചെയ്യുന്നത്. 

ശബരിമലയിലെ യുവതീ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല. പത്തുവയസ്സുള്ള പെണ്‍കുട്ടി പോലും അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാവില്ല. യുവതീ പ്രവേശന വിലക്ക് ശബരിമലയിലെ അവിഭാജ്യമായ ആചാരമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

35 വയസ്സുകഴിഞ്ഞ യുവതികള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാകാന്‍ 2007വരെ സാധിച്ചിരുന്നു. എന്നാല്‍ 2007ല്‍ ഇതു 60 വയസ്സാക്കി ഉയര്‍ത്തി. 35 വയസ്സുള്ള യുവതിക്ക് ബോര്‍ഡംഗമാകാമെങ്കില്‍ ശബരിമലയില്‍ പ്രവേശിക്കുകയും ചെയ്യാം, സര്‍ക്കാര്‍ ഉന്നയിച്ച വിചിത്ര വാദങ്ങളിലൊന്നാണിത്. ഒരു മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റെയോ അവിഭാജ്യമായ ആചാരമാണോ യുവതീ പ്രവേശന വിലക്ക് എന്നത് ഭരണഘടനാ ബെഞ്ച് പരിശോധിക്കണം. യുവതീ പ്രവേശന വിലക്ക് ആചാരപരമായ സമ്പ്രദായമാണെന്ന വാദം തെറ്റാണ്. ആചാരപരമായ ഒരു സമ്പ്രദായങ്ങള്‍ക്കും ഭരണഘടനയുടെ പരിരക്ഷയില്ല. ഭരണഘടനാ ബെഞ്ചിന്റെ വിധി രാജ്യത്തെ നിരവധി ക്ഷേത്രങ്ങളുടെ സ്വാഭാവിക നീതിനിഷേധത്തിന് വഴിവെക്കുമെന്ന വാദങ്ങള്‍ തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച അധിക വാദങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. 

തന്ത്രി കണ്ഠര് രാജീവര് നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പ്രത്യേക സബ്മിഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത സമര്‍പ്പിച്ച എട്ടുപേജ് സബ്മിഷനില്‍ യുവതീ പ്രവേശന വിലക്ക് ശബരിമലയിലെ അനുപേക്ഷണീയമായ ആചാരമല്ലെന്ന് വാദിക്കുന്നു. ക്ഷേത്രത്തിന് അനുപേക്ഷണീയമായ ആചാരമാണ് യുവതീ പ്രവേശന വിലക്ക് എന്ന തന്ത്രിയുടെ വാദം കോടതി കണക്കിലെടുക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

Kerala

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

പുതിയ വാര്‍ത്തകള്‍

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.