Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

70 കോടിയുടെ പള്ളിവാസല്‍ വിപുലീകരണം ഫയലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2019, 01:11 am IST
in Kerala

ഇടുക്കി: പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ പവര്‍ ഹൗസ് നിര്‍മാണമടക്കം പൂര്‍ത്തിയാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടും ഏറ്റെടുക്കാന്‍ ആളെത്താതെ വന്നതോടെ പദ്ധതി ഫയലിലുറങ്ങുന്നു. ജനുവരിയില്‍ നടന്ന 70.45 കോടിയുടെ അനുബന്ധ ടെണ്ടറില്‍ ആരും പങ്കെടുക്കാതെ വന്നതോടെയാണ് പദ്ധതി അനിശ്ചിതകാലമായി നീളുന്നത്. 

2007 ആദ്യം ആരംഭിച്ച പണി 2011-ല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ 12 വര്‍ഷം പിന്നിട്ടും പദ്ധതിയെങ്ങുമെത്തിയിട്ടില്ല. 60 മെഗാവാട്ട് പദ്ധതിയുടെ അവശേഷിക്കുന്ന സിവില്‍ ജോലികള്‍, സര്‍ജ് ഷാഫ്റ്റ്, പ്രഷര്‍ ഷാഫ്റ്റ്, പെന്‍സ്റ്റോക്ക്, പവര്‍ ഹൗസ് അനുബന്ധ ജോലികള്‍, അവശേഷിക്കുന്ന ഇലക്ട്രോ-മെക്കാനിക്കല്‍ ജോലികള്‍ എന്നിവയാണ് പൂര്‍ത്തിയാക്കേണ്ടത്. 790 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ച ജോലികളുടെ കരാര്‍ തുക 70,46,19,658 രൂപയാണ്. എന്നാല്‍ കെഎസ്ഇബിയുടെ ഇത്രയും വലിയ ടെന്‍ഡര്‍ പൂരിപ്പിച്ച് നല്‍കാന്‍ പോലും ഇന്ത്യയിലെ ഒരു കമ്പനിയും തയ്യാറായിട്ടില്ല. ടെന്‍ഡറിങ്ങിന്റെ വിവിധ ഘട്ടങ്ങളില്‍ അവര്‍ ചോദിച്ച സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കാത്തതും തിരിച്ചടിയായി. 

ചൈനയില്‍ നിന്നെത്തിച്ച 200 കോടിയുടെ മൂല്യമുള്ള ജനറേറ്ററുകളും ട്രാന്‍സ്‌ഫോര്‍മറുകളും ഉപയോഗയോഗ്യമാണോ, അതില്‍ എന്തൊക്കെ റിപ്പയര്‍ ജോലികള്‍ വേണ്ടി വരും, എന്നീ ചോദ്യങ്ങള്‍ക്ക് കെഎസ്ഇബി സിവില്‍ വിഭാഗത്തിന് കൃത്യമായ ഉത്തരമില്ല. 4000 ടണ്‍ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ തുരുമ്പ് പിടിച്ച് നശിച്ചുകൊണ്ടിരിക്കുന്നു, അവ എന്ത് ചെയ്യണം എന്നും പറയുന്നില്ല. ഇതെല്ലാം കരാര്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് കമ്പനികളെ പിന്നോട്ടടിച്ചുവെന്നാണ് വിലയിരുത്തല്‍. 

സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിന് കീഴില്‍ നിര്‍മാണത്തിലിരിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഒഴിവാക്കിയ കരാറുകാരായ എസ്ആര്‍ ഗ്രൂപ്പ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കെ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കെഎസ്ഇബി റീ ടെണ്ടര്‍ ക്ഷണിച്ചത്. എന്നാല്‍ ടണല്‍, ഇന്‍ടേക്ക് ഭാഗങ്ങളിലെ ജോലികള്‍ തടസ്സമില്ലാതെ പുരോഗമിക്കുന്നുണ്ട്. മള്‍ട്ടിനാഷണല്‍ കമ്പനിയായ ഭൂമി കണ്‍സ്ട്രക്ഷന്‍സാണ് ഇതിന്റെ കരാറുകാര്‍. 268.01 കോടി എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതിക്ക് ഇപ്പോള്‍തന്നെ 500 കോടിയിലധികം മുടക്കിക്കഴിഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാകാത്തിനാല്‍ കെഎസ്ഇബിക്ക് പ്രതിദിന നഷ്ടം അരക്കോടിയോളം രൂപയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

Kerala

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.