പാലക്കാട്: വി.ടി. ഭട്ടതിരിപ്പാടിന്റെ ഓര്‍മയ്‌ക്ക് പാലക്കാട് സാംസ്‌ക്കാരിക സമുച്ചയം. 56.48 കോടി ചെലവഴിച്ചാണ് സാംസ്‌ക്കാരിക വകുപ്പ് കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുന്നത്.
നിര്‍മാണോദ്ഘാടനം 24ന് വൈകിട്ട് 5.30ന് നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടില്‍ മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാവും. എം.ബി. രാജേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് മുഖ്യാതിഥിയാവും.
ദേശീയപാതയോട് ചേര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജിന് സമീപത്തെ അഞ്ചര ഏക്കര്‍ സ്ഥലത്താണ് എന്‍ട്രന്‍സ് ബ്ലോക്ക്, എക്‌സിബിഷന്‍ ബ്ലോക്ക്, പെര്‍ഫോമന്‍സ് ബ്ലോക്ക്, ഓപ്പണ്‍ എയര്‍ തിയറ്റര്‍ സൗകര്യങ്ങളോടെ 1,10,750 സ്‌ക്വയര്‍ ഫീറ്റില്‍ സാംസ്‌ക്കാരിക സമുച്ചയം നിര്‍മിക്കുന്നത്. 12,500 സ്‌ക്വയര്‍ ഫീറ്റ് വലുപ്പത്തില്‍ വിവരാന്വേഷണ കേന്ദ്രം, മെമ്മോറിയല്‍ ഹാള്‍, ലൈബ്രറി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് എന്നിവ ഉള്‍പ്പെടുത്തിയാണ് എന്‍ട്രന്‍സ് ബ്ലോക്ക് നിര്‍മിക്കുന്നത്.
















